ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന 7 കാര്യങ്ങള്‍

2020 -21 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സമയ പരിധി സിബിഡിടി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന 2021 സെപ്തംബര്‍ 30ല്‍ നിന്നും 2021 ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്ന

2020 -21 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സമയ പരിധി സിബിഡിടി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന 2021 സെപ്തംബര്‍ 30ല്‍ നിന്നും 2021 ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കൃത്യത ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധയോടെ വേണം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ക്ഷണിച്ചു വരുത്തുന്നതിന് കാരണമായേക്കാം.

ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്

ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്

പൂര്‍ണമായും ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ അതേ സമയം പുതിയ ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലില്‍ അധിക വിവരങ്ങള്‍ നല്‍കേണ്ടി വരുന്നതും പ്രക്രിയകളിലെ മാറ്റവും നികുതി ദായകര്‍ക്ക് പിഴവുകള്‍ സംഭവിക്കുന്നതിന് കാരണമായേക്കാം. നേരത്തേക്കാളും അധികം സമയം ഫയലിംഗിനായി ആവശ്യമാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണയായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് നികുതി ദായകര്‍ക്ക് സംഭവിക്കുന്ന ചില പിഴവുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശരിയായ ഐടിആര്‍ ഫോറം

ശരിയായ ഐടിആര്‍ ഫോറം

ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍നികുതി ദായകന്‍ ശരിയായ ഐടിആര്‍ ഫോറം ഉപയോഗിക്കുവാന്‍ ശ്രദ്ധിയ്ക്കണം. തെറ്റായ ഫോറമാണ് നികുതി ദാതാവ് ഉപയോഗിച്ചത് എങ്കില്‍ അപൂര്‍ണമായ റിട്ടേണ്‍ എന്ന് കാണിച്ച് വകുപ്പ് 139(9) പ്രകാരം ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നതാണ്. അതിനാല്‍ റെസിഡന്‍സി, വരുമാനത്തിന്റെ ഗണം, ആസ്തികളുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നവയില്‍ നിങ്ങള്‍ക്ക് യോജിച്ച ശരിയായ ഫോറം തെരഞ്ഞെടുക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കുക.

നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുക

നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുക

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കിയിരിക്കുന്ന പാന്‍, ആധാര്‍, TAN നമ്പറുകള്‍ ശരിയാണെന്ന് നികുതി ദായകന്‍ ഉറപ്പാക്കേണ്ടതുണ്ട്. റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും കൃത്യതയോടെയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കണം. നികുതി റിട്ടേണ്‍ അന്തിമമായി സമര്‍പ്പിക്കും മുമ്പ് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ശരിയായണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

ശരിയായ കോണ്‍ടാക്ട് വിവരങ്ങള്‍

ശരിയായ കോണ്‍ടാക്ട് വിവരങ്ങള്‍

അതു കൂടാതെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, വിലാസം തുടങ്ങിയ നികുതി ദാതാവിനെ ബന്ധപ്പെടാനുള്ള എല്ലാ വിവരങ്ങളും ശരിയായും നിലവില്‍ ഉപയോഗത്തിലിരിക്കുന്നവയും നല്‍കേണ്ടതുണ്ട്. നേരിട്ടുള്ള ഇടപാടുകളില്‍ നിന്നും എല്ലാം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ആദായ നികുതി വകുപ്പ് എല്ലാ വിവരങ്ങളും നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇ മെയില്‍ വിലാസത്തിലേക്കായിരിക്കും നല്‍കുക.

വരുമാന വിവരങ്ങള്‍

വരുമാന വിവരങ്ങള്‍

ഓഹരികള്‍ ഉള്‍പ്പെടെയുള്ള മ്യൂച്വല്‍ ഫണ്ടുകളുടെയും മറ്റ് ആസ്തികളുടേയും വില്‍പ്പനയിലൂടെ നേടുന്ന മൂലധന നേട്ടങ്ങള്‍, ഡിവിഡന്റ് വരുമാനം, മറ്റ് ആസ്തികളില്‍ നിന്നുള്ള വരുമാനം, എന്നിങ്ങനെ സ്വദേശത്തും വിദേശത്തും നിന്നുമുള്ള എല്ലാ തരത്തിലുമുള്ള വരുമാനം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വ്യക്തമാക്കേണ്ടതുണ്ട്. 2020 -21 സാമ്പത്തിക വര്‍ഷ കാലയളവില്‍ നിങ്ങള്‍ തൊഴില്‍ മാറിയിട്ടുണ്ടെങ്കില്‍ നിലവിലെ തൊഴില്‍ ദാതാവില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിനൊപ്പം നേരത്തേയുണ്ടായിരുന്ന തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ചിരുന്ന വരുമാനവും കാണിക്കേണ്ടതുണ്ട്.

ഇ വെരിഫിക്കേഷന്‍

ഇ വെരിഫിക്കേഷന്‍

ഇ വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഐടിആര്‍ ഫയിലിംഗ് പ്രക്രിയയും അവസാനിക്കുകയുള്ളൂ. ആധാര്‍ ഒടിപി, നെറ്റ് ബാങ്കിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച്, ബാങ്ക് എടിഎം ഉപയോഗിച്ച് തുടങ്ങി പല രീതിയില്‍ ഇ വെരിഫിക്കേഷന്‍ ചെയ്യാം.ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ സംഭവിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ റിവൈസ്ഡ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സംവിധാനവും നിലവിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X