ടിവിയിലും പത്രങ്ങളിലും റേഡിയോയിലും ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പരസ്യങ്ങളുണ്ട്. പ്രധാനമന്ത്രിയും വകുപ്പ് മന്ത്രിമാരും ഉൾപ്പെടെ പരസ്യത്തിലുണ്ട്. എന്താണ് പദ്ധതി, പദ്ധതിയുടെ നേട്ടങ്ങൾ എന്തെല്ലാം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പരസ്യം. ഈ പരസ്യങ്ങൾ കണ്ടവരോ കേട്ടവരോ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്ന പേര് സുപരിചിതമായിരിക്കും. എന്നാൽ കേന്ദ്ര സർക്കാർ പദ്ധതി എന്നതിനപ്പുറം ആർക്കും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയെക്കുറിച്ച് കൂടുതലായി അറിയില്ല.
2014 ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ലഭ്യത, പണമയയ്‌ക്കൽ സൗകര്യം, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ നിരവധി സാമ്പത്തിക കാര്യങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പ് കൂടിയായിരുന്നു പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന.
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ ലക്ഷ്യങ്ങൾ
1. എല്ലാ ഇന്ത്യക്കാർക്കും സേവിംഗ്സ് അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ഇൻഷുറൻസ് തുടങ്ങിയ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരിക
2. സാമ്പത്തിക ആസൂത്രണത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക. കുടുംബങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക. അതായത് സാക്ഷരത പ്രോത്സാഹിപ്പിക്കുക.
3. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നേരിട്ട് ഗുണഭോക്താവിലേക്ക് എത്തിക്കുക.
ഗുണഭോക്താവ്
ഇടനിലക്കാരില്ലാതെ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം നേരിട്ട് സ്വീകരിക്കുമ്പോൾ സുതാര്യത വർദ്ധിപ്പിക്കാനും അഴിമതി തടയാനും കഴിയും.
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ ഗുണങ്ങൾ
1. അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല. അതായത് അക്കൗണ്ടുകൾ സീറോ-ബാലൻസ് അക്കൗണ്ടുകളാണ്. ഇത് പാവപ്പെട്ടവർക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നു.
2. അക്കൗണ്ട് ഉടമകൾക്ക് എളുപ്പത്തിലുള്ള ഇടപാടുകൾക്കായി ഒരു RuPay ഡെബിറ്റ് കാർഡ് നൽകുന്നു. യോഗ്യതാ മാനദണ്ഡങ്ങൾക്കും അക്കൗണ്ട് പ്രകടനത്തിനും വിധേയമായി അവർക്ക് 10,000 വരെയുള്ള ഓവർഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്താം.
3. അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
4. അക്കൗംണ്ടിലെ ബാങ്കിംഗ് സേവനങ്ങളും സൗജന്യമാണ്. ബാങ്ക് ശാഖകളിലൂടെയോ എടിഎമ്മുകളിലോ, സിഡിഎമ്മുകളിലോ പണം നിക്ഷേപിക്കുന്നതിന് പ്രത്യേക ചാര്‍ജുകള്‍ ഈടാക്കില്ല. ഒരു മാസത്തിനുള്ളില്‍ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല.
2021 സെപ്തംബർ വരെ 43 കോടി അക്കൗണ്ടുകളാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന വഴി തുറന്നത്. 1.55 ലക്ഷം കോടി രൂപയുടെ നിക്ഷേപവും നടന്നു. ദശലക്ഷക്കണക്കിന് ആളുകളെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു, അവർക്ക് ക്രെഡിറ്റ്, ഇൻഷുറൻസ്, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കി എന്നതും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ നേട്ടമാണ്. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലായും അക്കൗണ്ടുകൾ തുറന്നത്. ഡിജിറ്റലായി ഇടപാടുകൾ നടത്താൻ അക്കൗണ്ട് ഉടമകളെ പ്രാപ്തരാക്കുകയും ചെയ്തു. നേരത്തെ ഓരോ വീട്ടിലായിരുന്നു ഒരു അക്കൗണ്ട് എങ്കില്‍ 2018 ന് ശേഷം പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിക്കും എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി
ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ?
ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് സീറോ ബാലന്‍സോടെ തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണം. ഇതിനായി ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ആവശ്യമാണ്.
പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ ഫോം ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കെവൈസി വിശദാംശങ്ങള്‍ നല്‍കി പിഎംജെഡിവൈ പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖകള്‍ ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുക. ഇതുമായി അടുത്തുള്ള ബാങ്കിലേക്ക് പോവുക. ഇവിടെ ബന്ധപ്പെട്ട ജീവനക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കും.
More From GoodReturns

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications