മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ കാലത്തേക്കുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. അതേസമയം, മ്യൂച്വൽ ഫണ്ട് ഹൗസുകൾ നൽകുന്ന റിട്ടയർമെന്റ് ഫണ്ടുകളും ഉപയോഗപ്പെടുത്താവുന്നവയാണ്.
അൽപം അപകട സാധ്യത നിലനിൽക്കുന്നതിനാൽ പലരും ഡെബ്റ്റ് നിക്ഷേപമായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം കാലത്തെ റിട്ടേൺ പരിശോധിച്ചാൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനേക്കാൾ റിട്ടേൺ റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ നൽകിയിട്ടുണ്ട്. രണ്ട് നിക്ഷേപ മാർഗങ്ങളും തമ്മിലുള്ള റിട്ടേൺ നോക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
അഞ്ച് വർഷം മുൻപ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയായിരുന്നു. 2023-34 സാമ്പത്തിക വർഷത്തിലാണ് നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തിയത്. കൂടാതെ, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് അഞ്ച് വർഷം മുൻപ് 2018 ജനുവരി മുതൽ സെപ്റ്റംബർ വരെ 8.3 ശതമാനവും ഒക്ടോബർ മുതൽ ഡിസംബർ വരെ 8.7 ശതമാനവുമായിരുന്നു പലിശ നിരക്ക്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം കാൽക്കുലേറ്റർ പ്രകാരം, 2018 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 8.3 ശതമാനം പലിശ നിരക്കിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് 5 വർഷം കൊണ്ട് പലിശയായി ലഭിച്ചത് 6,22,500 രൂപയാണ്. 2018 ഒക്‌ടോബർ മുതൽ ഡിസംബർ വരെ 8.7 ശതമാനം പലിശയിലാണ് 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചതെങ്കിൽ മൊത്തം 6,52,500 രൂപ പലിശയായി ലഭിക്കുമായിരുന്നു.
റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകൾ
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകളിൽ നിരവധി ഡയറക്ട് പ്ലാനുകൾ 10 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി റിട്ടയർമെന്റ് സേവിംഗ്‌സ് ഫണ്ട് ഇക്വിറ്റി പ്ലാനിന്റെ ഡയറക്ട് പ്ലാനിന് കീഴിൽ 18.52 ശതമാനം വാർഷിക വരുമാനമാണ് ലഭിച്ചത്. റെഗുലർ പ്ലാൻ 17.03 ശതമാനം റിട്ടേൺ നൽകി.
ഡയറക്ട് പ്ലാനിൽ 15 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം 5 വർഷത്തിനുള്ളിൽ ഏകദേശം 20 ലക്ഷം രൂപ പലിശ വരുമാനം നൽകുമ്പോൾ സാധാരണ പ്ലാനിൽ ഏകദേശം 17.9 ലക്ഷം രൂപ ലഭിക്കുമായിരുന്നു.
എച്ച്ഡിഎഫ്സിയുടെ തന്നെ, എച്ച്‌ഡിഎഫ്‌സി റിട്ടയർമെന്റ് സേവിംഗ്‌സ് ഫണ്ട് - ഹൈബ്രിഡ് ഇക്വിറ്റി പ്ലാൻ ഡയറക്‌ട് പ്ലാനിന് കീഴിൽ 14.43 ശതമാനം വാർഷിക വരുമാനം നൽകി. റെഗുലർ പ്ലാനിൽ നിക്ഷേപിച്ചവർക്ക് 13 ശതമാനം റിട്ടേണും ലഭിച്ചു. ഡയറക്ട് പ്ലാനിൽ 15 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം 5 വർഷത്തിനുള്ളിൽ ഏകദേശം 14.3 ലക്ഷം രൂപ പലിശ വരുമാനം നൽകി. റെഗുലർ പ്ലാനിലായിരുന്നു നിക്ഷേപമെങ്കിൽ 12.6 ലക്ഷം രൂപയായിരുന്നു നേട്ടം.
ടാറ്റ റിട്ടയർമെന്റ് സേവിംഗ്സ് പ്രോഗ്രസീവ് ഫണ്ടാണ് അടുത്തത്. ഡയറക്ട് പ്ലാനിന് കീഴിൽ 11.31 ശതമാനം വാർഷിക റിട്ടേണും റെഗുലർ പ്ലാനിന് കീഴിൽ 9.57 ശതമാനം റിട്ടേണും ലഭിച്ചു. ഡയറക്ട് പ്ലാനിൽ 15 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം 5 വർഷത്തിനുള്ളിൽ ഏകദേശം 10.6 ലക്ഷം രൂപയുടെ റിട്ടേൺ നൽകി. റെഗുലർ പ്ലാനിൽ 8.6 ലക്ഷം രൂപയായിരുന്നു നേട്ടം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
