ചിട്ടികൾ കൃത്യമായ ആസൂത്രണത്തോടെ ചേരുന്നവർക്ക് അനായാസം പണം കണ്ടെത്താവുന്ന മാർഗങ്ങളാണ്. 6 മാസത്തിന് മുകളിലുള്ള ആവശ്ങ്ങള്‍ മുന്നിൽ കണ്ട് കൃത്യമായ ജാമ്യങ്ങൾ ഒരുക്കിയ ശേഷം ചിട്ടിയിൽ ചേരുന്നതാണ് ഉചിതം. എടുപിടി ചിട്ടിയിൽ ചേർന്നൊരാൾക്ക് വിളിച്ചെടുക്കേണ്ട സമയത്ത് കൃത്യമായ ജാമ്യം നൽകാൻ സാധിക്കാതെ വരികയും പണം കയ്യിൽ കിട്ടുന്നതിന് കാലതാമസം വരികയും ചെയ്യുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ചിട്ടിയിലെ ജാമ്യങ്ങളെ പറ്റി ആദ്യം തന്നെ ധാരണയുണ്ടാകണം.
നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ ഭാവി ബാധ്യതയ്ക്കായി സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണങ്ങൾ എന്നിവയാണ് കെഎസ്എഫ്ഇയിലെ ജാമ്യങ്ങൾ. ഇതിൽ പ്രധാനപ്പെട്ട എളുപ്പം ലഭ്യമാകുന്ന ഒന്നാണ് എൽഐസി പോളിസികൾ. എൽഐസി പോളിസി ഉടമകളായിരിക്കും മിക്കവരും. ഇതിനാൽ തന്നെ ചിട്ടിയിൽ ചേർന്നവർക്ക് ജാമ്യം നൽകാനില്ലാത്ത സാഹചര്യത്തിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ജാമ്യ രേഖയാണ് എൽഐസി പോളിസികൾ. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ഭാവി ബാധ്യത
ജാമ്യത്തെ നിർണയിക്കുന്നത് ഭാവി ബാധ്യതയാണ്. ചിട്ടി തുക കൈപ്പറ്റുമ്പോള്‍ ചിട്ടിയില്‍ എത്ര മാസത്തെ അടവ് ബാക്കിയുണ്ട് എന്നറിയണം. ഈ സംഖ്യയെ മാസ തവണ കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഭാവി ബാധ്യത.
ഉദാഹരണമായി 5,000 രൂപ മാസ അടവുള്ള 100 മാസ ചിട്ടി 50-ാം മാസം ലേലം പിടിച്ചാല്‍ ബാക്കിയുള്ള 50 മാസത്തെ മാസ തവണയായ 5,000 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന 2.50 ലക്ഷം രൂപയാണ് ഭാവി ബാധ്യത. ഈ ഭാവി ബാധ്യതയ്ക്ക് തുല്യമയ തുകയ്ക്കാണ് ജാമ്യം നല്‍കേണ്ടത്.
എൽഐസി പോളിസി
എൽഐസി പോളിസികൾ കെഎസ്എഫ്ഇയിൽ ജാമ്യമായി നൽകാൻ സാധിക്കും. സ്വന്തം പേരിലുള്ള പോളിസിയോ മറ്റൊരാളുടെ പേരിലുള്ള പോളിസിയോ ജാമ്യമായി നല്‍കാം. എന്നാൽ ഏത് പോളിസിയും കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കില്ല.
ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക് തുല്യമായതോ അതിൽ കൂടുതൽ തുക സറണ്ടർ വാല്യു ഉള്ളതോ ആയ എൽഐസി പോളിസികൾ ജാമ്യത്തിനായി ആവശ്യമാണ്. മെച്യൂരിറ്റി കാലാവധിക്ക് മുന്‍പ് പോളിസി അവസാനിപ്പിക്കാന്‍ തീരുമാനമെടുത്താല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന തുകയാണ് സറണ്ടര്‍ വാല്യു.
പോളിസിക്ക് അനുസരിച്ച് സറണ്ടർ വാല്യു വ്യത്യാസപ്പെടും. മൂന്ന് ലക്ഷം രൂപ ഭാവി ബാധ്യതയുള്ള ചിട്ടിയിൽ നൽകുന്ന എല്‍ഐസി പോളിസിക്ക് മൂന്ന് ലക്ഷം രൂപയുടെ സറണ്ടര്‍ വാല്യു ഉണ്ടായിരിക്കണം. കയ്യിലുള്ള പോളിസിയുടെ സറണ്ടർ വാല്യു അറിയാൻ എൽഐസി ബ്രാഞ്ചിലെത്തി വിവരങ്ങൾ തേടുന്നതാണ് ഉചിതം.
ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ സറണ്ടർ വാല്യുവുള്ള പോളിസി ഉണ്ടെങ്കിൽ പോളിസികൾ കെഎസ്എഫ്ഇയുടെ പേരില്‍ അസൈന്‍ ചെയ്ത് നല്‍കുകയാണ് വേണ്ടത്. ജാമ്യ കടലാസുകളിൽ ചിട്ടിയിൽ ചേർന്നയാൾ ഒപ്പിട്ടു നൽകുകയും വേണം.
വസ്തു ജാമ്യം
മറ്റൊരു പ്രധാന ജാമ്യമമാണ് വസ്തു ജാമ്യം. കെഎസ്എഫ്ഇയിൽ ചിട്ടിക്ക് ഈടായി നൽകുമ്പോൾ വസ്തു രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. മൂല്യമനുസരിച്ച് ഒരു ആധാരം ഒന്നിലധികം പേര്‍ക്ക് ജാമ്യമായി ഉപയോഗിക്കാനും സാധിക്കും. എന്നാൽ വഴിയുള്ള വസ്തു മാത്രമെ കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കുകയുള്ളൂ.
ഇതിനൊപ്പം 13 വര്‍ഷത്തെ മുന്നാധാരങ്ങളുടെ ഒറിജിനല്‍, 13 വര്‍ഷത്തെ കുടുക്കട സര്‍ട്ടിഫിക്കറ്റ്, നടപ്പു കൊല്ലത്തെ ഭൂനികുതി രസീത്. ഭൂമിയില്‍ കെട്ടിടമുണ്ടെങ്കില്‍ കെട്ടിട നികുതി റസീത്, വസ്തുവിന്റെ ലോക്കേഷന്‍ സ്‌കെച്ച്, സർട്ടിഫിക്കറ്റ് എന്നിവ ജാമ്യയമായി സ്വീകരിക്കാൻ ആവശ്യമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
