നിക്ഷേപത്തിലൂടെ മാസ വരുമാനം നോക്കുന്നോ? ഇതാ കേരള സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം

വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് ഓരോരുത്തരും നിക്ഷേപങ്ങൾ ആരംഭിക്കുന്നത്. ഭാവിയിലേക്കുള്ള സമ്പാദ്യമായി നിക്ഷേപം ആരംഭിക്കുന്നവരും മാസ വരുമാനം ആ​ഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭാവി മുന്നിൽ കണ്ട് നിക്ഷേപിക്കുന്നവരാണെങ്കിൽ മൂലധന വളർച്ചയുണ്ടാകുന്ന കൂട്ടുപലിശയുടെ ​ഗുണങ്ങൾ ലഭിക്കുന്ന നിക്ഷേപങ്ങളാണ് അനുയോജ്യം.

മാസ വരുമാന പദ്ധതികളിൽ നിന്ന് ജീവിത ചെലവുകൾക്കുള്ള തുക കണ്ടെത്താൻ സാധിക്കും. മാസ വരുമാനം ആ​ഗ്രഹിച്ച് നിക്ഷേപിക്കുന്നവരാണെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയ നിക്ഷേപമാണ് കേരള സർക്കാർ ​ഗ്യാരണ്ടിയുള്ള ട്രഷറി സ്ഥിര നിക്ഷേപം. എങ്ങനെ സാധാരണക്കാർക്ക് ട്രഷറിയിൽ അക്കൗണ്ട് തുറക്കാമെന്നും നിക്ഷേപം ആരംഭിക്കാമെന്നും ചുവടെ നോക്കാം.

നിക്ഷേപത്തിലൂടെ മാസ വരുമാനം നോക്കുന്നോ? ഇതാ കേരള സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം

ട്രഷറി അക്കൗണ്ട് എടുക്കാം

നിക്ഷേപം ആരംഭിക്കാൻ ആദ്യം ട്രഷറിയിൽ സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കണം. സ്ഥിര നിക്ഷേപമിടാനുള്ള തുക നിക്ഷേപിക്കേണ്ടതും പലിശ ക്രെഡിറ്റ് ചെയ്യുന്നതും ഈ സേവിം​ഗ്സ് അക്കൗണ്ടിലാണ്. ട്രഷറിയിൽ സേവിം​ഗ്സ് അക്കൗണ്ട് തുടങ്ങാൻ ഓൺലൈൻ സംവിധാനങ്ങളൊന്നുമില്ല.

ട്രഷറിയില്‍ നേരിട്ടെത്തി വേണം അക്കൗണ്ട് ആരംഭിക്കാൻ. ജില്ലാ ട്രഷറികളിലും സബ് ട്രഷറികളിലും അക്കൗണ്ടെടുക്കാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അക്കൗണ്ടെടുക്കാൻ ആവശ്യമാണ്. കുറഞ്ഞത് 100 രൂപയുടെ നിക്ഷേപം അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ആവശ്യമുണ്ട്.

നിക്ഷേപത്തിലൂടെ മാസ വരുമാനം നോക്കുന്നോ? ഇതാ കേരള സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം

സ്ഥിര നിക്ഷേപം

സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചാൽ സ്ഥിര നിക്ഷേപം നടത്താം. സ്ഥിര നിക്ഷേപമിടേണ്ട തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റണം. ഈ തുക സ്ഥിര നിക്ഷേപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ബാങ്ക് സേവിം​ഗ്സ് അക്കൗണ്ടിലുള്ള പണം ഓൺലൈനായി ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല. പണമായോ ചെക്കായോ ട്രഷറിയില്‍ നിക്ഷേപിക്കാം. ട്രഷറിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ സേവിം?ഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

നിക്ഷേപത്തിലൂടെ മാസ വരുമാനം നോക്കുന്നോ? ഇതാ കേരള സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം

പലിശ നിരക്ക്

കേരള ട്രഷറിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.9 ശതമാനം പലിശ ലഭിക്കും. 366 ദിവസം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.4 ശതമാനം പലിശയാണ് ലഭിക്കുക.

731 ദിവസത്തില്‍ കൂടുതല്‍ 999 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. മാസത്തില്‍ പലിശ വരുമാനം സേവിം​ഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഈ തുക പിൻവലിക്കാതിരുന്നാൽ സേവിം​ഗ്സ് അക്കൗണ്ട് പലിശ നിരക്കായ 4 ശതമാനം പലിശ ലഭിക്കും. 

എങ്ങനെ പലിശ പിൻവലിക്കാം

നിക്ഷേപം ആരംഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളില്ലാതെ നിക്ഷേപം പിൻവലിക്കാൻ സാധിക്കും. ഇതിന് ഓൺലൈൻ സേവനങ്ങൾ ഉപയോ​ഗിക്കാൻ സാധിക്കും. ട്രഷറി സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം നിന്ന് മാസത്തില്‍ മാസത്തിൽ സേവിം​ഗ്സ് അക്കൗണ്ടിലേക്കാണ് എത്തുന്നത്. ആവശ്യാനുസരണം സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാം. ട്രഷറി സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് പലിശ വരുമാനം ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സൗകര്യം ട്രഷറി ഒരുക്കുന്നുണ്ട്. 

ഇതിനായി tsbonline.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, യൂസര്‍ നെയിം എന്നിവ നല്‍കിയ ശേഷം ഒടിപി നല്‍കിയാല്‍ താല്‍കാലിക പാസ്‌വേര്‍ഡ് എസ്എംഎസ് ആയി ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ടിന് സ്വന്തം പാസ്‌വേര്‍ഡ് നല്‍കണം. പിന്നീട് നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നത് പോലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X