സ്വർണമില്ലാതെ മലയാളികൾക്ക് ഒരാഘോഷവുമില്ല. കല്യാണം, പിറന്നാൾ, നൂലുകെട്ട്, ഉത്സവങ്ങൾ തുടങ്ങി ഏത് ആഘോഷങ്ങളിലും സ്വർണം വാങ്ങുക എന്നത് മലയാളികളുടെ പൊതു ശീലമാണ്. ഒരു പക്ഷെ രാജ്യത്ത് തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒരാളായിരിക്കും കേരളം. ആഭരണത്തിനൊപ്പം സ്വർണ നിക്ഷേപവും ഇന്ന് മലയാളികൾക്ക് പ്രീയപ്പെട്ടതാണ്.
സ്വർണത്തോടുള്ള ഇഷ്ടം കൂടുന്നതിനൊപ്പം വിലയും കൂടിയിട്ടുണ്ട്. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.

ഇന്നത്തെ വില
പവന് 46000 രൂപ നിരക്കിലാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 5750 രൂപ. വ്യാഴാഴ്ചയും ഇതേ വിലയിലായിരുന്നു സ്വർണത്തിന്.
ശനിയാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ട്. 160 രൂപ പവന് വർധിച്ചു. അതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയിലേക്കുയർന്നു. ഗ്രാമിന് 5770 രൂപയായി.
സ്വർണ വില വീണ്ടും 46000 ന് മുകളിലേക്കുയർന്നത് ആദരണ പ്രേമികളുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്.
ആഗോള സ്വർണ വില
ഈ മാസം തുടക്കം മുതൽ സ്വർണവിപണി അസ്ഥിരമാണ്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2030.41 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ ചലനങ്ങൾക്കു വഴിവയ്ക്കും.
ഫെബ്രുവരിയിലെ വില
സംസ്ഥാനത്തെ സ്വർണ്ണവില ഫെബ്രുവരി 2ാം തിയ്യതി, ഈ മാസത്തെ ഉയർന്ന നിരക്കിലേക്കെത്തിയിരുന്നു. അന്ന് ഒരു പവന് 46640 രൂപയും, ഗ്രാമിന് 5830 രൂപയുമായിരുന്നു അന്നത്തെ വില. 15 ആം തീയ്യതി സ്വർണം ഫ്രെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,520 രൂപയായിരുന്നു അന്നത്തെ വില.
ഫെബ്രുവരി 1 - 46,520 രൂപ
ഫെബ്രുവരി 2 - 46,640 രൂപ
ഫെബ്രുവരി 3 - 46,480 രൂപ
ഫെബ്രുവരി 4 - 46,480 രൂപ
ഫെബ്രുവരി 5 - 46,360 രൂപ
ഫെബ്രുവരി 6 - 46,200 രൂപ
ഫെബ്രുവരി 7 - 46,400 രൂപ
ഫെബ്രുവരി 8 - 46,400 രൂപ
ഫെബ്രുവരി 9 - 46,320 രൂപ
ഫെബ്രുവരി 10- 46,160 രൂപ
ഫെബ്രുവരി 11 - 46,160 രൂപ
ഫെബ്രുവരി 12 - 46,160 രൂപ
ഫെബ്രുവരി 13 - 46,080 രൂപ
ഫെബ്രുവരി 14 - 45,600 രൂപ
ഫെബ്രുവരി 15 - 45,520 രൂപ
ഫെബ്രുവരി 16 - 45,680 രൂപ
ഫെബ്രുവരി 17 - 45,760 രൂപ
ഫെബ്രുവരി 18 - 45,760 രൂപ
ഫെബ്രുവരി 19 - 45,960 രൂപ
ഫെബ്രുവരി 20 - 45,880 രൂപ
ഫെബ്രുവരി 21 - 46,080 രൂപ
ഫെബ്രുവരി 22 - 46,000 രൂപ
ഫെബ്രുവരി 23 - 46,000 രൂപ
ഉയർന്ന വില ജനുവരി 2 ന്
ഉയർന്ന വില ജനുവരിയിൽ ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില. ആ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 840 രൂപ വരെ ഇതുവരെ കുറഞ്ഞു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
വില വധിച്ചേക്കും
വരും ദിവസങ്ങളിൽ സ്വർണ വില കുതിക്കും എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. ആഗോള തലത്തിലെ പ്രതിസന്ധികളും അതിന് കാരണമാകും. അതുകൊണ്ടു തന്നെ സ്വർണം ആവശ്യമുള്ളവർ കുറഞ്ഞ വിലയിൽ വാങ്ങുന്നത് ഗുണം ചെയ്യും. അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്.
ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
