കയ്യിലെ പണം ഇരട്ടിയാകുന്നത് ആർക്കും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ പണം പൂട്ടി അലമാരയിൽ വച്ചാൽ അതിന് ഇരട്ടിപ്പാക്കാൻ സാധിക്കുമോ. ഇല്ലെന്ന് എല്ലാവർക്കുമറിയാം. ഇതിന് മികച്ച നിക്ഷേപങ്ങളെ തിരഞ്ഞെടുക്കണം. ഒരുപാടെണ്ണത്തിൽ നല്ലത് തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന് നിക്ഷേപത്തിന്റെ ഗുണമറിഞ്ഞ് തിരഞ്ഞെടുക്കണം. ഇത്തരത്തിൽ ഒറ്റത്തവണ നിക്ഷേപം വഴി പണത്തെ ഇരട്ടിയാക്കുന്ന സമ്പാദ്യ പദ്ധതി തപാൽ വകുപ്പിന്റെതായിട്ടുണ്ട്. കിസാൻ വികാസ് പത്രയിലെ നിക്ഷേപം ഒരാളുടെ നിക്ഷേപത്തെ നിശ്ചിത കാലാവധിക്കുള്ളിൽ ഇരട്ടിയാക്കി മടക്കി നൽകുന്നു.
ആർക്കൊക്കെ ചേരാം
കിസാൻ വികാസ് പത്ര നിക്ഷേപം ഇരട്ടിയാക്കുന്നുണ്ടെങ്കിലും പദ്ധതിയിൽ ചേരാൻ സങ്കീർണതകളില്ല. മറ്റു പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ പോലെ എളുപ്പത്തിൽ കിസാൻ വികാസ് പത്രയിൽ ചേരാം. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ഒരു ജോയിന്റ് അക്കൗണ്ടില്‍പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് അംഗങ്ങളാകാം. മക്കളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാനാകും. പത്ത് വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാനാകും.
നിക്ഷേപിക്കാനുള്ള പരിധി
കിസാൻ വികാസ് പത്രയിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാമെന്നത് പദ്ധതിയുടെ ഗുണം. എന്നാൽ ചുരുങ്ങിയ നിക്ഷേപത്തിന് 1,000 വേണം. കിസാന്‍ വികാസ് പത്രയില്‍ 100 ന്റെ ഇരട്ടിയായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.നിക്ഷേപിക്കുന്ന സമയത്ത് തപാല്‍ വകുപ്പ് നിര്‍ദ്ദേശിച്ച സമയമാണ് നിക്ഷേപത്തിന്റെ കാലാവധി. എന്നാൽ മാസത്തിലുള്ള ആദായം പ്രതീക്ഷിച്ച് കിസാൻ വികാസ് നിധിയിൽ നിക്ഷേപം ആരംഭിക്കരുത്.
എങ്ങനെ നിക്ഷേപം ഇരട്ടിയാകും
സാധരാണക്കാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നൊരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. നിലവില്‍ 6.9 ശതമാനം പലിശയാണ് പദ്ധതിക്ക് നല്‍കുന്നത്. തപാല്‍ വകുപ്പിന്റെ കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി വഴി കാലാവധിയെത്തുമ്പോള്‍ പണം ഇരട്ടിയാക്കാമെന്നതാണ് നേട്ടം. നിക്ഷേപം 124 മാസം എത്തുമ്പോള്‍ നിക്ഷേപ തുക ഇരട്ടിയാകും. ഉദാഹരണത്തിന് 1 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് 10 വര്‍ഷവും നാല് മാസവും കഴിയുമ്പോള്‍ 2 ലക്ഷം രൂപ തിരികെ കിട്ടും. കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിന് നേരത്തെ 7.9 ശതമാനമാണ് പലിശ നൽകിയിരുന്നത്. കോവിഡ് കാലത്താണ് ഇത് 6.9 ശതമാനമാക്കി കുറച്ചത്. 2020 ഏപ്രിൽ - ജൂൺ പാദത്തിൽ പുതുക്കിയ നിരക്കാണ് ഇപ്പോഴും അനുവദിക്കുന്നത്. കൂട്ടുപലിശ രീതിയിൽ വർഷത്തിലാണ് പലിശ കണക്കാക്കുന്നത്. ഇതിനാൽ 124 മാസത്തെ (10 വർഷവും നാല് മാസവും) കാലവധിക്ക് ശേഷം പണം പിൻവലിക്കുമ്പോൾ നിക്ഷേപിച്ച തുക ഇരട്ടിയായിട്ടുണ്ടാകും.
കാലാവധിക്ക് മുൻപെയുള്ള പിൻവലിക്കൽ
കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചാൽ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കില്ല. കാലാവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിന് തപാല്‍ വകുപ്പ് മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1. സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അംഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം.
2. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം.
3. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്.
4. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications