ഏപ്രിൽ 15ന് വിഷു കഴിഞ്ഞാലും ആഘോഷങ്ങൾ തീരുന്നില്ല. മേയ് 24 വരെ വിഷുവിന്റെ ഓളം നീട്ടികൊണ്ടു പോകുന്നത് ഇത്തവണ വിഷു ബംബറാണ്. 300 രൂപ ടിക്കറ്റ് വിലയുള്ള വിഷു ബംബറിൽ ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത് 12 കോടിയാണ്.
സാധാരണ ടിക്കറ്റ് വിലയിൽ നിന്ന് അല്പം കൂടുതലാണ് ടിക്കറ്റ് വില എന്നതിനാൽ പലരും ഷെയറിട്ടാണ് ടിക്കറ്റെടുക്കുന്നത്. മൂന്നും നാലും പേർ ചേർന്ന് സംഘമായി ടിക്കറ്റെടുത്ത് സമ്മാനമടിച്ചാൽ വീതിച്ചെടുക്കാനാണ് പദ്ധതി. എങ്ങനെയായാലും വിഷു ബംബറിന്റെ ടിക്കറ്റ് വില്പന കുതിക്കുകയാണ്.
വിഷു ബംബറിന്റെ 215 കോടിയുടെ ടിക്കറ്റാണ് ഇതിനോടകം തന്നെ ലോട്ടറി വകുപ്പ് വിറ്റഴിച്ചത്. സമ്മാന ഘടന നോക്കിയാൽ, 12 കോടിയുടെ ഒന്നാം സമ്മാനത്തോടൊപ്പം രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.
അതേസമയം, ബംബർ ലോട്ടറിയെടുത്തവരാണെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

എവിടെ നിന്ന് സമ്മാനം ലഭിക്കും
സമ്മാനം ലഭിക്കുന്ന തുക അനുസരിച്ച് ടിക്കറ്റ് ഹാജരാക്കേണ്ട ഇടവും മാറും. 5,000 രൂപ വരെ സമ്മാനം ലഭിച്ചാൽ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളില്‍ 1 ലക്ഷം രൂപ വരെയുള്ള സമ്മാനം ലഭിച്ചാൽ ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്. 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് സമ്മാനം വാങ്ങാം.
സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കില്‍ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്.
ഷെയറിട്ട് ടിക്കറ്റെടുത്താൽ
ബംബറുകളെത്തുമ്പോൾ ഒന്നില്‍ കൂടുതല്‍ പേര്‍ പിരിവിട്ട് ടിക്കറ്റെടുക്കുന്നതാണ് പൊതുവെയുള്ള രീതി. ഇത്തരക്കാർ സമ്മാനമടിച്ചാൽ എങ്ങന തുക സ്വന്തമാക്കാം എന്നുകൂടി അറിഞ്ഞിരിക്കണം. ഓരോരുത്തർക്കും ലോട്ടറി വകുപ്പ് സമ്മാനതുക വീതിച്ച് നൽകില്ല. സമ്മാനർഹമായ ടിക്കറ്റെടുത്തവരിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം.
അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. ജോയിന്റ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ലോട്ടറി വകുപ്പിനെ അറിയിച്ചാൽ മതി.
നികുതി
സമ്മാനർഹമായ ടിക്കറ്റിൽ നിന്ന് ഈടാക്കുന്ന നികുതി എന്തെല്ലാമെന്ന് ലോട്ടറി എടുക്കുന്നവർ അറിയണം. ലോട്ടറിയിൽ നിന്നുള്ള സമ്മാനങ്ങൾക്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയ ശേഷം മാത്രമെ പണം ലഭിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിൽ നിന്ന് ലോട്ടറി വകുപ്പ് 30 ശതമാനം ടിഡിഎസ് കുറച്ചാണ് നൽകുക. സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് അടയ്ക്കേണ്ടത്.
ശ്രദ്ധിക്കാൻ
* സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കുമ്പോൾ സമ്മാനാര്‍ഹന്റെ പേരും മേല്‍വിലാസവും പിന്‍കോഡും ഒപ്പും രേഖപ്പെടുത്തണം. ലോട്ടറി ടിക്കറ്റിന്റെ ഇരുവശവും പകർപ്പെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.
* സമ്മാനാര്‍ഹക്കുള്ള അപേക്ഷ ഫോം ലോട്ടറി ഓഫീസ്/ വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സമ്മാനാര്‍ഹന്‍ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഈ ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications