ബോണസായി ലഭിച്ചതോ വസ്തു വില്പന നടത്തി ലഭിച്ചതോ എന്തുമായി കൊള്ളട്ടോ പെട്ടന്ന് കയ്യിൽ വലിയൊരു സംഖ്യയെത്തിയാൽ നല്ല രീതിയിൽ കൈകാര്യം ചെയ്യാനാണ് പഠിക്കേണ്ടത്. മികച്ചയിടത്ത് നിക്ഷേപിച്ച് പരമാവധി റിട്ടേണുണ്ടാക്കുക എന്നതാകണം ചിന്ത. നിക്ഷേപകന്റെ പ്രായം, ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്കെടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ച് വേണം പണം വിനയോഗിക്കാൻ കയ്യിലൊരു 5 ലക്ഷം രൂപ വന്നെത്തിയാൽ എങ്ങനെ ഈ തുക ലാഭകരമായി ഉപയോഗപ്പെടുത്താം എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ഉയർന്ന പലിശയുള്ള കടങ്ങൾ ഒഴിവാക്കാം
നിക്ഷേപ മാർഗം പരിഗണിക്കും മുൻപ് ഉയർന്ന കടങ്ങളൊഴിവാക്കുന്നത് നിക്ഷേപത്തോളം ഗുണം ചെയ്യും. 12 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന വ്യക്തിഗത വായ്പകളോ മറ്റെന്തെങ്കിലും കടങ്ങളോ ഉണ്ടെങ്കിൽ അവ അടച്ചു തീർക്കാൻ ഈ പണം ഉപയോഗിക്കാം. വലിയ പലിശ ബാധ്യത വരുന്ന കടങ്ങൾ ഒഴിവാക്കുന്നതോടെ സാമ്പത്തിക ഭാരം കുറയ്ക്കാനും പണമൊഴുക്ക് സുഗമാമാക്കാനും സാധിക്കും.

നിക്ഷേപവും റിസ്‌കും
കയ്യിലുള്ള പണം എങ്ങനെ നിക്ഷേപിക്കണം എന്ന് മനസിലാക്കാൻ റിസ്ക് പ്രൊഫൈലിംഗ് വളരെ പ്രധാനമാണ്. ശരിയായ നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമായ നിക്ഷേപ കാലയളവ്. റിസ്ക് എടുക്കാനുള്ള ശേഷി എന്നിവ പരിഗണിക്കണം. ഇക്വിറ്റി നിക്ഷേപങ്ങളിലെ റിസ്കെടുക്കാൻ തയ്യാറാകുന്നവർ 40 വയസിന് താഴെയാണെങ്കിൽ അഞ്ച് വർഷത്തിൽ കൂടുതൽ നിക്ഷേപം തുടരണം.
40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രധാന ചെലവുകൾ വരുന്നതിനാൽ റിസ്‌കെടുക്കാനുള്ള ശേഷി കുറയുന്നു. ഇത്തരക്കാർക്ക് ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഉപകാരപ്പെടും.
സ്ഥിര നിക്ഷേപങ്ങൾ
തീരെ അപകടമില്ലാത്തൊരിടത്ത് 5 ലക്ഷം രൂപ നിക്ഷേപിക്കണമെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതമാണ്. നിക്ഷേപത്തിന് പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾ 8 ശതമാനം വരെ മാന്യമായ പലിശ ഇന്ന് നൽകുന്നുണ്ട്. 7 ദിവസം മുതൽ 10 വർഷത്തേക്ക് സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാം. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് ലഭിക്കുന്നതിനാൽ പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട.
മ്യൂച്വൽ ഫണ്ട് എസ്‌ഐപി
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി) വഴി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് വലിയ സമ്പത്ത് നൽകുന്ന മാർഗമാണ്. മാസ തവണകളായി ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ വിപണി ചാഞ്ചാട്ടങ്ങളിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും അപകടസാധ്യത കുറയ്ക്കാനും സാധിക്കും. ഡെബ്റ്റ് ഫണ്ടിൽ 5 ലക്ഷം രൂപ നിക്ഷേപിച്ച് സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ വഴി ഇക്വിറ്റി ഫണ്ടിലേക്ക് എസ്‌ഐപി നടത്താം.
സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഓപ്ഷൻ ലഭ്യമല്ല. പണപ്പെരുപ്പത്തിനെതിരെ ഒരു വരുമാനം നേടാൻ സ്വർണം സഹായിക്കും. സർക്കാർ പിന്തുണയുള്ള ബോണ്ടിലെ നിക്ഷേപത്തിന് നികുതി നൽകേണ്ടകില്ല. സ്വർണ വിലയിലെ മുന്നേറ്റത്തിനൊപ്പം നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ വരുമാനവും ലഭിക്കും. ബാങ്കുകൾ വഴി ബോണ്ട് ഇഷ്യൂ ചെയ്യുന്ന സമയത്ത് നിക്ഷേപിക്കാം.
ബാലൻസ്ഡ് അഡ്വാന്റേജ് മ്യൂച്വൽ ഫണ്ട്
ഇടത്തരം റിസ്കെടുക്കുന്ന നിക്ഷേപകർക്ക് ബാലൻസ്ഡ് അഡ്വാന്റേജ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഇക്വിറ്റിയിലും ഡെബ്റ്റിലുമുള്ള നിക്ഷേപ വിഹിതം വിപണിക്ക് അനുസരിച്ച് ക്രമീകരിക്കാൻ ഈ ഫണ്ടുകളിലെ മാനേജർമാർക്ക് അധികാരമുണ്ട്. ഇത് അപകടസാധ്യത ഒഴിവാക്കുകയും സ്ഥിരമായ റിട്ടേൺ നൽകുകയും ചെയ്യുന്നു.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications