ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനത്തുകയെന്ന വിശേഷണവുമായാണ് കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഈവര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഭാഗ്യം കടാക്ഷിക്കുന്നയാള്ക്ക് 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ആരേയും മോഹിപ്പിക്കാവുന്ന സമ്മാനത്തുകയായതിനാല്‍ ഓണം ബമ്പര്‍ അവതരിപ്പിച്ച ആദ്യഘട്ടത്തില്‍ തന്നെ റെക്കോഡ് വില്പനയ്ക്കുള്ള ലക്ഷണങ്ങളും കണ്ടുതുടങ്ങി.
ആദ്യ ആഴ്ചയില്‍ ഓണം ബമ്പര്‍ ടിക്കറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ലോട്ടറി കച്ചവടക്കാരും ഭാഗ്യക്കുറി വകുപ്പും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഓണം ബമ്പറിന്റെ സമ്മാനത്തുക കുത്തനെ വര്‍ധിപ്പിച്ചതോടെ ടിക്കറ്റ് വിലയും ഉയര്‍ത്തിയിരുന്നു. ഇത്തവത്തെ ഓണം ബമ്പറിന് 500 രൂപയാണ് ടിക്കറ്റ് വില ഈടാക്കുന്നത്. ടിക്കറ്റ് വിലയില്‍ വര്‍ധന വരുത്തിയിട്ടും വില്പനയെ കാര്യമായി ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ടിക്കറ്റ് എടുക്കുന്ന ശൈലിയില്‍ ചില പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് ലോട്ടറി വില്‍പ്പനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂട്ടം ചേര്‍ന്നുള്ള ഭാഗ്യപരീക്ഷണമാണ് ഇത്തവണ ഓണം ബമ്പറിനെ വ്യത്യസ്തമാക്കുന്നത്. ടിക്കറ്റ് വില പങ്കിട്ട് കൂട്ടമായി ടിക്കറ്റ് എടുക്കുന്നവര്‍ ഏറെയാണെന്ന് വില്പനക്കാരും ഏജന്‍സികളും സൂചിപ്പിച്ചു. ടിക്കറ്റ് വില വര്‍ധിപ്പിച്ചത് ഇതിനൊരു ഘടകമാണെന്ന് വിലയിരുത്തുന്നു. ചെലവ് പങ്കിടുന്നതോടെ ഒന്നിലധികം ടിക്കറ്റുകള്‍ എടുക്കാമെന്നതും നേട്ടമാണ്. വിജയസാധ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.
ഇതിനോടൊപ്പം സമീപകാലത്ത് ഒരുമിച്ച് ടിക്കറ്റ് എടുത്തവര്‍ക്ക് വമ്പന്‍ സമ്മാനം ലഭിച്ച ചരിത്രവും പ്രേരണയാകുന്നുണ്ട്. അതേസമയം പങ്കിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചാല്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പങ്കിട്ട് വാങ്ങിയാല്‍
ലോട്ടറി ടിക്കറ്റുകള്‍ കൂട്ടം ചേര്‍ന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് തടസങ്ങളൊന്നും തന്നെയില്ല. എന്നാല്‍ സമ്മാനം വീതിച്ച് നല്‍കാനുള്ള ഉത്തരവാദിത്വം ലോട്ടറിന് വകുപ്പിനില്ല. കാരണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിനും അധികാരമില്ല. അതിനാല്‍ പങ്കിട്ട് എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളിനെ സമ്മാനം ഏറ്റുവാങ്ങുന്നതിനായി ചുമതലപ്പെടുത്തണം.
ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇങ്ങനെ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ഈ ഒരാളുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തുക. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ പേരു ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കുകയും വേണം.
എവിടെ നിന്ന് സമ്മാനം വാങ്ങാം
ലോട്ടറിയില്‍ നിന്നുള്ള 5,000 രൂപയുടെ സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. ഇതിന് മുകളിലുള്ള സമ്മാനങ്ങളാണെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ നല്കി മാറ്റിയെടുക്കണം.
5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്ന് മാറിയെടുക്കാം. 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നാണ് മാറിയെടുക്കേണ്ടത്.
സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍ , ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇതിന് സാധിക്കുന്നില്ലെങ്കില്‍ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപക്ക് മുകളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കുന്നതിന് മുമ്പായി വിവിധ രേഖകള്‍ സമര്‍പ്പിക്കണം. ബാങ്ക് വഴിയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ ബാങ്ക് ഹാജരാക്കേണ്ട രേഖകളുമുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കാണ് സമ്മാനം ലഭിച്ചതെങ്കില്‍ രക്ഷിതാക്കളുടെ 'ഗാര്ഡിയന് സര്‍ട്ടിഫിക്കറ്റ' ഹാജരാക്കണം.
നികുതി കിഴിച്ച് എത്ര ലഭിക്കും ?
സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാല്‍ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്. 10,000 രൂപയ്ക്ക് മുകളില്‍ സമ്മാനം വാങ്ങുമ്പോള്‍ സ്രോതസില്‍ നിന്നുള്ള നികുതിയായി (ടിഡിഎസ്) 30 ശതമാനം തുക ലോട്ടറി വകുപ്പ് ഈടാക്കും. സമ്മാനര്‍ഹരുടെ വരുമാനം നികുതി പരിധിയില്‍ വരില്ലെങ്കിലും ടിഡിഎസ് ഈടാക്കും.
അതേസമയം ഭാഗ്യക്കുറി സമ്മാനത്തുക 50 ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ സര്‍ചാര്‍ജും സെസും അടയക്കേണ്ടി വരും. നികുതി സ്ലാബ് അനുസരിച്ചാകും സെസ് ഈടാക്കുക. സമ്മാനര്‍ഹരുടെ വരുമാനം 20 ശതമാനം സ്ലാബ് റേറ്റില്‍ വരികയാണെങ്കില്‍ 1.2 ശതമാനം സെസ്സ് നല്‍കേണ്ടി വരും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ സമര്‍പ്പിക്കാവുന്നതാണ്.
സമ്മാന തുക ലഭിക്കുന്നതിനായി നറുക്കെടുപ്പ് ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കേണ്ടി വരും.
ഓണം ബമ്പര്‍
തട്ടിപ്പും കൃത്വിമത്വം തടയുന്നത് ലക്ഷ്യമിട്ട് ഫ്ലൂറസന്റ് മഷിയിലാണ് ഓണം ബമ്പര്‍ അച്ചടിക്കുന്നത്. ഇത്തരത്തില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണിത്. സെപ്റ്റംബര്‍ 18-നാണ് നറുക്കെടുന്ന ഓണം ബമ്പറിന് 10 സീരീസുകളിലാണ് ടിക്കറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും ലഭിക്കും.
നാലാം സമ്മാനം ഒരു ലക്ഷം വീതം 90പേര്‍ക്ക്. അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000പേര്‍ക്ക്. കൂടാതെ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നല്‍കും.
ഇതിനോടകം 10 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിപണിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ 10 ലക്ഷം ടിക്കറ്റുകള്‍ കൂടി വിതരണത്തിന് ലഭ്യമാക്കും. 10 സീരിസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന് അനുവാദമുള്ളത്. ഇതില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുന്നത്.
ബാക്കി 60 ലക്ഷം ടിക്കറ്റുകള്‍ ഓരോ ജില്ലകളില്‍ നിന്നും ഉയരുന്ന ആവശ്യകതയ്ക്ക് അനുസരിച്ച് ഘട്ടംഘട്ടമായും ഓരോ സീരിസിന്റെ അനുപാതത്തിലും അച്ചടിക്കും. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റുപോയത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications