വ്യക്തികളുടെ ഡാറ്റയിലേക്കുള്ള ഹാക്കര്‍മാരുടെ ഈ കടന്നു കയറ്റം പുതിയ കാര്യമല്ല. ഇത് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ കൈമാറുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ ഭീഷണിയും അപകടവുമാണ്. വ്യക്തികളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍
വ്യക്തികളുടെ ഡാറ്റയിലേക്കുള്ള ഹാക്കര്‍മാരുടെ ഈ കടന്നു കയറ്റം പുതിയ കാര്യമല്ല. ഇത് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ കൈമാറുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ ഭീഷണിയും അപകടവുമാണ്. വ്യക്തികളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം സൈബര്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുന്നുണ്ട്. അതിന് ശേഷം അവ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്യും.
ഡാറ്റയ്ക്ക് വിലയേറെ!
മാസങ്ങള്‍ക്ക് മുമ്പ് ഡൊമിനോസ് ഇന്ത്യയുടെ 13 ടിബിയോളം വരുന്ന ഡാറ്റ ഹാക്കര്‍മാര്‍ തട്ടിയെടുത്ത വാര്‍ത്തകള്‍ നമ്മള് ഏവരും കണ്ടതാണ്. അതില്‍ 180,000,000 ഓര്‍ഡര്‍ വിവരങ്ങളുണ്ട്. വ്യക്തികളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, വിലാസം, പണം അടച്ച വിവരങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
1,000,000 ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും അതിലുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയും സമാന വിഷയം ഉന്നയിച്ചിരുന്നു. അന്ന് കമ്പനിയുടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്പോര്ട്ടുകള്, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ലക്ഷ്യമിട്ടത്. 2021 ആഗസ്ത് 26 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള കാലയളവില്‍ എയര്‍ലൈനുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളെയാണ് ഇത് ബാധിച്ചത്.
സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു
ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റോക്ക് ബ്രോക്കര്‍ സ്ഥാപനമായ അപ്സ്റ്റോക്സിന്റെ ഉപയോക്താക്കളും സൈബര്‍ ആക്രമണത്തിന് വിധേയരായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കമ്പനിയുടെ 25 ലക്ഷം ഉപയോക്താക്കളുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും കെവൈസി വിവരങ്ങളുമാണ് തട്ടിയെടുത്തത്. ബിഗ് ബാസ്ക്കറ്റ്,ഫ്രെഷ് മെനു, സൂംകാര്‍, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ വെബ്സൈറ്റുകളും ഇതേ രീതിയിലുള്ള കടന്നു കയറ്റം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം അക്രമണങ്ങളുടെ ആവൃത്തിയും ഇപ്പോള്‍ കുറഞ്ഞു വരികയാണ്. എങ്ങനെയാണ് നമ്മുടെ വിവരങ്ങളുടെ പരമാവധി സുരക്ഷ നമുക്ക് ഉറപ്പുവരുത്തുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.
പാസ്വേഡ് സുരക്ഷ
നിങ്ങളുടെ വിവിരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് എന്ന് തോന്നിയാല്‍ നിങ്ങളുടെ ഇ മെയില്‍ അക്കൗണ്ട് പാസ്വേഡ് മാറ്റാം. ഒരേ പാസ്വേഡ് തന്നെ ഉപയോഗിച്ച് പല പ്ലാറ്റ്ഫോമുകളിലെ സേവനങ്ങള്‍ ഉപയോഗിച്ചാല്‍ ഒരു സേവനത്തില്‍ സംവിക്കുന്ന ഡാറ്റാ ചോര്‍ച്ച സംഭവിച്ചാല്‍ മറ്റ് പ്ലാറ്റ്ഫോമുകളിലും ഹാക്ക് ചെയ്യപ്പെടുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഓരോ സേവനങ്ങള്‍ക്കും വ്യത്യസ്ത പാസ്വേഡുകള് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ടു ഫാക്ടര്‍ ഓതന്റിക്കേഷന്
സാധ്യമായിടത്തെല്ലാം ടു ഫാക്ടര്‍ ഓതന്റിക്കേഷന് ഉപയോഗിക്കുക. ബാങ്കിംഗ്, ഇമെയില്‍, ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ തുടങ്ങി പ്രധാന സേവനങ്ങളെല്ലാം ഇത് അനുവദിക്കുന്നുണ്ട്. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന് ഒരു അധിക സുരക്ഷയാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലൂടെ ലഭിക്കുന്നത്.
പുതിയ കാര്‍ഡുകള്‍
ഒരിക്കല്‍ ഡാറ്റ നഷ്ടപ്പെട്ടാല്‍ വീണ്ടും അതേ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വീണ്ടും അതേ അപകടത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. അത്തരം സാഹചര്യങ്ങളില്‍ കാര്‍ഡ് മാറ്റി നല്കുവാന് നിങ്ങളുടെ ബാങ്കിനോട് ആവശ്യപ്പെടാം. ഒപ്പം പെയ്മെന്റുകള്‍ യുപിഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് ) രീതിയിലേക്ക് മാറ്റുകയും ചെയ്യാം. അവിടെ നിങ്ങള്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതായി വരുന്നില്ല. വെര്‍ച്വല്‍ കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്.
ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാം
ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വായ്പകള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. ഓരോ പാദത്തിലും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് പുതിയ വായ്പകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. മുന്‍കരുതലുകള്‍ മാത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ രക്ഷ നേടുവാനുള്ള ഏക മാര്‍ഗം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് അതിനനുസരിച്ച് തട്ടിപ്പുകളും പെരുകുന്നുണ്ട് എന്ന് എപ്പോഴും ഓര്‍മയിലുണ്ടായിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
