അപ്രതീക്ഷിതമായ സമയങ്ങളില്‍ നമുക്ക് മുന്നിലെത്തുന്ന സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ നമ്മെ സഹായിക്കുന്ന വായ്പകളാണ്. ജീവിതത്തില്‍ ഒരു തവണയെങ്കിലും ഏതെങ്കിലും ആവശ്യത്തിനായി വായ്പ എടുക്കാത്ത വ്യക്തികള്‍ വളരെ കുറവായിരിക്ക
അപ്രതീക്ഷിതമായ സമയങ്ങളില്‍ നമുക്ക് മുന്നിലെത്തുന്ന സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ നമ്മെ സഹായിക്കുന്നത് വായ്പകളാണ്. ജീവിതത്തില്‍ ഒരു തവണയെങ്കിലും ഏതെങ്കിലും ആവശ്യത്തിനായി വായ്പ എടുക്കാത്ത വ്യക്തികള്‍ വളരെ കുറവായിരിക്കും. നിലവില്‍ നമ്മുടെ രാജ്യത്ത് ഏകദേശം 10 - 12 തരത്തിലുള്ള വായ്പകള്‍ ലഭ്യമാണ്.
എന്നാല്‍ ഈ വായ്പകളുടെയെല്ലാം പ്രക്രിയകള്‍ ഒന്നോടൊന്ന് വ്യത്യസ്തമാണ്. മാത്രവുമല്ല ഓരോ ബാങ്കുകളും ഈ വായ്പകള്‍ അനുവദിച്ചു നല്കുന്ന രീതികളും വ്യത്യസ്തമാണ്. ബാങ്കുകള്‍ക്ക് പുറമേ രാജ്യത്ത് വായ്പകള്‍ നല്‍കുന്നത് പോലെ ധനകാര്യ സംബന്ധിയായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
വായ്പകള്‍
എന്നാല്‍ ഇത്തരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന സാമ്പത്തിക സേവനങ്ങള്‍ക്ക് താരതമ്യേന ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കാറ്. ഈട് സമര്‍പ്പിക്കാതെ പലപ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ വായ്പകള്‍ അനുവദിച്ചു നല്കുകയുമില്ല. വായ്പാ മൂല്യത്തില്‍ കുറയാത്ത സ്വര്‍ണമോ, മറ്റേതെങ്കിലു ആസ്തികളോ ഒക്കെയാണ് വായ്പാ അപേക്ഷകന് ഈടായി സമര്‍പ്പിക്കേണ്ടത്. രാജ്യത്ത് ലഭ്യമാകുന്ന വിവിധ തരത്തിലുള്ള വായ്പകള്‍ എന്തൊക്കെയാണെന്ന് നമുക്കിനി നോക്കാം.
വായ്പകള്‍ വിവിധതരം
1. വ്യക്തിഗത വായ്പ (പേഴ്സണല്‍ ലോണ്‍)
2. സ്വര്‍ണ വായ്പ (ഗോള്‍ഡ് ലോണ്‍)
3. ആസ്തി വായ്പ (പ്രോപ്പര്‍ട്ടി ലോണ്‍)
4. ഭവന വായ്പ് (ഹോം ലോണ്‍)
5. വിദ്യാഭ്യാസ വായ്പ (എജുക്കേഷന്‍ ലോണ്‍)
6. വാഹന വായ്പ (വെഹിക്കിള്‍ ലോണ്‍)
7. കോര്‍പ്പറേറ്റ് ലോണ്‍
8. ഷെയേഴ്സ് ലോണ്‍
9. പ്രൊജക്ട് ലോണ്‍
10. ബിസിനസ് ലോണ്‍
11. ഫിക്സഡ് ഡെപ്പോസിറ്റ് ലോണ്‍ (എഫ്ഡി ലോണ്‍)
വായ്പകളെടുക്കുവാന്‍
നേരത്തേ പറഞ്ഞത് പോലെ ഒട്ടുമിക്ക വ്യക്തികള്‍ക്കും വായ്പകള്‍ ആവശ്യമായി വരും. എന്നാല്‍ അവരില്‍ എല്ലാവര്ക്കും ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യമാകുവാന്‍ പല കാരണങ്ങള്‍ കൊണ്ടും സാധ്യമാകണമെന്നില്ല. ബാങ്കുകള്‍ വായ്പ അനുവദിക്കുന്ന പ്രക്രിയകള്‍ ദീര്‍ഘവും പലപ്പോഴും ഉപയോക്താവിനെ മടുപ്പിക്കുന്നതുമായ ഒന്നാണ്. അങ്ങനെ ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യമാകാത്ത വ്യക്തികള്‍ താരതമ്യേന എളുപ്പത്തില്‍ വായ്പകള്‍ അനുവദിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കും. എന്നാല്‍ ബാങ്കിന്റെ നയ നിബന്ധനകള്‍ പിന്തുടരുന്ന ഒരു ഉപയോക്താവിന് ബാങ്കില്‍ നിന്ന് വായ്പകള്‍ ലഭിക്കുവാന്‍ ഏറെ കടമ്പകളൊന്നും ആവശ്യമില്ല. വായ്പാ അപേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട തരം വായ്പകളെക്കുറിച്ച് ഇനി വിശദമാക്കാം.
വ്യക്തിഗത വായ്പകള്‍
വിവാഹ ചിലവുകള്‍, ഒരു യാത്ര സംഘടിപ്പിക്കാന്‍, പെട്ടെന്ന് വന്ന ആശുപത്രി ചിലവ്, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ ഒക്കെ അഭിമുഖീകരിക്കുന്നതിനായി നിങ്ങള്‍ക്ക് വായ്പ എടുക്കാവുന്നതാണ്. എന്നാല്‍ ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം, മറ്റ് വായ്പകളെക്കാള്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂടുതലാണ്. അതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം വ്യക്തിഗത വായ്പകളെടുക്കുവാന്‍ ശ്രദ്ധിയ്ക്കുക.
സ്വര്‍ണ വായ്പ
നിങ്ങളുടെ പക്കലുള്ള സ്വര്‍ണം ഈടായി സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് വായ്പ എടുക്കുവാന്‍ സാധിക്കും. പലരും പെട്ടെന്ന് പണം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് സ്വര്‍ണ വായ്പകള്‍. സ്വര്‍ണ വായ്പകള്‍ക്ക് താരതമ്യേന പലിശ നിരക്കും കുറവാണ്. ബാങ്കുകള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പകള്‍ നല്‍കുന്നുണ്ട്.
പ്രോപ്പര്‍ട്ടി ലോണ്‍
നിങ്ങളുടെ പേരിലുള്ള ഏതെങ്കിലും വസ്തുവോ ആസ്തിയോ ഈടായി നല്‍കിക്കൊണ്ട് എടുക്കുന്ന വായ്പയാണ്. താരതമ്യേന കുറഞ്ഞ പലിശ നിരക്കായതിനാല്‍ നിരവധി പേര് ഇത്തരം വായ്പകളെ ആശ്രയിക്കുന്നുണ്ട്.
ഭവന വായ്പകള്‍
സ്വന്തമായി ഒരു വീട് വാങ്ങിക്കുവാനോ, വീട് നിര്‍മിക്കുവാനോ ഭവന വായ്പകളുടെ സഹായം തേടാം. ഭവന വായ്പകള്‍ ലഭിക്കുന്നതിനായി ബാങ്കിന്റെ നയ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് വസ്തുവോ, സ്വര്‍ണമോ, സ്ഥിര നിക്ഷേപമോ മറ്റോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ വായ്പ
ഉന്നത പഠന ചിലവുകള്‍ അഭിമുഖീകരിക്കുന്നതിനായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കാം. മിക്കവാറും എല്ലാ ബാങ്കുകളും തന്നെ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നുണ്ട്. വായ്പയ്ക്കായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഗ്യാരണ്ടര്‍ ഉണ്ടായിരിക്കേണം. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആകാം ഗ്യാരണ്ടര്‍.
വാഹന വായ്പ
വാഹനം വാങ്ങിക്കുന്നതിനായി എല്ലാ ബാങ്കുകളും തന്നെ വായ്പകള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ പക്കല്‍ സ്വര്‍ണമോ, സ്ഥിര നിക്ഷേപമോ പോലുള്ള ആസ്തികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേഗം തന്നെ വായ്പകള്‍ അനുവദിച്ചു ലഭിക്കുന്നതാണ്. ബാങ്കുകള്‍ക്ക് പുറമേ മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഹന വായ്പകള്‍ നല്‍കുന്നുണ്ട്.
സ്ഥിര നിക്ഷേപ വായ്പ
നിങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭ്യമാകുന്ന വായ്പയാണിത്. എളുപ്പത്തില്‍ ലഭ്യമാകുമെന്നതുകൊണ്ടു തന്നെ ധാരാളം പേര് ഈ വായ്പകളെ ആശ്രയിക്കുന്നുണ്ട്.അടിയന്തിര സാഹചര്യങ്ങളില്‍ പണത്തിനായി ആവശ്യം വരുമ്പോള്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കാതെ തന്നെ പണം കണ്ടെത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. പലിശ നിരക്കും താരതമ്യേന കുറവാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
