ആഗസ്റ്റ് പിറക്കുന്നതോടെ ഓണത്തിന്റെ തിരക്കുകളിലേക്ക് കടക്കും. എന്നാൽ അതിന് മുൻപ് തന്നെ കേരളത്തിൽ ഓണം ബംപറിന്റെ തിരക്കുകൾ തുടങ്ങി. ഇത്തവണ സമ്മാന നിരക്കുകളിലും ടിക്കറ്റ് നിരക്കിലും വ്യത്യാസമൊന്നും ലോട്ടറി വകുപ്പ് വരുത്തിയിട്ടില്ല. ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തണമെന്ന ലോട്ടറി വകുപ്പിന്റെ നിർദ്ദേശം ധനവകുപ്പ് തള്ളുകയാണുണ്ടായത്. എന്നാൽ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ കൂടുതൽ കോടിപതികൾ ഇത്തവണയുണ്ടാകും.
ഒന്നാം സമ്മാനം 30 കോടി
500 രൂപ വില വരുന്ന ഓണം ബംപറിന് 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ ആളുകളിലേക്ക് സമ്മാനമെത്തിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ബംപർ സമ്മാനത്തിന്റെ ഘടനയിൽ ഭാഗ്യകുറി വകുപ്പ് വലിയ മാറ്റം വരുത്തായിട്ടുണ്ട്. 2023 ലെ ഓണം ബംപർ പ്രകാരം, രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകാനാണ് പുതിയ തീരുമാനം.
വലിയ മാറ്റം
കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് 5 കോടിയായിരുന്നു. ഇതിൽ നിന്നാണ് ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്കാണ് നൽകുന്നത്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേർക്കായിരുന്നു മൂന്നാം സമ്മാനം നൽകിയിരുന്നത്. മൂന്നാം സമ്മാനത്തിന്റെ തുക ഉയർത്തിയിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് വീതിക്കുകയാണ് ചെയ്തത്.

നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ഈ സമ്മാനങ്ങളിൽ മാറ്റമില്ല. സമ്മാനഘടനയിൽ മാറ്റമുണ്ടായതോടെ മൊത്തത്തിലുള്ള സമ്മാനത്തുകയും വർധിച്ചു. ഇത്തവണ 125 കോടി 54 ലക്ഷം രൂപയാണ് 2023 ലെ ഓണം ബംബറിനായി നൽകുന്നത്. ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്.
വില്പന പൊടിപൊടിക്കും
ഇത്തവണയും 500 രൂപയിലാണ് ഓണം ബംബറിന്റെ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും കഴിഞ്ഞ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിക്ക് വില്പന റെക്കോർഡ് നിലവാരത്തിലായിരുന്നു. കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകൾ അടിച്ചപ്പോൾ 66.5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. 2021ൽ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും ഓണം ബം പറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ലോട്ടറിയടിച്ചാൽ ശ്രദ്ധിക്കണം
കഴിഞ്ഞ തവണ ഓണം ബംപറടിച്ച അനൂപിന്റെ ഗതിയാണ് ലോട്ടറിയെടുക്കുന്നവർക്കുള്ള പാഠം. 2022 ലെ തിരുവോണം ബംപർ നേടിയ അനൂപിന് സഹായഭ്യർഥന രൂക്ഷമായതോടെ സ്വൈര്യം നഷ്ടപ്പെട്ടു. ഇതോടെ ലോട്ടറിയെടുക്കുന്നവർ പേര് വെളിപ്പെടുത്താതെയാണ് ലോട്ടറി സമ്മാനതുക വാങ്ങിയെടുക്കുന്നത്. പേര് വെളിപ്പെടുത്താതെ ലോട്ടറി എടുക്കുന്നത് നിയമപരമായി സാധുതയുണ്ട്. നിയമപരമായി ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. ഇതിന് സമ്മാനമടിച്ച ലോട്ടറി ഏൽപ്പിക്കുമ്പോൾ പേര് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടാം.
സമ്മാനതുക വാങ്ങിയെടുക്കാൻ അല്പം കാത്തിരുന്ന് ലോട്ടറി ടിക്കറ്റ് സമർപ്പിക്കുന്നവരുണ്ട്. ഇത്തരത്തിൽ കാത്തിരിക്കുമ്പോൾ സമയ പരിധി ശ്രദ്ധിക്കേണ്ടതുണ്ട്. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. മേല്പറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വിശദീകരിക്കേണ്ടി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
