ഓഹരി വിപണി പോലെ നഷ്ട സാധ്യതയുള്ളിടത്ത് നിക്ഷേപിക്കാന്‍ ഇന്ത്യക്കാരില്‍ പലരും തയ്യാറാകുന്നില്ല. സുരക്ഷിത നിക്ഷേപങ്ങളായ പോസ്റ്റ് ഓഫീസിന്റെ സമ്പാദ്യ പദ്ധതിയാണ് പലരും തിരഞ്ഞെടുക്കുന്നത്. സുരക്ഷിതത്വത്തോടെ പണം നിക്ഷേപിക്കാമെന്നതും സങ്കീര്‍ണതകള്‍ തീരെയില്ലാത്തതും നിക്ഷേപകര്‍ക്ക് ആശ്വാസമാണ്. നികുതി ഇളവുകളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. നിക്ഷേപങ്ങളില്‍ പലതിനും ആദായ നികുതി സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. ഇത്തരത്തിലൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര.
കിസാൻ വികാസ് പത്ര
1988 ല്‍ ദീർഘകാല നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനാണ് കിസാൻ വികാസ് പത്ര അവതരിപ്പിച്ചത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2011 ല്‍ സര്‍ക്കാര്‍ പദ്ധതി പിന്‍വലിച്ചിരുന്നു. 2014 ലാണ് പിന്നീട് ഈ നിക്ഷേപ പദ്ധതി വീണ്ടും അവതരിപ്പിക്കുന്നത്. സര്‍ക്കാറിന്റെ പിന്തുണയുള്ള നിക്ഷേപമായതിനാല്‍ നിക്ഷേപകര്‍ക്ക് കാലാവധിയില്‍ പണം ലഭിക്കുമെന്നതിന് പേടി വേണ്ട. കിസാൻ വികാസ് പത്രയുടെ പ്രത്യേകതകൾ നോക്കാം.
പലിശ നിരക്ക്
കിസാന്‍ വികാസ് പത്രയില്‍ വര്‍ഷത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. നിക്ഷേപകന്റെ തുക 10 വര്‍ഷം 4 മാസം കൊണ്ട് ഇരട്ടിയാക്കാന്‍ സാധിക്കും. പദ്ധതിയില്‍ ചോരാനുള്ള ചുരുങ്ങിയ തുക 1,000 രൂപയാണ്. 100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന പരിധിയില്ല നിശ്ചയിച്ചിട്ടില്ല.
ആര്‍ക്കൊക്കെ പദ്ധതിയിൽ ചേരാം
പത്ത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരഭിക്കാമെന്നത് പ്രത്യേകതയാണ്. കേന്ദ്ര ധനമന്ത്രാലയമാണ് കിസാന്‍ വികാസ് പത്രയുടെ കാലയളവ് നിര്‍ദ്ദേശിക്കുന്നത്. ഇത് നിക്ഷേപം ആരംഭിക്കുമ്പോള്‍ വ്യക്തമാക്കും. 30 മാസത്തെ ലോക് ഇന്‍ പിരിയഡ് പദ്ധതിക്കുണ്ട്. നിലവില്‍ 124 മാസമെത്തിയാല്‍ കാലാവധി പൂര്‍ത്തിയാകും.
നേരത്തെയുള്ള പിന്‍വലിക്കല്‍
കാലാവധിക്ക് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകൾ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ചാല്‍ എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അം?ഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കില്‍ നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കാം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ കിസാന്‍ വികാസ് പത്ര അനുവദിക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.
അക്കൗണ്ട് കൈമാറ്റം
നിശ്ചിത സാഹചര്യങ്ങളിൽ കിസാൻ വികാസ് പത്ര കൈമാറ്റം ചെയ്യാനും പോസ്റ്റ് ഓഫീസ് അനുവദിക്കുന്നുണ്ട്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അവകാശിക്ക് കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്ക് കൈമാറ്റം ചെയ്യാം. കോടതി ഉത്തരവ് വഴി കൈമാറ്റം നടക്കും. നിർദ്ദിഷ്ട അതോറിറ്റിക്ക് പണയം വെക്കുമ്പോഴും അക്കൗണ്ട് കൈമാറ്റം നടക്കും. കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വായ്പ എടുക്കാന്‍ സാധിക്കും. സാധാരണ വായ്പകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതുവഴി വായ്പ ലഭിക്കും.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications