ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപം. വിപണിയിലെ ചാഞ്ചാട്ടങ്ങൾ സ്വാധീനിക്കാത്തത് കൊണ്ടു തന്നെ ഉറപ്പായ വരുമാനും സ്ഥിര നിക്ഷേപത്തിലൂടെ നേടാം. വിവിധ ബാങ്കുകൾ വ്യത്യസ്ത സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾ നീണ്ട് നിൽക്കുന്നത് മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുണ്ട്. വിവിധ ബാങ്കുകൾ വ്യത്യസ്ഥ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക ലക്ഷ്യം മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ സ്ഥിര നിക്ഷേപ പദ്ധതി ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
രണ്ടു വർഷത്തിൽ താഴെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപം അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സ്പെഷ്യൽ എഫ്ഡി സ്കീമായ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീം. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള തീയ്യതി വീണ്ടും നീട്ടിയിട്ടുണ്ട്. 2024 മാർച്ച് 31 വരെ നിക്ഷേപകർക്ക് അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിന്റെ ഭാഗമാകാം.

അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീം
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീം വാഗ്ദാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 15-നാണ് 400 ദിവസത്തെ ഈ സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചത്. പിന്നീട് നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് കാലാവധി നീട്ടുകയായിരുന്നു.
പദ്ധതിക്കു കീഴിൽ പൊതുജനങ്ങൾക്ക് 7.10 ശതമാനം പലിശ ലഭിക്കും. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം ഉയർന്ന പലിശ ലഭിക്കും. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. എന്നാൽ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീം താരതമ്യേന ഉയർന്ന പലിശ നൽകുന്നു.
ആർക്കൊക്കെ നിക്ഷേപിക്കാം
എസ്ബിഐ അമൃത് കലാഷ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ രണ്ട് കോടി രൂപയില്‍ താഴെയുള്ള ഡൊമസ്റ്റിക് റീട്ടെയ്ല്‍ ടേം നിക്ഷേപങ്ങള്‍ക്കാണ് സാധുതയുള്ളത്. പ്രവാസികളുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു.
വായ്പ സൗകര്യം
എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ പ്രതിമാസ, ത്രൈമാസം, അര്‍ധവാര്‍ഷിക ഇടവേളകളില്‍ പലിശ ലഭിക്കും. ആദായ നികുതി നിയമനുസരിച്ചുള്ള തുക പദ്ധതിയില്‍ നികുതിയായി ഈടാക്കും. എസ്ബിഐ അമൃത് കലാഷ് പദ്ധതിയില്‍ ലോണ്‍ സൗകര്യവും ലഭ്യമാണ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പണം പിന്‍വലിക്കാനും കഴിയും.
എങ്ങനെ നിക്ഷേപം ആരംഭിക്കാം
അമൃത് കലാഷ് പദ്ധതിയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദര്‍ശിക്കുക. ഇതിന് പുറമെ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയും എസ്ബിഐ യോനോ ആപ്പ് വഴിയും ഇതില്‍ ചേരാന്‍ കഴിയും.
2 കോടിയിൽ താഴെയുള്ള സാധാരണ നിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
7 മുതൽ 45 ദിവസം - 3 ശതമാനം
46 മുതൽ 179 ദിവസം - 4.5 ശതമാനം
180 മുതൽ 210 ദിവസം - 5.25 ശതമാനം
211 മുതൽ 364 ദിവസം - 5.75 ശതമാനം
1 മുതൽ 2 വർഷം വരെ - 6.80 ശതമാനം
2 മുതൽ 3 വർഷം വരെ - 7 ശതമാനം
3 മുതൽ 5 വർഷം വരെ - 6.50 ശതമാനം
5 മുതൽ 10 വർഷം വരെ - 6.50 ശതമാനം
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് മുകളിൽ പറഞ്ഞ പലിശ നിരക്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുതിർന്ന പൗരന്മാർക്ക് ഏത് നിക്ഷേപ കാലാവധി തിരഞ്ഞെടുത്താലും 0.50 ശതമാനം ഉയർന്ന പലിശ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications