മിന്നി തിളങ്ങി വീണ്ടും സ്വർണ്ണം, കുറഞ്ഞത് അത്രയും കൂടി, ഇന്നത്തെ സ്വർണ്ണ വില അറിയാം

ഏറിയും കുറഞ്ഞും മുന്നേറ്റം തുടരുകയാണ് സംസ്ഥാനത്ത് സ്വർണ്ണവില. തിങ്കളാഴ്ച ഇടിവോടെ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച കേരളത്തിൽ സ്വർണ വില വർധിച്ചിരുന്നു. നവംബർ മാസത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 44,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില. ഗ്രാമിന് 5,595 രൂപ. ഇന്നലെ അപേക്ഷിച്ച് 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.

45120 രൂപയായിരുന്നു നവംബർ ഒന്നിന് സംസ്ഥാനത്തെ സ്വർണ്ണവില. രണ്ടുദിവസം കഴിഞ്ഞ് നവംബർ മൂന്നാം തീയതി സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. 45,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നവംബർ മൂന്നിലെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണവില കുറഞ്ഞും കൂടിയും മാറിക്കൊണ്ടിരുന്നു. നവംബർ 13നാണ് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. 44,360 രൂപയായിരുന്നു അന്നത്തെ വില.

മിന്നി തിളങ്ങി വീണ്ടും സ്വർണ്ണം, കുറഞ്ഞത് അത്രയും കൂടി, ഇന്നത്തെ സ്വർണ്ണ വില അറിയാം

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.

രജ്യത്ത് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് മനസിലാക്കുന്നത് സ്വർണ്ണം വാങ്ങുന്നതിലും നിക്ഷേപിക്കുന്നതിലും പ്രധാനമാണ്.

1. ആഗോള വിപണിയിലെ പ്രവണതകൾ

ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും

2. ആഭ്യന്തര ആവശ്യവും വിതരണവും

സ്വർണ്ണത്തിന്റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.

3. സർക്കാർ നിയന്ത്രണങ്ങൾ

ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവയിലെ വർദ്ധനവ് സ്വർണ്ണ വില ഉയരാൻ ഇടയാക്കും.

4. കറൻസി വിനിമയ നിരക്കുകൾ

വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.

5. നിക്ഷേപക വികാരം

നിക്ഷേപകരുടെ വികാരവും പെരുമാറ്റവും സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമയങ്ങളിൽ, നിക്ഷേപകർ സ്വർണ്ണ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെ ആവശ്യകത വർധിക്കുന്നത് സ്വർണ്ണ വില വർദ്ധിപ്പിക്കും. നേരെമറിച്ച്, കൂടുതൽ സുസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നത് വില കുറയാൻ ഇടയാക്കിയേക്കാം. നിക്ഷേപകരുടെ മനഃശാസ്ത്രവും വികാരവും സ്വർണവിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സാരം

മുകളിൽ പറഞ്ഞ കാര്യങ്ങൾ സ്വർണ്ണവിലയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളും വിലയില്ലേ ഏറ്റക്കുറച്ചിലുകളും കൃത്യമായി മനസ്സിലാക്കുന്നത് ലാഭത്തോടെ സ്വർണ്ണം വാങ്ങാനും നിക്ഷേപം നടത്താനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X