രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ കെസിസി-യിലൂടെ കര്‍ഷകര്‍ക്ക് വായ്പ ലഭിക്കും. കോവിഡ് കാലത്ത് കിസാന്‍ ക്
രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ കെസിസി-യിലൂടെ കര്‍ഷകര്‍ക്ക് വായ്പ ലഭിക്കും. കോവിഡ് കാലത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയുക്തത വളരെയേറെ ഉയരുകയും ചെയ്തിട്ടുണ്ട്. സാമ്പത്തീകമായി ദുര്‍ഘടമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും കൃഷിക്കാര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി കെസിസിയിലൂടെ എളുപ്പത്തില്‍ വായ്പ ലഭിക്കും. കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 5 വര്‍ഷക്കാലയളവില്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്
അതേ സമയം വായ്പ കൃത്യ സമയത്ത് തിരിച്ചടവ് നടത്തിയാല്‍ പലിശ നിരക്കിലും വലിയ കിഴിവുകള്‍ കര്‍ഷകര്‍ക്ക് ലഭിക്കും. ഇപ്പോള്‍ കെസിസിയുടെ ഉപയുക്തത സര്‍ക്കാര്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. അതായത് ഇനി ഈ സേവനത്തിലൂടെ കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായല്ല മറ്റ് ആവശ്യങ്ങള്‍ക്കും വായ്പ എടുക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനി നമുക്ക് പരിശോധിക്കാം.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകതകള്‍
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 3 ലക്ഷം രൂപ വരെയുള്ള വായ്പ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കുവാന്‍ സാധിക്കും. കീടനാശിനികള്‍, വളം, വിത്തുകള്‍ തുടങ്ങിയ കാര്‍ഷിക വസ്തുക്കള്‍ വാങ്ങിക്കുന്നതിനായി വളരെ തുച്ഛമായ പലിശ നിരക്കില്‍ കെസിസിയിലൂടെ കര്‍ഷകര്‍ക്ക് വായ്പ എടുക്കാം. ഇനി വീട്ടാവശ്യങ്ങള്‍ക്ക് കൂടി വായ്പ ഉപയോഗപ്പെടുത്താമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പാവപ്പെട്ട കര്‍ഷകര്‍ക്ക് അവര്‍ക്ക് താങ്ങാനാവുന്ന പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്നാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകത.
വായ്പകള്‍ക്ക് സര്‍ക്കാര്‍ 2 ശതമാനം സബ്സിഡി
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ 2 ശതമാനം സബ്സിഡിയും നല്‍കുന്നുണ്ട്. അതേ സമയം കൃത്യ സമയത്ത് വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ അതിന് പുറമേ 3 ശതമാനം കിഴിവ് കൂടി നല്‍കും. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം.
ശരാശരി പലിശ നിരക്ക് 4 ശതമാനം
3 ലക്ഷം രൂപ വരെയുള്ള വായ്പ 7 ശതമാനം പലിശ നിരക്കിലാണ് ലഭിക്കുക. ഈ വായ്പാ തുക കര്‍ഷകര്‍ യഥാ സമയം തിരിച്ചടവ് നടത്തിയാല്‍ പലിശ നിരക്കിന്മേല് 3 ശതമാനം കിഴിവ് ലഭിക്കും. ഇങ്ങനെ 4 ശതമാനം പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാകും. ചില ബാങ്കുകള്‍ 2 ശതമാനം പലിശ നിരക്കിലും വായ്പ നല്‍കുന്നുണ്ട്. എങ്കിലും ശരാശരി പലിശ നിരക്ക് 4 ശതമാനം തന്നെയാണ്.
അപേക്ഷിക്കുവാന്‍
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി നിങ്ങള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ പിഎം കിസ്സാന്‍ സമ്മാന്‍ നിധിയില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതുണ്ട്. ഇതിനായി വോട്ടര്‍ ഐഡി കാര്‍ഡോ, പാന്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ, ആധാര്‍ കാര്‍ഡോ, ഡ്രൈവിംഗ് ലൈസന്‍സോ തിരിച്ചറിയല്‍ രേഖയായി ആവശ്യമാണ്.
എങ്ങനെ അപേക്ഷിക്കാം?
https://pmkisan.gov.in എന്ന പിഎം കിസ്സാന്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ കെസിസിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഈ വെബ്സൈറ്റില്‍ നിന്നും കിസ്സാന്‍ ക്രെഡിറ്റ്് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അവശ്യമായ വിവരങ്ങള്‍ ഇവിടെ പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. ശേഷം ബന്ധപ്പെട്ട ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നും എല്ലാ കോ ഓപ്പറേറ്റീവ് ബാങ്കുകളില്‍ നി്നനും റീജ്യണല്‍ റൂറല്‍ ബാങ്കില്‍ നിന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്.
2 കോടിയിലേറെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍
രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്കീം അഥവാ കെസിസി. കൃഷിക്കാര്‍ക്ക് വായ്പാ സൗകര്യം ഉറപ്പു വരുത്തിക്കൊണ്ടുള്ള പദ്ധതിയാണിത്. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ് (നബാര്‍ഡ്) ആണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആവിഷ്കരിച്ചത്. 1998 ല്‍ രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. കോവിഡ് കാലയളവില്‍ ഏകദേശം 2 കോടിയിലേറെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കായി നല്‍കിക്കഴിഞ്ഞു. അതില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications