സ്വർണ്ണം എന്നത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളിൽ ഒന്നാണ്. കേവലം ഒരു ആഭരണം എന്ന നിലയിൽ മാത്രമല്ല, മികച്ച നിക്ഷേപ മാർഗം കൂടിയാണ് സ്വർണ്ണം. സ്വർണത്തോടുള്ള മലയാളികളുടെ താൽപര്യത്തിലും അതിന്റെ മൂല്യത്തിലും പ്രകടമായ വളർച്ച കഴിഞ്ഞ കുറേക്കാലമായി കാണാൻ സാധിക്കും. സ്വർണ്ണ വില ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമാണ്. ഒരു ദിവസം വില ഉയർന്നാൽ മറ്റൊരു ദിവസം വില കുറയും. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടം മനസ്സിലാക്കി സ്വർണം വാങ്ങുന്നതും നിക്ഷേപിക്കുന്നതും ആണ് ഏറ്റവും നല്ലത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണ്ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് പവന് 44,360 രൂപയായി. ഭൗമരാഷ്ട്ര പ്രതിസന്ധികൾക്കിടയിൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ആഗോള വിപണിയിൽ ആവശ്യക്കാരേറിയതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്.

ഇന്നലെ ഗ്രാമിന് 5,495 രൂപയായിരുന്നു. പവന് 43,960 രൂപ. ഒക്ടോബർ അഞ്ചിന് മാസത്തിലെ താഴ്ന്ന നിരക്കായ 41,920 രൂപയിലേക്ക് സ്വർണം എത്തിയിരുന്നു. ഇതിന് ശേഷം ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ചാണ് സ്വർണ വില തുടങ്ങിയത്. ഒക്ടോബർ 13 ന് വില 43000 കടന്നു. 43,200 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. അതോടെ സ്വർണ്ണത്തിന്റെ വില 44,000ത്തിനു മുകളിലേക്ക് എത്തി. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.
ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
ഏറ്റവും നല്ല നിക്ഷേപ മാർഗം കൂടിയാണ് സ്വർണ്ണം. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
1. ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ ഏറ്റവും എളുപ്പമുള്ളതാണ് ഡിജിറ്റൽ ഗോൾഡ്. അതുപോലെ നിക്ഷേപം നടത്താനും. നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്. മഞ്ഞ ലോഹം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങുന്നതിന് പകരമാണ് ഡിജിറ്റൽ സ്വർണ്ണം.
2. ഗോൾഡ് ഇടിഎഫ് ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
3.സോവറിൻ ഗോൾഡ് ബോണ്ടുകൾ സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
4.ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്. ചരക്ക് അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങാതെ തന്നെ ഒരു അസറ്റിൽ നിക്ഷേപിക്കാനുള്ള സൗകര്യപ്രദമായ മാർഗമാണിത്.
More From GoodReturns

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

വാരാന്ത്യത്തിൽ സ്വർണവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

കൊച്ചിയിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? അറിയേണ്ടതെല്ലാം

ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ 11,000 രൂപ ലാഭം; പ്രവാസികൾ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications