സാധാരണക്കാർ നിക്ഷേപത്തിനായി കൂടുതലും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപത്തിനേയാണ്. സുരക്ഷിതത്വത്തോടൊപ്പം നിക്ഷേപം വളരുമെന്നതാണ് പരമ്പരാഗത നിക്ഷേപത്തിന്റെ ഗുണം. നിലവിൽ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ഉയരുന്ന സാഹചര്യമാണ്, റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഓരോ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഒക്ടോബറിൽ പലിശ നിരക്ക് വർധിപ്പിച്ചവയാണ്. ഈ ബാങ്കുകളേക്കാൾ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ കേരള കരയിൽ തന്നെയുണ്ട്. കേരള ഗ്രാമീൺ ബാങ്കും കേരള ബാങ്കും പലിശ നിരക്ക് വർധിപ്പിച്ചപ്പോൾ 8 ശതമാനത്തോളം പലിശ ലഭിക്കുന്ന സാഹചര്യമായി. വിവിധ കാലായളവിൽ ഈ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് ഓരോന്നായി വിശദമായി ചുവടെ പരിശോധിക്കാം.
കേരള ഗ്രാമീൺ ബാങ്ക്
കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന റീജിയണൽ റൂറൽ ബാങ്ക് (ആർആർബി) ആണ്. കേരളത്തിലെ ഏക റീജിയണൽ റൂറൽ ബാങ്കായ കേരള ഗ്രാമീൺ ബാങ്ക് 36000കോടിയുടെ ഇടപാടുകളാണ് നടത്തുന്നത്. ഈ കണക്കിൽ രാജ്യത്തെ ഏറ്റവും വലിയ ആർആർബിയും കേരള ഗ്രാമീൺ ബാങ്കാണ്. 14 ജില്ലകളിലുമായി 630 ബ്രാഞ്ചുകൾ ബാങ്കിനുണ്ട്. 2022 ഒക്ടോബർ 12നാണ് ബാങ്ക് പലിശ നിരക്കുയർത്തിയത്.
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 3.25 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശയാണ് കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിക്കുന്നത്. 1 കോടി രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. കെജിബി നിധി പദ്ധതി പ്രകാരം 777 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 1111 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും. 50,000 രൂപ മുതല്‍ 1 കോടി രൂപ വരെ നിക്ഷേപം സ്വീകരിക്കും.
കെബിജി ദശകം പദ്ധതി പ്രകാരം 44 ദിവസത്തേക്ക് 6.75 ശതമാനം പലിശ ലഭിക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 10,000 രൂപ മുതല്‍ നിക്ഷേപിക്കാം. കെവിഡി 63 പദ്ധതിയില്‍ 6.75 ശതമാനം പലിശ ലഭിക്കും. 63 മാസമാണ് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ 6.75 ശതമാനം പലിശയാണ് കേരളാ ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിക്കുക. മുിതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും.
കേരള ബാങ്ക്
കേരളത്തിലെ സഹകരണ ബാങ്കുകളും കഴിഞ്ഞ ദിവസമാണ് പലിശ നിരക്കുയർത്തിയത്. സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിരക്കു വർധനവ് വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ കേരള ബാങ്ക് വരെ നിക്ഷേപങ്ങൾക്ക് നിരക്ക് പുതുക്കിയിട്ടുണ്ട്. പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും വർധിപ്പിച്ച നിരക്ക് ലഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ 5.5 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭിക്കും. 15 ദിവസം മുതൽ 1 വർഷത്തിന് മുകളിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 1 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. 364 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. എല്ലാ നിക്ഷേപങ്ങൾക്കും മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
കേരള ബാങ്കില്‍ 5 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും. കേരള ബാങ്കില്‍ 1 വര്‍ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപമിട്ടാൽ 6.75 ശതമാനം പലിശ ലഭിക്കും. 364 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications