കെഎസ്എഫ്ഇ ചിട്ടികളിൽ ഹ്രസ്വകാല ചിട്ടികളും ദീർഘകാല ചിട്ടികളുമുണ്ട്. 30, 40 മാസ കാലയളവിൽ ഹ്രസ്വകാല ചിട്ടികൾ ലഭിക്കുമ്പോൾ 80, 100, 120 മാസങ്ങളിലാണ് ദീർഘകാല ചിട്ടികൾ ലഭിക്കുന്നത്. ഓരോന്നിനും അതിന്റെതായ ഗുണ ദോഷങ്ങളുണ്ട്.
ഹ്രസ്വകാല ചിട്ടികളിൽ ലേല കിഴിവ് കുറവാണെങ്കിലും വേഗത്തിൽ വിളിച്ചെടുക്കാൻ സാധിക്കുന്നവയായിരിക്കും. നേരെ വിപരീതമാണ് ദീർഘകാല ചിട്ടികൾ. മികച്ച ലാഭ വിഹിതം നൽകുമെങ്കിൽ ലേലം ആരംഭിക്കാൻ വൈകും. ഇതിനാൽ ലാഭത്തിൽ വിളിച്ചെടുക്കാൻ അല്പം കാത്തിക്കേണ്ടി വരും.
ഈ രണ്ട് ചിട്ടികളുടെയും സമ്മിശ്ര സ്വഭാവുമുള്ള ചിട്ടിയിൽ ചേരുമ്പോൾ ഒരു പോലെ നേട്ടങ്ങൾ ആസ്വദിക്കാം. ഇതിന് ഇടത്തരം കാലാവധിയുള്ള ചിട്ടികളാണ് അനുയോജ്യം. 50, 60 മാസ കാലാവധിയുള്ള ചിട്ടികൾ ഈ ഗണത്തിൽ ഉൾപ്പെടുത്താം. മികച്ച ലാഭ വിഹിതം വേഗത്തിൽ ലേലം വിളിച്ചെടുക്കാൻ സാധിക്കും എന്നിവ ഗുണങ്ങളാണ്. 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി വിശദമായി പരിചയപ്പെടാം.

ചിട്ടി വിശദാംശം
10,000 രൂപ മാസ അടവും 50 മാസത്തെ കാലാവധിയുമുള്ള 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത്. കാലാവധി കുറവുള്ള ചിട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ലാഭ വിഹിതം ലഭിക്കുന്നൊരു ചിട്ടിയാണിത്. കാലാവധി കൂടുതലുള്ള ചിട്ടികളെ അപേക്ഷിച്ച് വേണ്ട സമയത്ത് വിളിച്ചെടുക്കാന്‍ സാധിക്കുന്നൊരു ചിട്ടിയാണിത്. ചിട്ടി കാലാവധി കാലാവധി 50 മാസമാണ്. 4 വര്‍ഷവും 2 മാസവും ചിട്ടി പൂർത്തിയാകാൻ വേണം. 50 അംഗങ്ങളാണ് ചിട്ടിയിൽ ഉണ്ടാവുക.
തവണ സംഖ്യ പരമാവധി 10,000 രൂപയാണ്. രണ്ടാം മാസം മുതല്‍ ഡിവിഡന്റ് ലഭിക്കും. ഇത് കിഴിച്ചുള്ള തുക മാത്രം രണ്ടാമത്തെ മാസം അടച്ചാല്‍ മതിയാകും. കുറഞ്ഞ മാസ അടവ് 7,500 രൂപയാണ്. 5 ലക്ഷത്തിന്റെ ചിട്ടിയിൽ 5 ശതമാനമായ 25,000 രൂപയാണ് ഫോർമാൻസ് കമ്മീഷൻ.
കാലാവധിയോളം കാത്തിരുന്നാൽ 4.75 ലക്ഷം രൂപ ചിട്ടിയിൽ നിന്ന് ലഭിക്കും. ചിട്ടി തുക കൈപ്പറ്റുമ്പോൾ ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷന് ചാര്‍ജും നല്‍കണം.
ലാഭ വിഹിതം എത്ര
റെഗുലർ ചിട്ടിയായതിനാൽ തുകയുടെ 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. 5 ലക്ഷത്തിന്റെ ചിട്ടിയില്‍ 1.50 ലക്ഷം രൂപ വരെ കുറച്ചാണ് വിളിച്ചെടുക്കാന്‍ സാധിക്കുക. ലേല കിഴിവായ 1.50 ലക്ഷം രൂപ കിഴിച്ച് 3.50 ലക്ഷം രൂപ ലഭിക്കും.
1.50 ലക്ഷത്തില്‍ നിന്ന് ഫോര്മാന് കമ്മീഷനായ 25,000 രൂപ കിഴിച്ച് 1.25 ലക്ഷം രൂപയാണ് ഒരു മാസത്തെ ആകെ ഡിവിഡന്റ്. ഇത് 50 പേര്‍ക്ക് വീതിക്കും. മാസത്തില്‍ പരമാവധി 2,500 രൂപ ലാഭ വിഹിതം ലഭിക്കും. ഈ സാഹചര്യത്തില്‍ 7,500 രൂപ മാത്രം അടച്ചാല്‍ മതിയാകും. 7500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലുള്ള തുകയായിരിക്കും മാസ അടവ്.
ജാമ്യങ്ങൾ
കെഎസ്എഫ്ഇ ചിട്ടികളിൽ നിന്ന് പണം പിൻവലിക്കാൻ ജാമ്യ വ്യവസ്ഥ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്. ഭൂമി ജാമ്യം നല്കുന്നവരാണെങ്കില് ചിട്ടിയില്‍ ചേരുന്ന സമയത്ത മുന്നാധാരവും ആധാരവും ബ്രാഞ്ച് മാനേജരെ കണിച്ച് വെരിഫൈ ചെയ്യാവുന്നതാണ്.

എവിടെ ലഭിക്കും
എറണാകുളം ജില്ലയിലെ കാലടി കെഎസ്എഫ്ഇ ശാഖയില്‍ ഉടന്‍ ചിട്ടി ആരംഭിക്കുന്നുണ്ട്. മാര്‍ച്ച് 14 ആണ് ചിട്ടി ആരംഭിക്കാനായി നിശ്ചയിച്ചിട്ടുള്ള ദിവസം. എറണാകുളത്ത് തന്നെ പള്ളുതുത്തി, പെരുമ്പാവൂര്‍-2, തിരുവാങ്കുളം, കാക്കനാട് എന്നീ ശാഖകളിലും ചിട്ടി ആരംഭിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി, വല്ലപ്പുഴ കെഎസ്എഫ്ഇ ശാഖകളിലും കൊല്ലം ജില്ലയിലെ കൊല്ലം ബീച്ച് റോഡ് ശാഖയിലും ഈ ചിട്ടി ആരംഭിക്കുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
