തുടര്‍ച്ചയായ നാലാം തവണയും റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിലെത്തിയിരിക്കുകയാണ്. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കണിത്. ഇത് നിക്ഷേപകര്‍ക്ക് അനുയോജ്യമായ സാഹചര്യമാണ്. റിസര്‍വ് ബാങ്ക് പലിശ നിരക്കുയര്‍ത്തിയതിന് പിന്നാലെ ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലേക്കുള്ള ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വർധനവ് വന്നതോടെ സുരക്ഷിത നിക്ഷേപ പദ്ധതികൾ തേടുന്നവർക്കുള്ള ആശയകുഴപ്പമാണ് എവിടെ ഉയർന്ന ലാഭം ലഭിക്കും എന്നത്. സുരക്ഷിതത്വം കൂടുതലുള്ള പൊതുമേഖലാ ബാങ്കുകളിലും പലിശ നിരക്ക് ഉയർന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ് ഓഫീസ് പദ്ധതികൾ വളരെ മുന്നിലാണ്.
ഇതിൽ സ്ഥിര നിക്ഷേപങ്ങളുടെ ഗുണം ലഭിക്കുന്ന 2 പോസ്റ്റ് ഓഫീസ് പദ്ധതികൾ എസ്ബിഐയുടെ നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യാം.
എസ്ബിഐ സ്ഥിര നിക്ഷേപം- പലിശ നിരക്ക്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഓഗസ്റ്റ 13 നാണ് അവസാനമായി പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള 2 കോടിയുടെ നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 3.4 ശതമാനം മുതല്‍ 6.45 ശതമാനം വരെയാണ്.
2 വര്‍ഷത്തേക്ക് 5.45 ശതമാനമാണ് എസ്ബിഐ നല്‍കുന്ന പലിശ. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.50 ശതമാനവുമാണ് പലിശ നിരക്ക്. 3-5 വര്‍ഷ കാലത്ത് 5.60 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷത്തിന് മുകളില്‍ 5.6 ശതമാനവും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് എല്ലാ നിക്ഷേപങ്ങൾക്കും 0.50 ശതമാനം അധിക നിരക്ക് എസ്ബിഐ നൽകുന്നുണ്ട്. വീകെയർ പദ്ധതിയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് 6.45 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
ബാങ്ക് നിക്ഷേപങ്ങളിലേതിന് സമാനമായി പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. 5 വർഷം വരെയാണ് കാലാവധി. 1,000 രൂപ മുതൽ നിക്ഷേപം. നടത്താം. മുതിർന്നവർക്കും സാധാരണ നിക്ഷേപകർക്കും ഒരേ പലിശ നിരക്കാണ് ലഭിക്കുക. 1 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് പലിശ നിരക്കില്‍ മാറ്റം വന്നിട്ടില്ല. 5.5 ശതമാനം തന്നെയാണ് നിലവിലെ നിരക്ക്.
രണ്ട് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 5.7 ശതമാനമായി പലിശ നിരക്കുയര്‍ത്തി. 3 വര്‍ഷ നിക്ഷേപത്തിന് 5.8 ശതമാനമാണ് ഒക്ടോബര്‍ മുതല്‍ ലഭിക്കുന്ന പലിശ നിരക്ക്. 5 വര്‍ഷത്തേക്ക് 6.7 ശതമാനം പലിശ ലഭിക്കും.
കിസാന്‍ വികാസ് പത്ര
പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ബാങ്ക് നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്നൊരു പദ്ധതിയാണിത്. 123 മാസ കാലാവധിയുള്ള കിസാന്‍ വികാസ് പത്രയിൽ പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും ചേരാൻ സാധിക്കും. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് പദ്ധതിയുടെ ഗുണം. കാലാവധിയിൽ നിക്ഷേപം ഇരട്ടിയാക്കുന്നൊരു പദ്ധതിയാണിത്. പുതിയ നിരക്ക് പ്രകാരം 7 ശതമാനമാണ് കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക്. 123 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications