വ്യക്തിഗത വായ്പ്പകളുടെ പലിശ നിരക്കിനേക്കാളും ഏറെ ഉയര്‍ന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക്. രണ്ടും ഈടായി യാതൊന്നുമില്ല വായ്പാ ദാതാക്കള്‍ക്ക് സുരക്ഷിതത്വം കുറഞ്ഞ വായ്പാ രീതികളാണ്. എന്നിട്ടം എന്തുകൊണ്ടാണ് ക്രെഡിറ്റ
വ്യക്തിഗത വായ്പ്പകളുടെ പലിശ നിരക്കിനേക്കാളും ഏറെ ഉയര്‍ന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക്. രണ്ടും ഈടായി യാതൊന്നുമില്ലാതെ ലഭിക്കുന്ന വായ്പാ ദാതാക്കള്‍ക്ക് സുരക്ഷിതത്വം കുറഞ്ഞ വായ്പാ രീതികളാണ്. എന്നിട്ടും എന്തുകൊണ്ടാണ് ക്രെഡിറ്റ് കാര്‍ഡിന് മാത്രം 42 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്ക്? നമുക്ക് നോക്കാം. ക്രെഡിറ്റ് കാര്‍ഡ് ഏവര്‍ക്കും സുപരിചിതമായതും ഏറ്റവും സൗകര്യപ്രദവുമായ വായ്പാ രീതിയാണ്.

അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് പണം ലഭിക്കുന്നു എന്നത് മാത്രമല്ല, വായ്പയെടുക്കുമ്പോള്‍ ഏറെ പ്രയോജനകരമാകുന്നു എന്നതും ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഏറ്റവും കരുതലോടെ മാത്രം ഉപയോഗിക്കേണം എന്ന മുന്നറിയപ്പോടെ വരുന്ന ഉത്പ്പന്നങ്ങളില്‍ ഒന്നുമാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡുകളുടെ ഉയര്‍ന്ന പലിശ നിരക്ക് തന്നെ അതിന്റെ കാരണം. സാധാരണയായി 21 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ ആന്വുല്‍ പേര്‍സന്റേജ് റേറ്റ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 11 ശതമാനം മുതല്‍ 16 ശതമാനം വരെയാണ്.
ക്രെഡിറ്റ് കാര്‍ഡ് തന്നെ ഏറ്റവും ചിലവേറിയ വായ്പാ ഉപാധി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ആ ഉത്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആ രീതിയിലാണ്. രണ്ട്, അതിന് ചുറ്റുമുള്ള പ്രവചനാതീതതയാണ്. ഒരു നിശ്ചിത തുക പരിധി വരെ നിങ്ങള്‍ക്ക് പണം ഉപയോഗിക്കുവാനും പിന്നീട് അത് തിരിച്ചയ്ക്കുവാനുള്ള സേവനമാണ് ക്രെഡിറ്റ് കാര്‍ഡിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മറ്റ് വായ്പകളില്‍ എല്ലാ മാസവും ഒരു നിശ്ചിയ തുക ഇഎംഐയായി തിരിച്ചടവ് നടത്തേണ്ടി വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ തിരിച്ചടവ് പ്ലാന്‍ ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കുവാന്‍ സാധിക്കും.
മിക്കപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മറ്റ് ഈടുകളൊന്നും ആവശ്യമില്ല. അതിനാല്‍ സുരക്ഷിതമല്ലാത്ത വായ്പയാണ് ഇതെന്ന് പറയാം. അതിനാല്‍ തന്നെ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യതകളും ഇവിടെ കൂടുതലാണ്. ഈ റിസ്കിനെ അഭിമുഖീകരിക്കുവാനാണ് ഉയര്‍ന്ന പലിശ ഈടാക്കുന്നത്. ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒരു വ്യക്തിയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കാള്‍ കുറവാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു തരുവാനുള്ള നിബന്ധന എന്നര്‍ഥം.
കൂടാതെ ക്രെഡിറ്റ് കാര്‍ഡില്‍ ലഭിക്കുന്ന തുക ഉപയോക്താവിന് താത്പര്യമുള്ള രീതിയില്‍ വിനിയോഗിക്കാവുന്നതാണ്. നിങ്ങള്‍ എത്ര തവണ കാര്‍ഡ് ഉപയോഗിക്കുന്നവെന്നോ, എന്തിനൊക്കെ പണം ചിലവഴിക്കുന്നുവെന്നോ എത്ര ചിലവഴിക്കുന്നുവെന്നോ അത് എപ്പോള്‍ തിരിച്ചടയ്ക്കുന്നുവെന്നോ കാര്‍ഡ് അനുവദിച്ചു നല്‍കിയിരിക്കുന്ന കമ്പനിയ്ക്ക് അറിയില്ല. ഈ അനിശ്ചിതത്വവും ക്രെഡിറ്റ് കാര്‍ഡിന്റെ റിസ്ക് സാധ്യതകള്‍ ഉയര്‍ത്തുന്നു.
പ്രതിമാസം ഒരു ബില്ലിംഗ് സൈക്കിള്‍ നിശ്ചയിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ ഈ റിസ്ക് സാധ്യതയെ കുറയ്ക്കുന്നത്. ഓരോ മാസവും ഇതില്‍ ഒരു നിശ്ചിത തുക ഉപഭോക്താവ് അടയ്ക്കേണ്ടതുണ്ട്. അതേ സമയം തിരിച്ചടയ്ക്കാത്ത തുകയ്ക്ക് മേല്‍ പ്രതിമാസം ഒരു പലിശയും ഉപഭോക്താവില്‍ നിന്ന് ഈടാക്കും. ഇത് ക്രെഡിറ്റ് കാര്‍ഡിനെ കൂടുതല്‍ ചിലവുള്ളതാക്കുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറും മികച്ച വായ്പാ ചരിത്രവുമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ പല ക്രെഡിറ്റ്് കാര്‍ഡ് ദാതാക്കളും 9 ശതമാനം എപിആര്‍ നിരക്കില്‍ വരെ ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു നല്‍കുന്നുണ്ട്. അത്തരം വ്യക്തികളില്‍ റിസ്ക് കുറവാണ് എന്നതാണ് കാരണം.
ക്രെഡിറ്റ് കാര്‍ഡുകളെക്കൊണ്ട് നേട്ടങ്ങള്‍ പലതാണ്. കയ്യിലെപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്കായി ക്യാഷ് ഫ്ളോ ഉണ്ടാകും എന്നത് തന്നെ അതില്‍ പ്രധാനം. മറ്റ് അധിക നേട്ടങ്ങള്‍ വേറേയും. എന്നാല്‍ ഇവയെല്ലാം ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ നാം എങ്ങനെ സംരക്ഷിക്കുന്നു എന്നതും പരമ പ്രധാനമായ കാര്യമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications