വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കാനും സാധിക്കാത്തവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗം സ്ഥിര നിക്ഷേപമാണ്. കുറഞ്ഞ കാലയളവ് മുതൽ 10 വർഷം വരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക ലക്ഷ്യം മനസിലാക്കി അതിനനുസരിച്ച് നിക്ഷേപങ്ങൾ ക്രമീകരിക്കണം. ചെറിയ കാലയളവിലേക്ക് നിക്ഷേപങ്ങൾ നടത്താൻ തീരുമാനിച്ചവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
അമൃത് കലാഷ് എഫ്ഡി സ്കീം
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ജനപ്രിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് അമൃത് കലാഷ് എഫ്ഡി സ്കീം. കുറഞ്ഞ സമയത്തിനുള്ളിൽ പോലും നിക്ഷേപിച്ച തുകയ്ക്ക് മികച്ച പലിശ നൽകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതിയാണിത്. 2023 ഏപ്രിൽ 12-നാണ് പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചത്. ഇന്ത്യക്കാർക്കും എൻആർഐകൾക്കും ഇതിൽ നിക്ഷേപിക്കാം. എന്നാൽ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ നിക്ഷേപം ഡിസംബറിൽ തന്നെ നടത്തണം. കാരണം അമൃത് കലാഷ് എഫ്ഡി സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.

പലിശ നിരക്ക്
400 ദിവസമാണ് അമൃത് കലാഷ് എഫ്ഡി സ്കീമിന്റെ കാലാവധി. 7.10 ശതമാനമാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. ഏതൊരു എസ്ബിഐ എഫ്ഡിയുടെയും ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. അമൃത് കലാഷ് സ്കീമിന് കീഴിൽ, പരമാവധി രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. 400 ദിവസത്തിന് ശേഷം അതായത് 1 വർഷവും 35 ദിവസവും, നിങ്ങളുടെ സ്കീം മെച്യൂർ ആകുകയും പലിശ സഹിതം നിങ്ങൾക്ക് പണം തിരികെ ലഭിക്കുകയും ചെയ്യും.
എങ്ങനെ നിക്ഷേപിക്കാം
ഓൺലൈനായും ഓഫ്‌ലൈനായും അമൃത് കലാഷ് എഫ്ഡി സ്കീമിൽ നിക്ഷേപിക്കാം. ഓൺലൈനിൽ നിക്ഷേപിക്കുന്നതിന്, നെറ്റ്ബാങ്കിംഗിന്റെയോ എസ്ബിഐ യോനോ ആപ്പിന്റെയോ സഹായം സ്വീകരിക്കാം. ഈ സ്കീമിൽ, മുൻകൂർ പിൻവലിക്കൽ, വായ്പ എന്നിവയുടെ സൗകര്യവും ലഭിക്കും. അതായത്, പോളിസി ഉടമ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തുക പിൻവലിക്കാൻ സാധിക്കും.
എസ്ബിഐയുടെ മറ്റ് എഫ്ഡികളുടെ പലിശ നിരക്ക്
1. 7 ദിവസം മുതൽ 45 ദിവസം വരെ - 3.00 ശ ശതമാനം
2. 180 ദിവസം മുതൽ 210 ദിവസം വരെ – 5.25 ശതമാനം
3. 211 ദിവസത്തിൽ കൂടുതൽ എന്നാൽ 1 വർഷത്തിൽ താഴെ - 5.75 ശതമാനം
4. 1 വർഷത്തിൽ കൂടുതൽ എന്നാൽ 2 വർഷത്തിൽ താഴെ - 6.80 ശതമാനം
5. 2 വർഷത്തിൽ കൂടുതൽ എന്നാൽ 3 വർഷത്തിൽ താഴെ - 7.00 ശതമാനം
6. 3 വർഷത്തിൽ കൂടുതൽ എന്നാൽ 5 വർഷത്തിൽ താഴെ - 6.50 ശതമാനം
7. 5 വർഷത്തിന് മുകളിലും 10 വർഷം വരെയും - 6.50 ശതമാനം
മുതിർന്ന പൗരന്മാർക്ക് അധിക പലിശ
മുതിർന്ന പൗരന്മാർക്ക് ഈ എല്ലാ എസ്ബിഐ എഫ്ഡി സ്കീമുകളിലും 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കും. എന്നാൽ 5 വർഷത്തിൽ കൂടുതലും 10 വർഷം വരെയുമുള്ള സ്കീമുകൾക്ക് 1 ശതമാനം കൂടുതൽ പലിശ ലഭിക്കും. അതായത് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയാണ് 5 വർഷത്തിൽ കൂടുതലും 10 വർഷം വരെയുമുള്ള നിക്ഷേപത്തിന് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
