ശരിയായ പേഴ്സണൽ ലോൺ എങ്ങനെ തിരഞ്ഞെടുക്കാം? ഇതാ 7 വഴികൾ

അത്യാവശ്യ ഘട്ടങ്ങളിൽ പണം ക്രമീകരിക്കാനുള്ള ഏറ്റവും വേഗമേറിയ മാർഗങ്ങളിലൊന്നാണ് പേഴ്സണൽ ലോൺ. മെഡിക്കൽ എമർജൻസിയോ, കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള പണമോ, കുടുംബ ചടങ്ങുകളോ, വാഹനം വാങ്ങാനോ, കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനോ, ഒരു ബിസിനസ് തുടങ്ങാനോ എന്നിങ്ങനെ ഏതു സാഹചര്യത്തിലും പണം നേടാൻ ഈ ലോൺ സഹായിക്കും. പേഴ്സണൽ ലോണുകളുടെ കാര്യത്തിൽ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് യാതൊന്നും ബാങ്കിനെ അറിയിക്കേണ്ടതില്ല.

പേഴ്സണൽ ലോണുകൾ നൽകുന്ന നിരവധി ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഫിൻടെക്കുകൾ തുടങ്ങിയവയുണ്ട്. എന്നിരുന്നാലും, ഒരു പേഴ്‌സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ശരിയായ ധനകാര്യ സ്ഥാപനം ഉറപ്പാക്കണം. ഒരു പേഴ്സണൽ ലോൺ എടുക്കുന്നതിനു മുൻപ് പരിഗണിക്കേണ്ട ഘടകങ്ങൾ ഇവയാണ്.

ശരിയായ പേഴ്സണൽ ലോൺ എങ്ങനെ തിരഞ്ഞെടുക്കാം? ഇതാ 7 വഴികൾ

ലോൺ തുക വളരെ കൂടുതലോ കുറവോ ആയിരിക്കരുത്

വ്യക്തിഗത വായ്പ തുക ആവശ്യത്തേക്കാൾ കൂടുതലാണെങ്കിൽ, നിങ്ങൾക്ക് പലശ ഇനത്തിൽ കൂടുതൽ തുക അടയ്ക്കേണ്ടതായി വരും. ലോൺ തുക നിങ്ങൾക്ക് ആവശ്യമുള്ളതിൽ കുറവാണെങ്കിൽ, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വീണ്ടും പണം കണ്ടെത്തേണ്ടതായി വരും. അതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ള വായ്പ തുക എത്രയാണെന്ന് ആദ്യം വിലയിരുത്തണം. എജ്യൂക്കേഷൻ ഫീസ് അടയ്ക്കുക, വാഹനം വാങ്ങുക തുടങ്ങിയ ആവശ്യത്തിനാണ് വായ്പയെടുക്കുന്നതെങ്കിൽ, തുക എത്രയെന്ന് അറിയാമെങ്കിൽ, ലോൺ തുക നിങ്ങൾക്ക് ഉറപ്പിക്കാം. എന്നിരുന്നാലും, ഒരു മെഡിക്കൽ എമർജൻസി, കുടുംബത്തിലെ ചടങ്ങ്, ബിസിനസ് തുടങ്ങൽ, കുടുംബത്തിനൊപ്പം വെക്കേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം എത്ര വേണമെന്ന് ശ്രദ്ധാപൂർവ്വം വിലയിരുത്തുക. വായ്പ എത്ര വേണമെന്ന നിഗമനത്തിൽ എത്തിക്കഴിഞ്ഞാൽ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുക.

വിവിധ വായ്പക്കാരിൽ നിന്നുള്ള പലിശ നിരക്കും മറ്റ് നിബന്ധനകളും താരതമ്യം ചെയ്യുക

ലോൺ തുക തീരുമാനിച്ചുകഴിഞ്ഞാൽ, വിവിധ ബാങ്കുകളിൽ നിന്നും എൻബിഎഫ്സികളിൽ നിന്നുമുള്ള പേഴ്സണൽ ലോൺ ഓഫറുകൾ താരതമ്യം ചെയ്യുക. താരതമ്യം ചെയ്യേണ്ട മറ്റൊന്ന് പലിശ നിരക്കാണ്. പലിശ നിരക്കുകൾ, കാലാവധി, വരുമാന മാനദണ്ഡങ്ങൾ തുടങ്ങി വിവിധ പാരാമീറ്ററുകളിൽ ബാങ്കുകളിൽ നിന്നുള്ള വ്യക്തിഗത വായ്പ ഓഫറുകൾ താരതമ്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുണ്ട്. ചില ബാങ്കുകൾ ഉയർന്ന ക്രെഡിറ്റ് സ്‌കോർ, ബാങ്കുമായുള്ള നിലവിലുള്ള ബന്ധം, ബാങ്കുമായി ടൈ-അപ്പ് ഉള്ള ഒരു പ്രശസ്ത കമ്പനിയിലാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ, പലിശ നിരക്ക് കുറച്ചേക്കാം. പേഴ്സണൽ ലോൺ പലിശ നിരക്ക് സാധാരണയായി 10% മുതൽ 20% വരെയാണ്.

പ്രോസസിംഗ് ഫീസ്, ഫോർക്ലോഷർ ചാർജുകൾ, മറ്റ് നിരക്കുകൾ എന്നിവ പരിശോധിക്കുക

വിവിധ ബാങ്കുകളും എൻബിഎഫ്സികളും പേഴ്സണൽ ലോണുകൾക്ക് ഈടാക്കുന്ന വിവിധ ഫീസും ചാർജുകളും താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്. പേഴ്സണൽ ലോൺ എടുക്കുമ്പോഴുള്ള പ്രധാന ചിലവുകളിൽ ഒന്നാണ് പ്രോസസിംഗ് ഫീസ്. പ്രോസസിംഗ് ഫീസ് സാധാരണയായി ലോൺ തുകയുടെ 1% മുതൽ 4% വരെയാണ്. ചില ബാങ്കുകൾ ലോൺ തുകയുടെ ഒരു ശതമാനം പ്രോസസിംഗ് ഫീസായി ഈടാക്കാം. ഫോർക്ലോഷർ ഫീ, ലേറ്റ് പേയ്‌മെൻ്റ് ഫീ, ഇഎംഐ ഡിസോണർ/ബൗൺസ് ചാർജുകൾ, ലോൺ ക്യാൻസലേഷൻ ചാർജുകൾ മുതലായവ മറ്റിനങ്ങളിൽ ഉൾപ്പെടുന്നു. കുടിശികയുള്ള പ്രിൻസിപ്പൽ തുകയുടെ 1% മുതൽ 4% വരെയുള്ള പരിധിയിലാണ് ഫോർക്ലോഷർ ഫീസ്.

തിരിച്ചടവ് ശേഷിക്ക് അനുയോജ്യമായ തിരിച്ചടവ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക

സാധാരണയായി, പേഴ്സണൽ ലോണുകൾക്ക് 12 മുതൽ 60 മാസം വരെ കാലാവധിയുണ്ട്. നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുയോജ്യമായ ഒരു തിരിച്ചടവ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക. ദൈർഘ്യമേറിയ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ പലിശ നൽകേണ്ടി വരും.

പൂർണമായും ഓൺലൈൻ വഴിയാക്കുക, കുറഞ്ഞ ഡോക്യുമെന്റേഷൻ ഉറപ്പാക്കുക

മിക്ക ബാങ്കുകളും എൻബിഎഫ്‌സികളും വ്യക്തിഗത വായ്പകൾക്കും മറ്റ് വായ്പകൾക്കുമുള്ള പ്രക്രിയ ഓട്ടോമേറ്റ് ചെയ്തിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ, അപേക്ഷ മുതൽ വിതരണം വരെയുള്ള മുഴുവൻ വ്യക്തിഗത വായ്പാ പ്രക്രിയയും സ്വയമേവയുള്ളതാണ്. നിങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തിട്ടുള്ള ബാങ്കിനോ എൻബിഎഫ്‌സിക്കോ വ്യക്തിഗത ലോണിന് അപേക്ഷിക്കാനുള്ള ഓൺലൈൻ ഓപ്ഷൻ ഉണ്ടോയെന്ന് പരിശോധിക്കുക. ഇതിലൂടെ ബാങ്ക് ശാഖ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ വീട്ടിലിരുന്നോ/ഓഫീസിലിരുന്നോ വായ്പാ നടപടക്രമങ്ങൾ പൂർത്തിയാക്കാം. ചെയ്യാവുന്നതാണ്.

വായ്പ നൽകുന്നയാളെക്കുറിച്ചുള്ള ഉപഭോക്തൃ അവലോകനങ്ങൾ വായിക്കുക

പേഴ്സണൽ ലോൺ എടുക്കുന്നതിനുള്ള ധനകാര്യ സ്ഥാപനം ഉറപ്പിച്ചു കഴിഞ്ഞാൽ അവരുടെ ഉപഭോക്തൃ അവലോകനങ്ങൾ വായിക്കാൻ കുറച്ച് സമയം ചെലവഴിക്കുക. ഉപഭോക്താക്കൾ അവരെ എങ്ങനെ റേറ്റ് ചെയ്‌തുവെന്ന് കാണാൻ ഓൺലൈൻ ഫോറങ്ങൾ പരിശോധിക്കുക. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരോട് സംസാരിക്കുക, അവർ മുമ്പ് ഈ ബാങ്കുമായി ഇടപെട്ടിട്ടുണ്ടോയെന്നും അവരുടെ അനുഭവം എങ്ങനെയാണെന്നും മനസിലാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X