എല്ലാവരും ഇത്തവണത്തെ കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബമ്പര്‍ ജേതാവിനെ അറിയാനുള്ള ആകാംക്ഷയിലാണ്. 25 കോടിയെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2022-ലെ ഓണം ബമ്പര്‍ ലോട്ടറിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരള സര്‍ക്കാരിന് ഇത്തവണത്തെ ഓണം ബമ്പര്‍ അക്ഷരാര്‍ത്ഥത്തില്‍ 'ലോട്ടറിയായി' മാറിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിന്റെ റെക്കോഡ് വില്പന നടന്നതിലൂടെ 300-ലധികം കോടിയുടെ വരുമാനം ഇതിനകം സര്‍ക്കാര്‍ നേടിക്കഴിഞ്ഞു.
25 കോടിയുടേതാണ് ഓണം ബമ്പര്‍ എങ്കിലും ഒന്നാം സമ്മാന ജേതാവിന് 15.75 കോടി രൂപയാവും ലഭിക്കുക. 10 ശതമാനം ഏജന്‍സി കമ്മീഷന് കിഴിച്ചതിനു ശേഷമുള്ള തുകയില്‍ 30 ശതമാനം നികുതിയും നല്‍കിയതിനു ശേഷമുള്ള തുകയാണിത്. അതേസമയം ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
അതേസമയം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഓണം ബമ്പര്‍ നറുക്കെടുക്കുന്നത്. ബമ്പര്‍ ജേതാക്കളുടെ ടിക്കറ്റ് വിശദാംശങ്ങള്‍ കാലതാമസം കൂടാതെ തന്നെ അറിയാന്‍ സാധിക്കും.
ആറ് ബമ്പറുകളിലൂടെയും ദിവസേനയുള്ള ലോട്ടറികളിലൂടെയും വര്‍ഷാവര്‍ഷം നിരവധി പേരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോടീശ്വരന്മാരും ലക്ഷാധിപതിയുമാക്കുന്നു എങ്കിലും സാമ്പത്തിക ആസൂത്രണത്തിനു വേണ്ട പരിശീലനമോ മാര്‍ഗനിര്‍ദേശങ്ങളോ ജേതാക്കള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ലഭിച്ച സമ്മാനത്തുകയില്‍ നിന്നും കൂടുതല്‍ ആദായം കരസ്ഥമാക്കാന്‍ സാധിച്ച മുന്‍കാല ലോട്ടറി ജേതാക്കളും വിരളമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടത്.
ഈയൊരു പശ്ചാത്തലത്തില്‍ ലോട്ടറി ജേതാക്കളാകുന്നവര്‍ക്ക് സാമ്പത്തിക ആസൂത്രണത്തിന് ഉതകുന്ന വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. (21 - 30), (31 - 40), (41 - 50), 50 വയസിന് മുകളില്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ളവര്‍ എങ്ങനെ കൈവശമുള്ള പണം ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് വിശദീകരിക്കുന്നത്.
21 മുതല്‍ 30 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. പ്രായം കുറവായതു കൊണ്ട് കൈവശമുള്ളതിന്റെ 30 ശതമാനം വിഹിതം ഓഹരി/ മ്യൂച്ചല്‍ഫണ്ട് പോലെയുള്ള ധന ആസ്തികളില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കാം. മറ്റ് പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ താരതമ്യേന റിസ്ക് കൂടുതലാണെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച ആദായം ലഭിക്കുന്നതിന് ഓഹരി നിക്ഷേപം ഉപകരിക്കും.
ബാക്കിയുള്ളതിന്റെ 30 ശതമാനം റിയല്‍ എസ്റ്റേറ്റിലും 15 ശതമാനം തുക സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം തുക സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കുക. അതുപോലെ 21-30 വയസിനിടെയുള്ളവര്ക്ക് ദീര്‍ഘകാല ജീവതം ബാക്കിയുള്ളതിനാല്‍ ഒരു വിഹിതം തുക പ്രയോജനപ്പെടുത്തി മികച്ച ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുന്നതും ഭാവിയിലെ റിസ്ക് ലഘൂകരിക്കുന്നതിന് ഉപകാരപ്പെടും.
31 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. ഈ പ്രായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും ദീര്‍ഘകാല നിക്ഷേപത്തിനുള്ള സാവകാശം ഉള്ളതിനാല്‍ 30 ശതമാനം തുക ഓഹരി/ മ്യൂച്ചല്‍ഫണ്ട് പോലെയുള്ള ആസ്തികളില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ നേട്ടമാകും. എങ്കിലും 21-30 വയസുള്ള വിഭാഗങ്ങളേക്കാള്‍ അല്പം കൂടുതല്‍ വിഹിതം (20 %) സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ മുടക്കാം.
നിലവിലുള്ളതിനേക്കാള്‍ സമ്പത്ത് വര്‍ധിച്ചതിനാല്‍ ഇന്‍ഷൂറന്‍ പരിരക്ഷയും വര്‍ധിപ്പിക്കുന്നത് റിസ്ക് ഒഴിവാക്കുന്നതിന് സഹായിക്കും. 5 ശതമാനം തുക വേഗത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്ന മാര്‍ഗങ്ങളില്‍ സൂക്ഷിക്കുക. ഇതിലൂടെ ചെറിയ തോതിലുള്ള അത്യാവശ്യം വന്നാലും നിക്ഷേപം പൊട്ടിക്കാതെ തന്നെ കാര്യങ്ങള്‍ നടത്താനാകും.
41 മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. ജീവിതം മധ്യഘട്ടത്തിലേക്ക് എത്തിയതോടെ റിസ്ക് കൂടുതലായുള്ള നിക്ഷേപ മാര്‍ഗങ്ങളിലേക്കുള്ള വിഹിതവും കുറയ്ക്കണം. ഓഹരി/ മ്യൂച്ചല്ഫണ്ടിലേക്ക് 25 ശതമാനത്തിലധികം തുക നിക്ഷേപിക്കരുത്.
അതേസമയം സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലേക്ക് 25 ശതമാനം തുകയെങ്കിലും മുടക്കുക. 25 ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലും 10 ശതമാനം സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളിലും പരീക്ഷിക്കാം. 5 ശതമാനം തുകയെങ്കിലും ലൈഫ്/ ഹെല്‍ത്ത്/ ഹോം ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കായി മുടക്കണം.
50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. മക്കളുടെ ഉന്നത വിദ്യാഭ്യാസവും കല്യാണവും പോലെയുള്ള ജീവതത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതും ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ഘട്ടമായതിനാലും റിസ്ക് കൂടുതലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ 10 ശതമാനത്തിലധികം തുക മുടക്കരുത്. പകരം 40 ശതമാനം തുകയെങ്കിലും സ്ഥിരനിക്ഷേപങ്ങള്‍ക്കായി കരുതുക. 30 ശതമാനം റിയല്‍ എസ്റ്റേറ്റില്‍ മുടക്കുന്നതും ഈ വിഭാഗക്കാര്‍ക്ക് ഉചിതമാകും.
അറിയിപ്പ്
കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പോര്‍ട്ട്ഫോളിയോ റിസ്ക് വിശകലനത്തിലും സാമ്പത്തിക ആസൂത്രണത്തിലും വിദഗ്ധനായ അനീഷ് ചന്ദ്രന് സിഎഫ്പി (അഹല്യ ഫിന്‍ഫോറക്സ്, വൈസ് പ്രസിഡന്റ് - വെല്‍ത്ത്) നല്കിയ മാര്‍ഗോപദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അനീഷ് ചന്ദ്രന് : 90723 02287.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications