നിക്ഷപത്തിന് ഇറങ്ങുന്നവരുടെ ലക്ഷം പരമാവധി ലാഭം നേടിയെടുക്കുക എന്നതാണ്. നിക്ഷേപത്തിൽ വലിയ ലാഭം നേടാൻ വലിയ റിസ്കെടുക്കണമെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ക്ഷമയോടെ കാത്തിരുന്നാൽ നല്ല ലാഭം തരുന്ന നിക്ഷേപങ്ങളും വിപണിയിലുണ്ട്. സ്ഥിര നിക്ഷേപകരുടെ കാര്യത്തിൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുകയാണ്. പൊതുമേഖലാ ബാങ്കുകളിലും നിരക്കുയരുന്ന ട്രെൻഡുണ്ട്.
ഈയിടെ പലിശ നിരക്കുയര്‍ത്തിയ എസ്ബിഐ സാധരണ നിക്ഷേപകര്‍ക്ക് നല്കുന്ന പരമാവധി പലിശ 6.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 6.90 ശതമാനം പലിശ വരെ നല്കുന്നു. ഇതിനേക്കാള്‍ പലിശ പ്രതീക്ഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് കിസാന്‍ വികാസ് പത്ര. നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നതിനോടൊപ്പം ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം നല്‍കുന്നുണ്ട്.
കിസാന്‍ വികാസ് പത്ര
ലഘു സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട കിസാന്‍ വികാസ് പത്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണ്. നിക്ഷേപിച്ച തുക ഇരട്ടിയാക്കി നല്‍കും എന്നതാണ് ഇതിന്റെ ഗുണം. നിക്ഷേപം ഇരട്ടിയാകാന്‍ വേണ്ട 123 മാസമാണ് പദ്ധതിയുടെ കാലാവധി (10 വര്‍ഷവും മൂന്ന് മാസവും). രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാനാകും. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.
10 വയസിന് താഴെ പ്രായമുള്ളവരുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ടെടുക്കാം. ചുരുങ്ങിയത് 1,000 രൂപയും 100 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെയും നിക്ഷേപിക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും കിസാന്‍ വികാസ് പത്രയില്‍ ആരംഭിക്കാം. കിസാന്‍ വികാസ് പത്ര ഈട് നല്കി വായ്പ എടുക്കാനും സാധിക്കും.
കാല്‍ക്കുലേറ്റര്‍
2023 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ലഘു സമ്പാദ്യ പദ്ധതിളുടെ പലിശ നിരക്ക് സെപ്റ്റംബര്‍ 30ന് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 10 അടിസ്ഥാന നിരക്ക് ഉയര്‍ത്തുകയും കാലാവധി 1 മാസം കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 123 മാസമാണ് ഇപ്പോഴത്തെ കാലാവധി.
7 ശതമാനം പലിശ കിസാന്‍ വികാസ് പത്രയ്ക്ക് ലഭിക്കും. ഇത് എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയേക്കാള്‍ അധികമാണ്. പുതുക്കിയ നിരക്ക് പ്രകാരം ഇന്ന് കിസാന്‍ വികാസ് പത്രയില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 2031 ഡിസംബര്‍ 30 ന് പിന്‍വലിക്കുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കും.
നേരത്തെ പിൻവലിക്കാമോ
മാസ വരുമാനം പ്രതീക്ഷിച്ചോ അത്യാവശ്യ കാര്യത്തിനുള്ള തുകയോ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കരുത്. നിക്ഷേപിച്ച് കഴിഞ്ഞാൽ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കില്ലന്നെന്നതാണ് കാരണം. നിക്ഷേപിക്കുമ്പോൾ നിശ്ചയിക്കുന്ന കാലാവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. ണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്.
വ്യക്തിഗത അക്കൗണ്ടാണെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണ ശേഷം കിസാൻ വികാസ് പത്ര അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ട് എടുത്തവരിൽ ഒരാളുടെ മരണം സംഭവിച്ചാലോ എല്ലാ അംഗങ്ങളുടെ മരണ ശേഷമോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവ് വഴി നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് കിസാൻ വികാസ് പത്ര പിൻവലിക്കാൻ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്തും അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications