ക്രെഡിറ്റ് കാര്‍ഡുകളുടെ നേട്ടത്തേക്കാള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത് ഉയര്‍ന്ന പലിശ നിരക്കും റിക്കവറി നടപടികളുമൊക്കെയാണ്. ഇത്തരത്തിലൊരു വില്ലന്‍ പരിവേഷമാണ് ക്രെഡിറ്റ് കാര്‍ഡിന് പൊതുസമൂഹത്തില്‍ ലഭിച്ചിട്ടുള്ളത്. എന്നാല്‍ നേട്ടങ്ങള്‍ നോക്കുമ്പോള്‍ കേമന്മാരില് കേമനാണ് ക്രെഡിറ്റ് കാര്‍ഡെന്ന് പറയേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് വിവേകത്തോടെ ഉപയോഗിക്കുകയും മാസത്തില്‍ കൃത്യമായി ബില്ലടച്ച് പോവുകയും ചെയ്യുന്നൊരാള്‍ക്ക് നിരവധി നേട്ടങ്ങളാണ് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്.
50 ദിവസം പലിശ രഹിത പിരിയഡ്
പണം അത്യാവശ്യത്തിന് വായ്പയില്ലാതെ 50 ദിവസം ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടമാണ്. മാസത്തില്‍ 1-ാം തീയതി ബില്‍ ജനറേറ്റ് ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡില്‍ ബില്ലടയ്ക്കേണ്ടത് 20-ാം തീയതിക്ക് ഉള്ളിലാണ്. ഉദാഹരണമായി. മാര്‍ച്ച് മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഏപ്രില്‍ 1-ാം തീയതി ജനറേറ്റായാലും അടയ്ക്കേണ്ടത് ഏപ്രില്‍ 20നുള്ളിലാണ്. ഇവിടെ 50 ദിവസം പലിശരഹിതമായി പണം ഉപയോഗിക്കാന്‍ ലഭിച്ചു.

മികച്ച ക്രെഡിറ്റ് സ്കോര്‍
മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കിയെടുക്കാനുള്ളൊരു ടൂളാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. വായ്പയെടുക്കുന്ന അവസരങ്ങളില്‍ വായ്പ യോഗ്യത നിശ്ചയിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. 750 രൂപയ്ക്ക് മുകളിലുള്ള ക്രെഡിറ്റ് സ്കോറുകള്‍ മികച്ച നിലവാരം കാണിക്കുന്നു. ക്രെഡിറ്റ് ഹിസ്റ്റിയില്ലാത്തവര്ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ച് മാസ ബില്ലുകള്‍ കൃത്യ സമയത്ത് അടച്ച് മികച്ച ക്രെഡിറ്റ് സ്കോറുണ്ടാക്കിയെടുക്കാം.
പണ രഹിത ഇടപാട്
സര്‍ക്കാറുകള്‍ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ പോക്കറ്റില്‍ പണം കൊണ്ടു നടക്കാതെ ചെലവുകള്‍ നടത്താന്‍ ക്രെഡിറ്റ് കാർഡ് സഹായിക്കും. ഓണ്‍ലൈനായും ഓഫ്ലൈനായും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോദിക്കാം. നിലവില്‍ യുപിഐ വഴി ലിങ്ക് ചെയ്തും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.
ക്യാഷ്ബാക്ക്/ ഡിസ്ക്കൗണ്ട്
പലിശ രഹിത കാലയളവ് കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡിലെ ഏറ്റവും മികച്ച നേട്ടം ക്യാഷ്ബാക്ക്/ ഡിസ്ക്കൗണ്ട് ആണ്. ഷോപ്പിംഗ് താല്പര്യമുള്ളവര്ക്ക് ഓരോ ചെലവാക്കലിനും ഡിസ്ക്കൗണ്ടായോ ക്യാഷ്ബാക്കായോ ആനുകൂല്യം ലഭിക്കും. വിവിധ കാറ്റഗറികള്‍ക്ക് വ്യത്യസ്ത ശതമാനം ഇളവ് ലഭിക്കും. ഗ്രാസറി, ഫാഷന്‍, ഇലക്ട്രോണിക്സ് കാറ്റഗറികള്‍ക്ക് സാധാരണയായി 20 ശതമാനവും മൂവി, ഭക്ഷണം എന്നിവയ്ക്ക് 50 ശതമാനം വരെയും ഇളവ് ലഭിക്കും.
റിവാര്‍ഡ് പോയിന്റുകള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓരോ ചെലവാക്കലിനും ലഭിക്കുന്ന മറ്റൊരു ആനുകൂല്യമാണ് റിവാര്‍ഡ് പോയിന്റ്. 50 രൂപയ്ക്ക്ും 200 രൂപയ്ക്കും ഇടയിലുള്ള ചെലവാക്കവലുകള്ക്ക് 1-20 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇവ മറ്റു ചെലവാക്കലുകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഓരോ റിവാര്‍ഡ് പോയിന്റുകൾക്കും നിശ്ചിത തുക മൂല്യമുണ്ടായിരിക്കും. ഇത് ക്രെഡിറ്റ് കാര്‍ഡ് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
കോ- ബ്രാന്‍ഡഡ് കാര്‍ഡുകള്‍
ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ച് പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാറുണ്ട്. ഫാഷന്‍, തിയേറ്റര്‍, ഡൈനിംഗ്, ട്രാവല്‍, പെട്രോളിയം കമ്പനികളുമായാണ് പൊതുവെ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാണ്. അതാത് മേഖലയില്‍ വലിയ ഓഫറുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. ട്രാവല്‍ ക്രെഡിറ്റ് കാര്ഡാമെങ്കില് ഡിസ്ക്കൗണ്ട് റിവാര്‍ഡ് പോയിന്റ് എന്നിവയ്ക്കൊപ്പം സൗജന്യ ട്രാവല്‍ ടിക്കറ്റ്, വൗച്ചറുകള്‍ എന്നിവ ലഭിക്കാം.
ലോഞ്ച് സൗകര്യങ്ങള്‍
വിമാനത്താവളങ്ങളില്‍ സൗജന്യ ലോഞ്ച് സൗകര്യം വിവിധ ക്രെഡിറ്റ് കാര്ഡുകള്നല്കുന്നുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ചുകളില്‍ നിശ്ചിത എണ്ണം സൗകര്യമാണ് ഓരോ വര്‍ഷത്തിലും ലഭിക്കുക. ചില പ്രമിയം കാര്‍ഡുകള്‍ എയര്‍പോര്‍ട്ട് പിക്ക്ആന്ഡ് ഡ്രോപ്പ് സൗകര്യം കൂടിനല്കുന്നു.
ഇന്‍ഷൂറന്‍സ്
ചെലവാക്കാനുള്ളതാണ് ക്രെഡിറ്റ് കാര്‍ഡെങ്കിലും വലിയൊരളവ് ഇന്‍ഷൂറന്‍സുകള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്നുണ്ട്. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, ലഗേജ് ഇന്‍ഷുറന്‍സ്, വിമാന അപകട ഇന്‍ഷുറന്‍സ്, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്, പാസ്പോര്‍ട്ട് ഇന്‍ഷുറന്‍സ്,
വിദേശ ആശുപത്രി ഇന്‍ഷുറന്‍സ്, കാര്‍ഡ് ലയബിലിറ്റി കവര്‍ എന്നിങ്ങനെ ഇൻഷൂറൻസുകൾ ലഭിക്കും. ഇവയെല്ലാം സൗജന്യമാണ്. ഓരോ ക്രെഡിറ്റ് കാർഡും നൽകുന്ന ഇൻഷുറൻസ് പരിരക്ഷ, ഇൻഷുറൻസ് കവർ തുക, കാലാവധി മറ്റ് നിബന്ധനകൾ എന്നിവ വ്യത്യാസപ്പെടും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications