സ്വർണാഭരണം വാങ്ങാൻ ഇനിയും കാത്തിരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് വിപണിയിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പവന് വില 45000 രൂപയിൽ താഴും എന്ന് പ്രതീക്ഷിച്ചിടത്ത് നിന്നും സ്വർണം പതിയെ ഉയർന്ന വിലയിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ 440 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.
ഇന്നത്തെ വില
ഒരു പവൻ സ്വർണത്തിന് 45,760 രൂപ നിരക്കിലാണ് ഞാറാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 5720 രൂപ. എന്നാൽ പുതിയ ആഴ്ചയുടെ ആദ്യ ദിവസം തന്നെ 200 രൂപ പവന് വർദ്ധിച്ചു. 45960 രൂപയാണ് തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില. 5745 രൂപയാണ് ഒരു ഗ്രാമിന്റെ വില.
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില. ആ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 1040 രൂപ വരെ ഇതുവരെ കുറഞ്ഞു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.

ആഗോള സ്വർണ വില
കഴിഞ്ഞ വാരത്തിൽ നിർണായക നിലയായ 2000 ഡോളറിന് താഴേക്ക് സ്വർണ്ണവില ഇറങ്ങിയിരുന്നു. കൂടുതൽ ഇടിവുണ്ടാകുമെന്ന് കരുതിയെങ്കിലും വൈകാതെ തന്നെ 2000 ഡോളർ മറികടന്ന് തിരിച്ചു കയറ്റം നടത്താൻ സ്വർണ്ണത്തിന് സാധിച്ചു. രാജ്യാന്തര സ്വര്‍ണവില ഇപ്പോഴുള്ളത് 2,019 ഡോളറിലാണ്.
ഡോളർ ശക്തി പ്രാപിക്കുന്നതും യുഎസ് പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്നതുമാണ് സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറച്ചു നിർത്തുന്ന ഘടകങ്ങൾ. എന്നാൽ വരും ദിവസങ്ങളിൽ സ്വർണ വില വർദ്ധിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ.
ഏറിയും കുറഞ്ഞും ഫെബ്രുവരിയിലെ വില
ആഭരണ പ്രേമികൾക്ക് ആശ്വാസത്തിനുള്ള വക നൽകിയ മാസമാണ് ഫെബ്രുവരി. ഫെബ്രുവരി 2 ആം തിയ്യതി രേഖപ്പെടുത്തിയ 46640 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വില. എന്നാൽ പിന്നിടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 10 ആം തീയ്യതി 46,160 രൂപയായിരുന്നു വില. 12 ആം തീയ്യതി വരെ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.
13 ആം തീയ്യതി സ്വർണ വില വീണ്ടും കുറഞ്ഞു. 46080 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ. അതായത് പവന് 1120 രൂപയോളം കുറഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്.
സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും
സ്വര്‍ണം പവന് ഇന്നത്തെ വില 45960 രൂപയാണ്. എന്നാല്‍ വില്‍ക്കുന്ന വേളയില്‍ ഇത്രയും വില കിട്ടില്ല. സ്വാഭാവികമായ കാര്യമാണിത്. ഉപഭോക്താക്കള്‍ക്കെല്ലാം ഇതറിയാം. എന്നാല്‍ എത്ര കിട്ടുമെന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍പ്പന വില നിശ്ചയിക്കുക. സാധാരണ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരം രൂപയുടെ കുറവ് വില്‍പ്പന വിലയിലുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര ചെലവാകും
സ്വര്‍ണവില ഇത്രയും ഉയര്‍ന്ന സാഹചര്യമാണെങ്കിലും അവശ്യം വേണ്ടവര്‍ വാങ്ങാതിരിക്കില്ല. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കേണ്ടി വരും എന്ന ചോദ്യവും പ്രസക്തമാണ്. പവന്‍ വിലയില്‍ മാറ്റമുണ്ടാകില്ല. സ്വര്‍ണാഭരണത്തിന്റെ മോഡലിനെ ആശ്രയിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. എത്ര സ്വര്‍ണമാണോ വാങ്ങുന്നത്, ഇതിന്റെ അഞ്ച് ശതമാനം വരെ പണിക്കൂലി സാധാരണ ഈടാക്കാറുണ്ട്. ഡിസൈന്‍ മാറുമ്പോള്‍ പണിക്കൂലിയിലും മാറ്റം വരും.
More From GoodReturns

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications