തിരുവോണം ബമ്പറിന്റെ ആവേശങ്ങളൊക്കെ ചോർന്നു. ഒന്നാം സമ്മാനമായ 25 കോടി രൂപ തിരുവനന്തപുരത്തേക്ക് പോയി. ഇനി ഭാഗ്യം മാത്രം നോക്കിയിരിക്കാതെ ദിവസം ലോട്ടറിയെടുക്കുന്ന തുക മാറ്റിവെച്ചാൽ ചേരാൻ പറ്റുന്നൊരു 5 ലക്ഷത്തിന്റെ കെഎസഎഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ചുവടെ പറയുന്നത്. ലോട്ടറിയെടുക്കുന്നയാളല്ലെ, ഭാഗ്യം അടുത്തുണ്ടെങ്കിൽ ഒറ്റ മാസം കൊണ്ട് 4.75 ലക്ഷം രൂപയാണ് പോക്കറ്റിലെത്താൻ പോകുന്നത്.
ഇതോടൊപ്പം കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടിയുടെ ഭാഗമായി 10 കോടി രൂപവരെയുള്ള സമ്മാനങ്ങളും മറ്റ് നേട്ടങ്ങളുമുണ്ട്. 2022 ജൂലായ് 23 മുതൽ 2023 ജനുവരി 31 വരെ കെഎസ്എഫ്ഇ ചിട്ടികളിൽ ചേരുന്നർക്കാണ് ഈ സ്മാർട്ട് ഭദ്രത ചിട്ടികളുടെ നേട്ടം. ചിട്ടിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.
ചിട്ടി വിശദാംശം
100 മാസ കാലാവധിയുള്ള 5,000 രൂപ മാസ അടവുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടിഡിവിഷന്‍ ചിട്ടിയാണിത്. ആദ്യ മാസം 5,000 രൂപയും തുടര്‍ന്നുള്ള മാസങ്ങളില്‍ 3875 രൂപയുമാണ് ചിട്ടിയുടെ മാസ അടവ് വരുന്നത്. 35 ശതമാനത്തില്‍ ലേലം നടക്കുന്ന മാസത്തോളം ഈ തുക അടച്ചാല്‍ മതിയാകും.
നിത്യപരിവ് നല്‍കുന്നൊരാള്‍ക്ക് ദിവസം 15-200 രൂപ വരെ അടച്ച് ചിട്ടിയില്‍ ചേരാം. നറുക്കും ലേലവും ഉൾപ്പെടുന്ന 4 അവസരങ്ങൾ മാസത്തിൽ ചിറ്റാളന് ലഭിക്കും. നറുക്ക് ലഭിക്കുന്നൊരാൾക്ക് 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. ചിട്ടി ലേലത്തില്‍ ലഭിക്കാത്തവര്‍ക്ക് ആദ്യ അടവ് കഴിഞ്ഞതിന് ശേഷം ചിട്ടി തുകയുടെ പകുതി വായ്പയായി നല്‍കും.ഒരു വ്.ക്തിക്ക് 20 നറുക്ക് വരെ ചിട്ടിയിൽ ചേരാൻ സാധിക്കും.
നറുക്കും ലേലവും
മള്‍ട്ടിഡിവിഷന്‍ ചിട്ടിയായതിനാല്‍ 4 അവസരങ്ങളാണ് ഒരു മാസത്തില്‍ ഉണ്ടാവുന്നത്. ഒരു നറുക്കും 3 ലേലവും എന്ന രീതിയിലാണ് 4 അവസരങ്ങള്‍. നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ചുള്ള 4.75 ലക്ഷം രൂപ ലഭിക്കും. ഓരോ മാസത്തിലും ഒരാള്‍ക്ക് വീതം ഈ തുക ലഭിക്കും. ഭാഗ്യശാലിയാണെങ്കില്‍ ആദ്യമാസം നറുക്ക് ലഭിച്ചാല്‍ സ്ഥിര നിക്ഷേപമിട്ട് അധിക വരുമാനം കണ്ടെത്താം.
ലേലത്തില്‍ പങ്കെടുക്കുന്നൊരാള്‍ക്ക് പരമാവധി 35 ശതമാനം കിഴിവിലാണ് ഈ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ ലേലം വിളിക്കാന്‍ സാധിക്കുക. 35 ശതമാനവും ഫോര്‍മാന്‍ കമ്മീഷനും കിഴിച്ച് 3.25 ലക്ഷം രൂപയാണ് ചിറ്റാളന് ലഭിക്കുക. തുടക്കത്തില്‍ 3 ലേലങ്ങളും പരമാവധിയില്‍ നറുക്കായിട്ടാണ് നല്‍കുക.
ഇവിടെ ലഭിക്കുന്ന ലേല കിഴിവാണ് ചിട്ടിയിലെ ലാഭ വിഹിതമായി മാറുന്നത്. 400 പേരുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് മൂന്ന് ലേലത്തിലാണ് ലാഭ വിഹിതംലഭിക്കുക. ചിട്ടി പരമാവധി ലേലത്തില്‍ പോകുമ്പോള്‍ 1,50,000 രൂപയാണ് ലാഭ വിഹിതം ലഭിക്കുക.
മാസത്തില്‍ 3 ചിട്ടികള്‍ പരമാവധി ലേലം കിഴിവിൽ പോകുമ്പോൾ 4,50,000 രൂപ ലാഭ വിഹിതം ലഭിക്കും. 400 ചിറ്റളന്മാർക്കുമായി ഈ തുക വീതിച്ചാൽ മാസത്തിൽ 1,125 രൂപ ലഭിക്കും.ഈ തുക മാസ അടവിൽ നിന്ന് കിഴിച്ചാണ് 3,875 രൂപ മാസത്തിൽ അടയ്ക്കേണ്ടി വരുന്നത്.
ചിട്ടി സ്ഥിര നിക്ഷേപം
ചിട്ടി നറുക്കിൽ ലഭിച്ചൊരാൾ സ്ഥിര നിക്ഷേപമിട്ടാൽ 7.5 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ഇതുപ്രകാരം 4.75 ലക്ഷം രൂപ ചിട്ടി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റിലേക്ക് മാറ്റിയാൽ 35,625 രൂപ വാർഷിക പലിശ ലഭിക്കും. 2,968 രൂപയാണ്മാസത്തിൽ ലഭിക്കുന്ന പലിശ. ഈ തുക ഉപയോഗിച്ച് ചിട്ടിയുടെ മാസത്തവണ അടയ്ക്കാനോ മറ്റൊരു ചിട്ടി ചേരാനോ സഹായകമാകും. ഇതുവഴി അധിക നേട്ടം സ്വന്തമാക്കാം.
എവിടെ ലഭിക്കും ഈ ചിട്ടി
5,000 മാസത്തവണ, 100 മാസ കാലയളവുള്ള 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി കെഎസ്എഫ്ഇ ശാഖകളിൽ സാധാരണയായി നടന്നു വരുന്നവയാണ്. പുതിയ ചിട്ടികൾ ഏതൊക്കെ, എവിടെയൊക്കെ ഉണ്ടെന്നറിയാൻ ksfeonline.com എന്ന വെബ്സൈറ്റിലെ ന്യൂ ചിട്ട്സ് (new chits) എന്ന സെക്ഷനിൽ പരിശോധിച്ചാൽ മതി. ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ചിട്ടി വിവരങ്ങൾ ലഭിക്കും. പുതിയ ചിട്ടിയിൽ ചേരാൻ ബ്രാഞ്ചുകളിൽ അപേക്ഷ നൽകിയാൽ മതിയാകും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications