മികച്ച റിട്ടേണ്‍ ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് വിപണിയിലുണ്ടെങ്കിലും പലരും തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങള്‍ ബാങ്ക്, പോസ്റ്റ് ഓഫീസ്, എല്‍ഐസി സ്കീം എന്നിവയാണ്. റിസ്കെടുക്കാതെ നിക്ഷേപം നടത്താം എന്നതാണ് ഇവയുടെ ഗുണം. നിക്ഷേപിക്കുന്ന പണത്തിന് ഗ്യാരണ്ടിയുള്ള റിട്ടേണ്‍ നല്കുന്ന ഈ നിക്ഷേപങ്ങളില്‍ കാലാവധിയോളം നിക്ഷേപിച്ച തുകയ്ക്ക് ചാഞ്ചാട്ടം സംഭവിക്കുന്നില്ല.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ സുരക്ഷിതത്വം കൂടി ലഭിക്കും. പോസ്റ്റ് ഓഫീസിൽ നിന്ന് വിവിധ പദ്ധതികൾ ലഭിക്കുമെങ്കിലും അല്പം വ്യത്യസ്തമാണ് കിസാന്‍ വികാസ് പത്ര.
കിസാന്‍ വികാസ് പത്ര
നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടണ്. പ്രായ പരിധിയില്ലാതെ ഇന്ത്യക്കാര്‍ക്ക് കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപം നടത്തി കഴിഞ്ഞാല്‍ ഇരട്ടിയാകുമ്പോഴാണ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുക.

2023 സാമ്പത്തിക വര്‍ഷത്തിന്റെ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 7.2 ശതമാനമായിരുന്നു കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക്. ലഘു സമ്പാദ്യ പദ്ധതികളുടെ ത്രൈമാസ പലിശ അവലോകനത്തിന്റെ ഭാഗമായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 7.50 ശതമാനമായി പലിശ ഉയര്‍ത്തി. ഇതോടെ നിക്ഷേപം ഇരട്ടിയാകുന്ന സമയ പരിധി കുറഞ്ഞു.
നിക്ഷേപം ഇരട്ടിയാകും
1,000 രൂപ മുതല്‍ പരിധിയില്ലാതെ കിസാൻ വികാസ് പത്രയിൽ നിക്ഷേപം നടത്താം. നേരത്തെ 120 മാസമായിരുന്നു നിക്ഷേപം ഇരട്ടിയാകാന്‍ ആവശ്യമായിരുന്നതെങ്കില്‍ നിലവില്‍ 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 10 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 115 മാസത്തിന് ശേഷം 20 ലക്ഷം രൂപ സ്വന്തമാക്കാം. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.
അക്കൗണ്ടെടുക്കാം
വ്യക്തിഗത അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും നിക്ഷേപം തുടങ്ങാം. 10 വയസ് പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. കിസാന്‍ വികാസ് പത്രയില്‍ ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നതിന് നിയന്ത്രണമില്ല. ജോയിന്റ് അക്കൗണ്ടിൽ 3 പേരെ അനുവദിക്കും. 1,000 രൂപയില്‍ തുടങ്ങുന്ന നിക്ഷേപം 100 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം.
എങ്ങനെ നിക്ഷേപം തുടങ്ങാം
കിസാന്‍ വികാസ് പത്ര നിക്ഷേപത്തിനായി പോസ്റ്റ് ഓഫീസില്‍ നിന്നായി ഫോം എ വാങ്ങണം. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കാം. ഏജന്റ് വഴിയാണ് നിക്ഷേപമെങ്കില്‍ ഫോം എ1 സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ നല്കി പണം നിക്ഷേപിച്ചാല്‍ കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഡ് ഇ-മെയില്‍ ഐഡിയിലേക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
നിക്ഷേപം പിൻവലിക്കൽ
കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന തുക എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കില്ല എന്ന കാര്യം നിക്ഷേപകർ ഓർക്കണം. നിക്ഷേപിക്കുമ്പോൾ നിശ്ചയിക്കുന്ന കാലാവധിയെത്തുന്നതിന് മുന്‍പ് പണം പിന്‍വലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്.
വ്യക്തിഗത അക്കൗണ്ടാണെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണ ശേഷം കിസാൻ വികാസ് പത്ര അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ട് എടുത്തവരിൽ ഒരാളുടെ മരണം സംഭവിച്ചാലോ എല്ലാ അംഗങ്ങളുടെ മരണ ശേഷമോ അക്കൗണ്ട് അവസാനിപ്പിക്കാം.
കോടതി ഉത്തരവ് വഴി നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് കിസാൻ വികാസ് പത്ര പിൻവലിക്കാൻ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്തും അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications