കയ്യിലെ പണം സുരക്ഷിതമായ ഇടത്ത് നിക്ഷേപിച്ച് നല്ല ആദായം നേടിയെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. ഇത്തരത്തിൽ പണം ഇരട്ടിപ്പിക്കുന്ന പല തരം നിക്ഷേപങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. അവ തിരഞ്ഞെടുക്കുമ്പോൾ സുരക്ഷിതത്വത്തെ കൈവിടരുത്. ഇതിന് മികച്ച നിക്ഷേപങ്ങളെ തിരഞ്ഞെടുക്കണം. ഒരുപാടെണ്ണത്തിൽ നല്ലത് തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കേന്ദ്രസർക്കാർ ഗ്യാരണ്ടിയിൽ ഇത്തരത്തിൽ ഒറ്റത്തവണ നിക്ഷേപം വഴി പണത്തെ ഇരട്ടിയാക്കുന്ന സമ്പാദ്യ പദ്ധതിയുണ്ട്, തപാൽ വകുപ്പിന്റെ കിസാൻ വികാസ് പത്ര (കെവിപി) ഇത്തരത്തിൽ നിക്ഷേപം ഇരട്ടിപ്പിക്കാൻ സഹായിക്കുന്നു. ഇതിന്റെ പ്രത്യേകതകൾ നോക്കാം.
കിസാൻ വികാസ് പത്രയുടെ പ്രത്യേകത
കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളില്‍ മികച്ച പലിശ ലഭിക്കുന്ന നിക്ഷേപമാണ് കിസാന്‍ വികാസ് പത്ര. 6.9 ശതമാനം പലിശ കിസാന്‍ വികാസ് പത്ര നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. 1,000 രൂപ മുതല്‍ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം. 100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന പരിധിയില്ല. ഒറ്റത്തവണ നിക്ഷേപമാണ് കിസാൻ വികാസ് പത്രയിൽ അനുവദിക്കുന്നത്. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് വഴി കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ട് എടുക്കാം. ജോയിന്റ് അക്കൗണ്ടും കിസാന്‍ വികാസ് പത്രയില്‍ ആരംഭിക്കാം. പ്രായ പൂര്‍ത്തിയായ മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് എടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. എത്ര അക്കൗണ്ട് വേണമെങ്കിലും ഒരാള്‍ക്ക് കിസാന്‍ വികാസ് പത്രയില്‍ ആരംഭിക്കാം.
നിക്ഷേപം ഇരട്ടിയാകുന്നത് എങ്ങനെ
സാധരാണക്കാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നൊരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര.നിലവിൽ 6.9 ശതമാനമാണ് കിസാൻ വികാസ് പത്രയുടെ പലിശ. നിക്ഷേപം 10 വര്‍ഷവും 4 മാസവും പൂര്‍ത്തിയാകുമ്പോള്‍ ഇരട്ടിക്കുന്നുവെന്നാണ് കിസാന്‍ വികാസ് പത്രയുടെ പ്രത്യേകത. അതായത് 50,000 രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് 124 മാസത്തിന് ശേഷം 1 ലക്ഷം രൂപ ലഭിക്കും. .നിക്ഷേപിക്കുന്ന സമയത്ത് തപാല്‍ വകുപ്പ് നിര്‍ദ്ദേശിച്ച സമയമാണ് നിക്ഷേപത്തിന്റെ കാലാവധി. എന്നാൽ മാസത്തിലുള്ള ആദായം പ്രതീക്ഷിച്ച് കിസാൻ വികാസ് നിധിയിൽ നിക്ഷേപം ആരംഭിക്കരുത്.
കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിന് നേരത്തെ 7.9 ശതമാനമാണ് പലിശ നൽകിയിരുന്നത്. കോവിഡ് കാലത്താണ് ഇത് 6.9 ശതമാനമാക്കി കുറച്ചത്. 2020 ഏപ്രിൽ - ജൂൺ പാദത്തിൽ പുതുക്കിയ നിരക്കാണ് ഇപ്പോഴും അനുവദിക്കുന്നത്.
നേരത്തെയുള്ള പിൻവലിക്കൽ
കാലാവധിക്ക് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളുണ്ട്. കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചാൽ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കില്ല. കാലാവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിന് തപാല്‍ വകുപ്പ് മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അംഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications