കുറഞ്ഞത് അത്രയും കൂടുമോ, അൽപം വർദ്ധിച്ച് സ്വർണ വില, ഇപ്പോൾ വാങ്ങിയാൽ ലാഭമോ..?

കൂടിയും കുറഞ്ഞും മുന്നോട്ട് കുതിക്കുകയാണ് സ്വർണ വില. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി സ്വർണ വില കുറത്തെങ്കിലും ഇന്ന് സ്വർണ വില വർദ്ധിച്ചു.

ചൊവ്വാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന് 46,200 രൂപയിലാണ് സ്വര്‍ണം ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപയിലെത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്.

ഇന്ന് കൂടിയത് 200 രൂപ

സ്വർണം പവന് 200 രൂപയാണ് ബുധനാഴ്ച വർദ്ധിച്ചത്. 46,400 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 5800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കുറഞ്ഞത് അത്രയും കൂടുമോ, അൽപം വർദ്ധിച്ച് സ്വർണ വില, ഇപ്പോൾ വാങ്ങിയാൽ ലാഭമോ..?

ഫെബ്രുവരി മാസത്തില്‍ ആദ്യ രണ്ട് ദിവസങ്ങളിലും വില വര്‍ധനവോടെ സ്വര്‍ണം മുന്നോട്ട് കുതിക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലും 120 രൂപ വീതമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു. 160 രൂപ കുറഞ്ഞ് 46,480രൂപയിലായിരുന്നു സ്വര്‍ണ വില.

ജനുവരിയിലെ വില

46,840 രൂപയായിരുന്നു ജനുവരി 1ലെ സ്വർണ്ണ വില. രണ്ടാം തീയ്യതി വില 47,000 തൊട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. ജനുവരി 10 ആം തീയ്യതിയാകുമ്പോഴേക്കും സ്വർണ്ണ വില 46520 ൽ എത്തി. 18 ആം തീയ്യതിയിലാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. 45920 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. ജനുവരി 25 ന് 46160 രൂപയും 31 ന് 46400 രൂപയുമായിരുന്നു സ്വർണ്ണ വില.

സ്വർണ വില ഇടിയാൻ കാരണം

ഡോളർ തന്നെയാണ് സ്വർണ വിലയെ ഇടിക്കുന്നത്. കഴിഞ്ഞ ആഴ്‌ച യുഎസ് തൊഴിൽ ഡാറ്റയ്ക്ക് ശേഷം ഡോളറും ബോണ്ട് യീൽഡും ഉയർന്നതിനാൽ സ്വർണ വില തിങ്കളാഴ്ച ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഫെഡറൽ റിസർവ് ചെയർ ജെറോം പവലിൻ്റെ അഭിപ്രായങ്ങൾ നേരത്തെയുള്ള നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകൾ ഇല്ലാതാക്കിയതാണ് ഇതിന് കാരണം.

സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് മനസിലാക്കുന്നത് സ്വർണ്ണം വാങ്ങുന്നതിലും നിക്ഷേപിക്കുന്നതിലും പ്രധാനമാണ്.

1. ആഗോള വിപണിയിലെ പ്രവണതകൾ : ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും

2. ആഭ്യന്തര ആവശ്യവും വിതരണവും : സ്വർണ്ണത്തിന്റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.

3. സർക്കാർ നിയന്ത്രണങ്ങൾ : ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവയിലെ വർദ്ധനവ് സ്വർണ്ണ വില ഉയരാൻ ഇടയാക്കും.

4. കറൻസി വിനിമയ നിരക്കുകൾ : വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.

5. നിക്ഷേപക വികാരം : നിക്ഷേപകരുടെ വികാരവും പെരുമാറ്റവും സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമയങ്ങളിൽ, നിക്ഷേപകർ സ്വർണ്ണ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെ ആവശ്യകത വർധിക്കുന്നത് സ്വർണ്ണ വില വർദ്ധിപ്പിക്കും. നേരെമറിച്ച്, കൂടുതൽ സുസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നത് വില കുറയാൻ ഇടയാക്കിയേക്കാം.


മുകളിൽ പറഞ്ഞ കാര്യങ്ങൾ സ്വർണ്ണവിലയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളും വിലയില്ലേ ഏറ്റക്കുറച്ചിലുകളും കൃത്യമായി മനസ്സിലാക്കുന്നത് ലാഭത്തോടെ സ്വർണ്ണം വാങ്ങാനും നിക്ഷേപം നടത്താനും സഹായിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X