സാമ്പത്തിക പ്രശ്നങ്ങൾ എപ്പോൾ വേണമെങ്കിലും വരാം. ആശുപത്രി ചിലവ്, വാഹന റിപ്പയറിംങ്, വീട് പുതുക്കിപ്പണിയൽ അങ്ങനെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ അനവധിയുണ്ട്. അതിനെ കൃത്യമായി മറികടക്കണമെങ്കിൽ എളുപ്പത്തിൽ പണം കണ്ടെത്തണം. അതും കുറഞ്ഞ പലിശയിൽ. അതിനുള്ള ഒരു വഴിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ലോൺ. പേഴ്സണൽ ലോണിനേക്കാൾ കുറഞ്ഞ പലിശക്ക് പി.പി.എഫ് വായ്പ ലഭിക്കും.
എങ്ങനെ പി.പി.എഫ് വായ്പ ലഭിക്കുമെന്ന് നോക്കാം
പി.പി.എഫ് അകൗണ്ടിൽ നിക്ഷേപിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. അതോടൊപ്പം പലിശയ്ക്കും പി.പി.എഫ് അകൗണ്ടുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് 7.1 ശതമാനമാണ് പി.പി.എഫ് നിക്ഷേപത്തിന്റെ റിട്ടേൺ പലിശയെങ്കിൽ പി.പി.എഫ് ലോണിന് 8.1 ശതമാനം പലിശ നൽകണം. പേഴ്സണൽ ലോണുകൾക്ക് 10.5 ശതമാനം മുതൽ 18 ശതമാനം വരെയാണ് പലിശയെന്നോർക്കണം.

തിരിച്ചടവ് കാലാവധി
പി.പി.എഫ് വായ്പയുടെ തിരിച്ചടവ് കാലാവധി മൂന്ന് വർഷമാണ്. അതായത് 36 തവണകളായി വായ്പ തിരിച്ചടക്കാം. ആദ്യം വായ്പയുടെ പ്രധാന തുക അടയ്ക്കണം. തിരിച്ചടവ് കാലാവധി അനുസരിച്ച് പലിശ കണക്കാക്കും. വേണമെങ്കിൽ ഒറ്റത്തവണയായും വായ്പ തിരിച്ചടയ്ക്കാം. അതേസമയം കാലാവധിക്കുള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ, പിപിഎഫ് തുകയുടെ പലിശയേക്കാൾ 6 ശതമാനം അധിക നിരക്കിൽ തിരിച്ചടയ്ക്കേണ്ടി വരും.
വായ്പയുടെ നിബന്ധനകൾ
പി.പി.എഫ് അക്കൗണ്ട് ഒരു വർഷം പൂർത്തിയായാൽ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. അതോടൊപ്പം 5 വർഷം പൂർത്തിയായ പി.പി.എഫ്. അകൗണ്ടുകൾക്ക് വായ്പ ലഭിക്കില്ല. പിപിഎഫ് അക്കൗണ്ടിൽ ലഭ്യമായ തുകയുടെ 25 ശതമാനം വായ്പയായി എടുക്കാം. ഒരു അകൗണ്ടിൽ ഒരു തവണ മാത്രമേ വായ്പയെടുക്കാനാകൂ. വായ്‌പ തിരിച്ചടച്ചിട്ടുണ്ടെങ്കിലും വായ്പ ലഭിക്കില്ല.
വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം
പി.പി.എഫ് അകൗണ്ടുള്ള ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന് പിപിഎഫ് അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെങ്കിൽ, അതിനായി ഫോം ഡി പൂരിപ്പിച്ച് നൽകണം. ഫോമിൽ, വായ്പ തുകയും തിരിച്ചടവ് കാലാവധിയും എഴുതണം. ഇതിന് മുമ്പ് എന്തെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അത് ഫോമിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം, പിപിഎഫ് പാസ്ബുക്ക് സമർപ്പിക്കേണ്ടതുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഒരാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കും.
ഗ്യാരണ്ടീഡ് റിട്ടേൺ പ്രദാനം ചെയ്യുന്നതും വിപണിയിലെ ചാഞ്ചാട്ടങ്ങളെ സ്വാധീനിക്കാത്തതുമായ സർക്കാർ പിന്തുണയുള്ള ദീർഘകാല നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 100% ഗ്യാരണ്ടിയുള്ള ചെറുകിട സമ്പാദ്യ പദ്ധതി കൂടിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. PPF അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് 7.1% ആണ്, ഇന്ത്യയിലെ മറ്റേതൊരു സേവിംഗ്സ് സ്കീമിനും ലഭിക്കുന്ന പലിശയേക്കാൾ കൂടുതലാണ്. ഉയർന്ന നികുതി സ്ലാബിന് 10 ശതമാനത്തിലധികം നികുതി റിട്ടേൺ നൽകുന്നു.
പിപിഎഫ് നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിന്റെ മറ്റൊരു പ്രധാന നേട്ടം അത് വാഗ്ദാനം ചെയ്യുന്ന നികുതി ആനുകൂല്യങ്ങളാണ്.പിപിഎഫ് വരിക്കാരന് 100 രൂപ വരെ ക്ലെയിം ചെയ്യാം.1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ നടത്തിയ നിക്ഷേപങ്ങൾക്ക് 1.5 ലക്ഷം നികുതിയിളവ് ആനുകൂല്യങ്ങൾ ലഭിക്കും.കൂടാതെ, വരിക്കാരൻ നേടുന്ന പലിശയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
