2025 ലെ കേന്ദ്ര ബജറ്റിൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങളായിരുന്നു നടന്നത്. കർഷകർക്കു വേണ്ടി നിരവധി ആനുകൂല്യങ്ങൾ ബജറ്റിൽ അവതരിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) സ്കീമിൻ്റെ വായ്പാ പരിധി വർദ്ധിപ്പിച്ചത്. സബ്‌വെൻഷൻ പരിധി ഇപ്പോൾ 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയിരിക്കുന്നു. ഇത് കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയായി. എന്നാൽ എല്ലാ കർഷകർക്കും ഈ പരിഷ്കാരം ഗുണം ചെയ്യുമോ?
ക്രെഡിറ്റ് പരിധി വർദ്ധിപ്പിക്കുന്നത് എല്ലാ കർഷകർക്കും ഗുണം ചെയ്യുമെന്ന ധാരണയുണ്ട്. പക്ഷേ സത്യത്തിൽ അത് തെറ്റായ ധാരണയാണ്. ഹ്രസ്വകാല വായ്പാ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുന്നത് വൻകിട കർഷകർക്ക് മാത്രമേ ഗുണം ചെയ്യൂ. എന്നാൽ ഭൂരിപക്ഷം ചെറുകിട കർഷകർക്കും ഇതിലൂടെ നേട്ടമൊന്നും ലഭിക്കില്ല.
കർഷകരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഹ്രസ്വകാല, ദീർഘകാല വായ്പകൾ നൽകുന്നു. ഗാർഹിക ഉപഭോഗത്തിനും കൃഷിയിട പരിപാലനത്തിനും 30 ശതമാനം അധിക ക്രെഡിറ്റ് പരിധിയും ഈ സ്കീമിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. കെ.സി.സി പ്രകാരം ഹ്രസ്വകാല വായ്പകൾക്ക് ഉയർന്ന പരിധിയില്ലെങ്കിലും, മുമ്പ് 3 ലക്ഷമായി പരിമിതപ്പെടുത്തിയിരുന്ന പലിശ സബ്‌വെൻഷൻ ഇപ്പോൾ 5 ലക്ഷമായി ഉയർത്തി. എന്നിരുന്നാലും, ടേം ക്രെഡിറ്റിനുള്ള മാനദണ്ഡങ്ങൾ മാറ്റമില്ലാതെ തുടരുന്നു.
കൃഷി ഭൂമിയുടെ വലുപ്പത്തിന് അനുസരിച്ചാണ് കെ.സി.സി വായ്പ നിശ്ചയിച്ചിക്കുന്നത്. മാത്രമല്ല ഇത് പലിശ സബ്‌വെൻഷന് അർഹമായ വായ്പാ പരിധിയെ സ്വാധീനിക്കുന്നു. ഇതിനർത്ഥം മുമ്പ് 3 ലക്ഷത്തിൽ കൂടുതൽ വായ്പ ലഭിക്കാൻ കഴിയാത്ത കർഷകർക്ക് ഇപ്പോഴും വർദ്ധനവിന്റെ പ്രയോജനം ലഭിക്കില്ല എന്നാണ്. അതായത് നിലവിൽ വായ്പാ പരിധി ഉയർന്നെങ്കിലും വലിയ ഭൂമി കൈവശമുള്ളവർക്ക് മാത്രമേ ഇപ്പോൾ ഉയർന്ന തുകയ്ക്ക് പലിശ സബ്‌വെൻഷൻ ലഭിക്കൂ.

തെറ്റായ വാദം
ഈ നയത്തിന്റെ ഗുണം 7.7 കോടി കർഷകർക്ക് ലഭിക്കുമെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കാം. കാരണം നിലവിൽ വർദ്ധിപ്പിച്ച പരിധിയിൽ നിന്ന് എല്ലാവർക്കും നേട്ടമുണ്ടാകില്ല. സാധാരണ ഒരു ബാങ്ക് വായ്പയിലൂടെ ചൂഷണത്തിന് ഇരയാകുന്ന നിരവധി കർഷകരുണ്ട്. അതിൽ നിന്നും കർഷകരെ സഹായിക്കാൻ കെ.സി.സി സ്കീമിന് സാധിക്കുന്നുണ്ട്. വായ്പയുടെ ലഭ്യത കർഷകരുടെ വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സബ്‌വെൻഷൻ പരിധി ഉയർത്തിയെങ്കിലും ഇതിലൂടെ പല തരത്തിലുള്ള പ്രതിസന്ധികളും കർഷകർ നേരിട്ടേക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തിരിച്ചടവ് കാലാവധിയാണ്. കെ.സി.സിയിലൂടെ വായ്പ എടുക്കുന്ന കർഷകർ 12 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. ഇത് ചെറുകിട കർഷകരെ സംബന്ധിച്ച് ഒരു പ്രതിസന്ധി സൃഷ്ടിച്ചേക്കാം. വിളവെടുപ്പിനു ശേഷവും, പണം ശരിയായ രീതിയിൽ ലഭിക്കാതെ വന്നാൽ നിങ്ങളുടെ തിരിച്ചടവ് മുടങ്ങാൻ സാധ്യതയുണ്ട്.
തിരിച്ചടവ് കാലാവധി നീട്ടുന്നതിലൂടെ കർഷകർക്ക് കുറച്ച് മാസങ്ങൾക്ക് ശേഷം വായ്പ തിരിച്ചടവ് നടത്താൻ സാധിക്കും. ചെറുകിട കർഷകർക്ക് അവരുടെ വായ്പ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും മികച്ച കാർഷിക തീരുമാനങ്ങൾ എടുക്കാനും ഇത് പ്രാപ്തമാക്കും. ഹ്രസ്വകാല വായ്പകൾക്ക്, കെ.സി.സി സ്കീം പ്രകാരം ഗാർഹിക ചെലവുകൾക്കായി 10 ശതമാനം അധിക ക്രെഡിറ്റ് പരിധി നൽകിയിട്ടുണ്ട്.
കെ.സി.സി സ്കീമിനെ കുറിച്ച് കൂടുതൽ അറിയാം....
കെ.സി.സി സ്കീമിനെ കുറിച്ചുള്ള പല കാര്യങ്ങളും അവ്യക്തമാണ്. ക്രെഡിറ്റ് പരിധി, ക്രെഡിറ്റ് വിനിയോഗം, തിരിച്ചടവ് സമയക്രമം എന്നിവയെക്കുറിച്ച് പൊതുവായി വിവരങ്ങളൊന്നുമില്ല.
ഈ പദ്ധതിക്ക് വളരെയധികം ആവശ്യങ്ങളുണ്ട്, എന്നിരുന്നാലും, സബ്‌വെൻഷൻ പരിധി വർദ്ധിപ്പിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കാം. വ്യക്തിഗത ഉപയോഗ പരിധി 10 ശതമാനത്തിൽ നിന്ന് കൂടുതലായി വർദ്ധിപ്പിക്കുക, തിരിച്ചടവ് കാലാവധി നീട്ടുക, കെസിസി വഴി സംയോജിത കൃഷി നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ ചെറുകിട കർഷകർക്ക് വളരെയധികം ഗുണം ചെയ്യും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications