സ്ഥിര നിക്ഷേപമാകുമ്പോൾ സുരക്ഷിതത്വം നിക്ഷേപകർ ആഗ്രഹിക്കുന്നുണ്ട്. മറ്റു റിസ്കെടുക്കാൻ താല്പര്യമില്ലാത്തതിനാലാണ് പലരും സ്ഥിര നിക്ഷേപത്തിലേക്ക് തിരിയുന്നത്. ഇതിനാൽ നിക്ഷേപിക്കുന്നിടം സുരക്ഷിതമാകണം. ഇതിനൊപ്പം ഉയർന്ന പലിശയും വേണം. നിക്ഷേപത്തിൽ നിന്ന് പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായമാണ് നിക്ഷേപകൻ തേടുക. ഈ മൂന്ന് ഘടകങ്ങളും ഒന്നിക്കുന്ന 2 നിക്ഷേപങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്. സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവർക്ക് അനുയോജ്യമാണിവ.
ട്രഷറി നിക്ഷേപം
സംസ്ഥാനത്തെ ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ സാധിക്കും. ഇതിനായി പൊതു ജനങ്ങൾ ട്രഷറിയിൽ സേവിംഗ് ബാങ്ക് അക്കൗണ്ടും ആരംഭിക്കണം. സംയുക്ത അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യവും ട്രഷറി നൽകുന്നുണ്ട്. നിക്ഷേപങ്ങൾക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന പലിശ നിരക്ക് ട്രഷറി നൽകും. ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും ട്രഷറികളും സബ്ട്രഷറികളുമുണ്ട്. ഇവിടെ നിന്ന് അക്കൗണ്ട് ആരംഭിക്കാം. ആധാര്‍ കാർഡ്, പാന്‍ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് ഇതിനാവശ്യം.
ട്രഷറി പലിശ നിരക്ക്
കേരള സംസ്ഥാന ട്രഷറിയിലെ പലിശ നിരക്ക് നോക്കാം. 46 ദിവസത്തേക്ക് ട്രഷറിയിൽ നിക്ഷേപം ആരംഭിക്കാം. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ട്രഷറിയിൽ നിന്ന് 5.4 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 1 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.9 ശതമാനമാണ് പലിശ. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.4 ശതമാനം പലിശയാണ് ട്രഷറിയിൽ നിന്ന് ലഭിക്കുക.
2 വര്‍ഷത്തിൽ കൂടുതല്‍ കാലാവധിയുള്ളതും 10 വർഷം വരെയുള്ളതുമായ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ട്രഷറിയിൽ കൂടുതൽ പലിശ നിരക്ക്. 7.5 ശതമാനം പലിശയാണ് ഈ കാലാവധിയിൽ നൽകുന്നത്.
പലിശ കണക്കാക്കുന്നത്
പലിശ വരുമാനം മാസത്തിൽ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിനാൽ ഉയർന്ന പലിശ ലഭിക്കുമ്പോഴും മൂലധന വർധന ആഗ്രഹിക്കുന്നവർക്ക് ഈ നേട്ടം ലഭിക്കില്ല. മാസ വരുമാനം തേടി നിക്ഷേപിക്കുന്നവർക്ക് പറ്റിയ നിക്ഷേപമാണ് ട്രഷറി നിക്ഷേപങ്ങൾ. മാസത്തിൽ ഒന്നാം തീയതിയാണ് പലിശ സേവിഗം് അക്കൗണ്ടിലെത്തുക. തുക ചെക്ക് ഉപയോഗിച്ച് പിൻവലിക്കുകയോ മറ്റ് ബാങ്ക് അകൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യാം. ട്രഷറിയിൽ നിന്ന് മറ്റ് ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമുണ്ട്.
കേരള ഗ്രാമീണ്‍ ബാങ്ക് നിധി 222
കേരള ഗ്രാമീണ്‍ ബാങ്കിന്റെ കെജിബി നിധി 222 എന്ന നിക്ഷേപം ഉയര്‍ന്ന പലിശ നിരക്ക് നല്കുന്ന നിക്ഷേപമാണ്. 222 ദിവസമാണ് നിക്ഷേപ കാലാവധി. 7.25 ശതമാനം വാര്‍ഷിക പലിശ കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്നത്. 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും നല്‍കും. ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിച്ച് നിക്ഷേപം ആരംഭിക്കാവുന്നതാണ്. സാധാരണ സ്ഥിക നിക്ഷേപങ്ങള്‍ക്ക് ബാധകമായ നിബന്ധനകള്‍ കെജിബി നിധി 222 നിക്ഷേപത്തിനും ബാധകമാണ്.
നികുതി
സാധാരണ നിക്ഷേപങ്ങളെ പോലെ പലിശ വരുമാനത്തിന് ആദായ നികുതിയുണ്ട്. പലിശ വരുമാനം 40,000 രൂപയിൽ കടന്നാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ കടന്നലാണ് സ്രോതസിൽ നിന്നുള്ള നികുതി പിടിക്കുക. വാർഷിക വരുമാനം ആദായ നികുതി പരിധി കടക്കാത്തവർ 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ നികുതിയിൽ നിന്ന് ഒഴിവാകാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
