സ്വർണത്തിന് എന്തുപറ്റി എന്ന ആശ്ചര്യത്തിലാണ് ആഭരണ പ്രേമികൾ. കഴിഞ്ഞ ഒരാഴ്ചയായി വലിയ മാറ്റമില്ലാതെ തുടരുകയാണ് സ്വർണ വില. ഫെബ്രുവരി 21ആം തീയ്യതിയാണ് സ്വർണ വില വീണ്ടും 46000 കടക്കുന്നത്. അതിന് ശേഷം വിലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി വില വലിയ രീതിയിൽ മാറ്റമില്ലാതെ തുടരുകയാണ്.

ഇന്നത്തെ വില
46080 രൂപയായിരുന്നു 26ആം തീയ്യതി ഒരു പവൻ സ്വർണത്തിലെ വില. ഗ്രാമിന് 5760 രൂപ. ചൊവ്വാഴ്ചയും സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ബുധനാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. 46080 രൂപയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5760 രൂപ തന്നെ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണ വിലയുടെ ശരാശരി 46080 രൂപ തന്നെയാണ് എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണ്ണം നിലവിൽ ചെറിയ നഷ്ടം നേരിടുന്നു. ട്രോയ് ഔൺസിന് 1.04 ഡോളർ (0.05%) താഴ്ന്ന് 2030.35 ഡോളർ എന്ന നിലവാരത്തിലാണ്.
ഏറ്റവും ഉയർന്ന വില ഡിസംബറിൽ
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില.
2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.
ഫെബ്രുവരിയിലെ സ്വർണ വില
സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളുണ്ടായ മാസം തന്നെയാണ് ഫെബ്രുവരിയും. ഏറ്റവും ഉയർന്ന വില രണ്ടാം തീയ്യതി രേഖപ്പെടുത്തിയ 46640 രൂപയാണ്. ഏറ്റവും കുറഞ്ഞ വില 45520 രൂപയും. ഫെബ്രുവരി 15നാണ് ഈ വിലയിൽ സ്വർണ വ്യാപാരം നടന്നത്. ഫെബ്രുവരിയുടെ ആദ്യ രണ്ടാഴ്ച 46000 രൂപയ്ക്ക് മുകളിൽ തന്നെയായിരുന്നു സ്വർണ വില. 13ആം തീയ്യതി 46080 രൂപയിലായിരുന്നു വ്യാപാരം. എന്നാൽ 14ആം തീയ്യതി പവന് 480 രൂപ കുറഞ്ഞ് 45600 രൂപയിലെത്തി.
21ആം തീയ്യതിയാണ് വീണ്ടും സ്വർണ വില 46000 മുകളിലെത്തുന്നത്. അന്ന് 46080 എന്ന നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ അതിന് ശേഷം വില 46000ൽ കുറഞ്ഞിട്ടില്ല.
ഫെബ്രുവരി 1 - 46,520 രൂപ
ഫെബ്രുവരി 2 - 46,640 രൂപ
ഫെബ്രുവരി 3 - 46,480 രൂപ
ഫെബ്രുവരി 4 - 46,480 രൂപ
ഫെബ്രുവരി 5 - 46,360 രൂപ
ഫെബ്രുവരി 6 - 46,200 രൂപ
ഫെബ്രുവരി 7 - 46,400 രൂപ
ഫെബ്രുവരി 8 - 46,400 രൂപ
ഫെബ്രുവരി 9 - 46,320 രൂപ
ഫെബ്രുവരി 10- 46,160 രൂപ
ഫെബ്രുവരി 11 - 46,160 രൂപ
ഫെബ്രുവരി 12 - 46,160 രൂപ
ഫെബ്രുവരി 13 - 46,080 രൂപ
ഫെബ്രുവരി 14 - 45,600 രൂപ
ഫെബ്രുവരി 15 - 45,520 രൂപ
ഫെബ്രുവരി 16 - 45,680 രൂപ
ഫെബ്രുവരി 17 - 45,760 രൂപ
ഫെബ്രുവരി 18 - 45,760 രൂപ
ഫെബ്രുവരി 19 - 45,960 രൂപ
ഫെബ്രുവരി 20 -45,880 രൂപ
ഫെബ്രുവരി 21 - 46,080 രൂപ
ഫെബ്രുവരി 22 - 46000 രൂപ
ഫെബ്രുവരി 23 - 46,000 രൂപ
ഫെബ്രുവരി 24 - 46,160 രൂപ
ഫെബ്രുവരി 25 - 46,160 രൂപ
ഫെബ്രുവരി 26 - 46,080 രൂപ
ഫെബ്രുവരി 27 - 46080 രൂപ
വില ഉയർന്നതിന്റെ കാരണം
2018ന്റെ പകുതിയോടു കൂടി ആരംഭിച്ച യു.എസ്- ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ഇതുമൂലം നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി പരിഗണിക്കുകയും ചെയ്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന ആശങ്കകള്‍ നഷ്ട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ആളുകളെ പ്രേരിപ്പിച്ചു.
ഇന്ത്യയെന്നാൽ സ്വർണ രാജ്യം
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications