സ്ഥിര നിക്ഷേപത്തിനിറങ്ങുന്നവരുടെ ആദ്യ ഓപ്ഷൻ ബാങ്കുകളാണ്. സുരക്ഷിതത്വം തന്നെയാണ് ബാങ്കുകളിലേക്ക് നിക്ഷേപകരെ എത്തിക്കുന്നത്. എന്നാൽ ഇതേ സുരക്ഷിതത്വത്തിൽ ബാങ്കിനെക്കാൾ ഉയർന്ന പലിശ നൽകുന്ന ഇടങ്ങളുള്ളപ്പോൾ അവയെ കൂടി പരിഗണിക്കേണ്ടതുണ്ട്. മാസത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ ആഗ്രഹിക്കുന്നയാളാണെങ്കിൽ പറ്റിയ നിക്ഷേപമാർഗമാണ് കേരള സർക്കാർ ട്രഷറി സ്ഥിര നിക്ഷേപം.
ആർക്കൊക്കെ നിക്ഷേപിക്കാം
ട്രഷറി നിക്ഷേപങ്ങൾ സർക്കാർ ജീവനക്കാർക്ക് മാത്രമാണെന്നുള്ളത് പലരുടെയും തെറ്റിദ്ധാരണയാണ്. ഏതൊരു വ്യക്തിക്കും ട്രഷറിയിൽ നിക്ഷേപം നടത്തി ഉയർന്ന പലിശ വാങ്ങാം. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ട് വേണം. പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനേഴ്‌സ് ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും ജീവനക്കാര്‍ക്ക് എംപ്ലോയീസ് ട്രഷറി സേവിംഗ്‌സ് അക്കൗണ്ടും ഉണ്ടാകും. ട്രഷറിയിൽ ജോയിന്റ് അക്കൗണ്ട് സൗകര്യങ്ങളുണ്ട്.
എങ്ങനെ അക്കൗണ്ട് തുറക്കാം
ട്രഷറിയിൽ സ്ഥിരം നിക്ഷേപം ആരംഭിക്കുന്നതിന് നേരിട്ട് ട്രഷറിയിൽ ചെല്ലണം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ ട്രഷറിയും താലൂക്കുകളിൽ സബ് ട്രഷറിയും ഉണ്ടാകും സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുന്നതിനായി ആദ്യം കെവൈസി ഫോം പൂരിപ്പിക്കണം. ഇതിനൊപ്പം ആധാര്‍ കാർഡ്, പാന്‍ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കണം. കെവെെസി പൂര്‍ത്തിയായാൽ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കും. ഇതുവഴി സ്ഥിര നിക്ഷേപം നടത്താം.
പണമടയ്ക്കൽ
ട്രഷറിയിൽ കറന്‍സിയായോ ചെക്ക് വഴിയോ പണമടയ്ക്കാം. ഓൺലൈനായി പണമടയ്ക്കാനാവില്ല. നിക്ഷേപങ്ങൾക്ക് ചെക്ക് ബുക്ക് കിട്ടും. എല്ലാ മാസവും ഒന്നാം തീയതി പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിക്കുകയോ മറ്റ് ബാങ്ക് അകൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യാം. ട്രഷറിയിൽ നിന്ന് മറ്റ് ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ മറ്റു ബാങ്കുകളിൽ നിന്ന് ട്രഷറിയിലേക്ക് പണം അയക്കാന്‍ സാധിക്കില്ല. സർക്കാർ അവധി ദിവസങ്ങളിലൊഴികെ ട്രഷറി പ്രവർത്തിക്കും.
പലിശ
പലിശ വരുമാനം മാസത്തിൽ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് വരവ് വെയ്ക്കുമെന്നത് മൂലധന വർധന ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. എന്നാൽ മാസ വരുമാനം തേടി നിക്ഷേപത്തിനിറങ്ങുന്നവർക്ക് മികച്ച തുക ലഭിക്കും. ഏത് ട്രഷറിയിൽ നിന്നും തുക പിൻവലിക്കാം. ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലെ പണം മറ്റ് ബാങ്കുകളിലേക്ക് അടയ്ക്കാം. നേരത്തെ 8.50 ശതമാനമായിരുന്ന പലിശ നിരക്ക് 2021 ഫെബ്രുവരിയിലാണ് കുറച്ചത്.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് 7.5 ശതമാനം പലിശ നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.4 ശതമാനമാണ് പലിശ 46 ദിവസം മുതല്‍ 90 ദിവസം വരെ 5.4 ശതമാനവും 91 ദിവസം മുതല്‍ 1 വര്‍ഷം വരെ 5.9 ശതമാനവുമാണ് പലിശ.
വായ്പ സൗകര്യം
ട്രഷറി സ്ഥിര നിക്ഷേപത്തിന് നോമിനിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും. നോമിനികൾക്ക് എത്ര ശതമാനം എന്നും രേഖപ്പെടുത്താം. ട്രഷറിയിലെ സ്ഥിര നിക്ഷേപത്തിന് മുകളിൽവായ്പ ലഭിക്കില്ല. ട്രഷറി നിക്ഷേപ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്എഫ്ഇ യിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്പ നേടാം. അക്കൗണ്ട് ഉടമയ്ക്ക് എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഓതറൈസേഷന്‍ ഫോം പൂരിപ്പിച്ചാല്‍ ചുതമലപ്പെടുത്തുന്ന വ്യക്തിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും.
നിക്ഷേപത്തിലെ പലിശയ്ക്ക് ആദായ നികുതിയുണ്ട്. പലിശ വരുമാനം 40,000 രൂപയിൽ കടന്നാലാണ് ശ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്)( ഈടാക്കുക. മുതിർന്ന പൗരന്മാർക്കിത് 50,000 രൂപയാണ്. മുഴുവൻ വരുമാനം ആദായ നികുതി പരിധി കടക്കാത്തവർ സാമ്പത്തിക വർഷത്തിൽ 15ജി, 15എച്ച് ഫോം സമര്‍പ്പിച്ചാൽ ടിഡിഎസിൽ നിന്ന് ഒഴിവാകാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications