കുറഞ്ഞും കൂടിയും സ്വർണ്ണ വില കുതിക്കുകയാണ്. ഒക്ടോബർ മാസം ഒന്നാം തീയ്യതി 42080 രൂപായായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ അത് ഏറിയും കുറഞ്ഞും വന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതിക്ക് ശേഷം സ്വർണ്ണത്തിന്റെ വില 3 തവണ മാത്രമാണ് കുറഞ്ഞത്. നാൽപ്പത്തിമുവ്വായിരവും കടന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് നാൽപ്പത്തിഅയ്യായിരത്തിന് മുകളിലാണ്.
ഇന്നലെ 45,240 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതായത് ഗ്രാമിന് 5,655 രൂപ. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപ കൂടി 5,665 രൂപയിലെത്തി. സ്വർണ്ണം പവന് 45,320 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വിലയാണിത്. അതുപോലെ മേയ് 16-നു ശേഷം സംസ്ഥാനത്തെ ആഭരണ വിപണിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. ഒക്ടോബർ അഞ്ചാം തീയ്യതിയാണ് സ്വർണ്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയും.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1974 ഡോളറിൽ ആണ് വില. ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തെ തുടർന്നാണ് സ്വർണ വില കുതിച്ചത്. ഡോളർ കരുത്താർജിച്ചതിനെ തുടർന്ന് മങ്ങിയ സ്വർണ വില കുതിക്കാൻ ഇതാണ് കാരണം. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് സ്വർണ വില. പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിഞ്ഞാൽ സ്വർണ വില വീണ്ടും കുതിക്കാം. ഗോൾഡ് ബുള്ളിയനും ഡിമാൻഡ് ഉയർന്നിരുന്നു. ആഗോള സാമ്പത്തിക വളർച്ച, രാഷ്ട്രീയ പ്രതിസന്ധികൾ, മറ്റ് കറൻസികൾക്കെതിരെ ഡോളറിൻെറ കരുത്ത് തുടങ്ങിയവ സ്വർണവിലയെ ബാധിക്കും.
സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നത്. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
വാങ്ങാൻ ഏറ്റവും എളുപ്പമുള്ളതാണ് ഡിജിറ്റൽ ഗോൾഡ്. അതുപോലെ നിക്ഷേപം നടത്താനും. മഞ്ഞ ലോഹം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങുന്നതിന് പകരമാണ് ഡിജിറ്റൽ സ്വർണ്ണം. നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്.
ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്.
നിലവിൽ സ്വർണവില കുത്തനെയുരുന്ന പ്രവണതയാണെങ്കിലും പലപ്പോഴും ഇത് അതേപോലെ തന്നെ താഴേക്ക് പതിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. സ്വർണവിലയെ നിർണയിക്കുന്ന നിരവധി കാരണങ്ങളാണ് ആഗോള തലത്തിലുള്ളത്. അതിൽ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും വിതരണം, ഡിമാൻഡ് തുടങ്ങിയവയും ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അനുദിനം അറിയുകയെന്നതാണ് സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications