ജോലി തേടി വിദേശത്തേക്ക് പോകുന്നവരിൽ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരിൽ കൂടുതൽ പേരും പ്രായമാകുമ്പോഴാണ് ഗൾഫ് വിടുന്നത്. മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്പോൾ ഇത്തരക്കാർക്ക് പെൻഷൻ സാമ്പത്തിക സഹായമാകും. ഇതിനായി കേരള പ്രവാസി വെൽഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നൽകുന്നുണ്ട്. എങ്ങനെ അപേക്ഷിക്കാമെന്നും മറ്റു വിശദാംശങ്ങളും നോക്കാം.
പ്രവാസി പെൻഷൻ
വിദേശത്ത് അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ ഇടത്തരം വരുമാനക്കാർക്ക് കേരള പ്രവാസി വെൽഫെയർ ബോർഡ് വഴി പെൻഷൻ ഉറപ്പാക്കും. കുടുംബാംഗങ്ങൾക്കുള്ള പെൻഷൻ, അംഗവൈകല്യമുള്ളവർക്കുള്ള പെൻഷൻ, വൈദ്യസഹായം എന്നിങ്ങനെയുള്ള പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്.

പെൻഷൻ യോഗ്യത
കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹത. 19 നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് പെൻഷനായി എൻറോൾ ചെയ്യാം. പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസ വിഹിതം അടയ്ക്കേണ്ടതുണ്ട്. പ്രതിമാസ വിഹിതം പ്രകാരം 60 വയസിന് ശേഷം പ്രതിമാസ പെൻഷൻ ലഭിക്കും. അഞ്ച് വർഷം തുടർച്ചയായി സംഭാവന നൽകുന്നവർക്ക് കുറഞ്ഞ പെൻഷന്റെ മൂന്ന് ശതമാനം വാർഷികമായി ലഭിക്കും. കുറഞ്ഞ പെൻഷൻ 2,000 രൂപയാണ്.
പ്രതിമാസ സംഭാവന
വിദേശത്തുള്ള പ്രവാസി മലയാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ സംഭാവന 300 രൂപയാണ്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് 100 രൂപ മാസത്തിൽ വിഹിതം അടയ്ക്കണം. ഒരു വർഷത്തേക്ക് സംഭാവന നൽകിയില്ലെങ്കിൽ അംഗത്വം റദ്ദാക്കപ്പെടും. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പദ്ധതിയിൽ അംഗമാകാൻ സാധിക്കില്ല.
അപേക്ഷ എങ്ങനെ
മൂന്ന് ഫോമുകൾ പൂരിപ്പിച്ച് പ്രവാസികൾക്ക് പെൻഷൻ പദ്ധതിയുടെ ഭാഗമാകാം. ഫോറം 1 എ വിദേശത്ത് ജോലി ചെയ്യുന്ന എൻആർകെകൾക്കുള്ളതാണ്. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിലുള്ള എൻആർകെ കൾ ഫോറം 1 ബി ഉപയോഗിക്കണം. സംസ്ഥാനത്തിന് പുറത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന എൻആർകെ ഫോം 2 എ ഉപയോഗിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിന് കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.
'സേവനം' എന്ന ഭാഗത്ത് രജിസ്ട്രേഷൻ മെനുവിൽ 'ഓൺലൈൻ അപ്ലെെ' തിരഞ്ഞെടുക്കുക. തുടർന്ന് ഫോം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഫോമിൽ ആവശ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം അപേക്ഷ സബ്മിറ്റ് ചെയ്യാം.
നേട്ടങ്ങൾ
പ്രവാസി പെൻഷന് രജിസ്റ്റർ ചെയ്യുന്നതോടെ പെൻഷൻ കൂടാതെ മറ്റ് നിരവധി സേവനങ്ങളും ബോർഡിൽ നിന്ന് പ്രവാസി മലയാളികൾക്ക് ലഭിക്കുന്നുണ്ട്. ഇതിലൊന്നാണ് പ്രവാസി കുടുംബ പെൻഷൻ. വരിക്കാരനായ അംഗം മരണപ്പെട്ടാൽ വരിക്കാരന്റെ മരണകാരണം, പെൻഷൻ പേയ്മെന്റ് മോഡ്, രജിസ്ട്രേഷൻ തരം എന്നിവ പരിശോധിച്ച ശേഷം നോമിനിക്ക് പെൻഷന് ലഭിക്കും.
അംഗത്തിന് ഗുരുതരമായ അസുഖമുണ്ടെന്ന് കണ്ടെത്തിയാൽ മറ്റ് സർക്കാർ പദ്ധതികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിൽ 50,000 രൂപ വരെ ആരോഗ്യ ചെലവുകൾക്കുള്ള സഹായം ലഭിക്കും.
തുടർച്ചയായി മൂന്നോ അതിലധികമോ വർഷം പെൻഷൻ സ്കീമിലേക്ക് സംഭാവന ചെയ്ത വ്യക്തിക്ക് മക്കളുടെ വിവാഹ ചെലവുകൾക്കായി 10,000 രൂപ വരെ സാമ്പത്തിക സഹായമായി ലഭിക്കും. കുറഞ്ഞത് രണ്ട് വർഷമെങ്കിലും സംഭാവന ചെയ്യുന്ന ഒരു വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്പത്തിക സഹായം ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications