ചിട്ടി ദീർഘകാല പണ സമാഹരണത്തിനായാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാൽ കൃത്യമായ പ്ലാനിംഗ് നടത്തിയില്ലെങ്കിൽ ചിട്ടി പണം ആവശ്യമായ മാസത്തിൽ തുക ലഭിക്കണമെന്നില്ല. കൂടുതൽ പേർ ഒരേ തുകയ്ക്ക് വിളിക്കാനുണ്ടായാൽ നറുക്കിലൂടെ ഒരാൾക്കാണ് ചിട്ടി ലഭിക്കുക.
ഇവിടെ മൾട്ടി ഡിവിഷൻ ചിട്ടി കൂടുതൽ ഉപകാരപ്പെടും. മാസത്തിൽ 3 പേർക്ക് ലേലം വിളിക്കാനും ഒരാൾക്ക് നറുക്കിലൂടെ ചിട്ടി പണം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് മൾട്ടി ഡിവിഷൻ ചിട്ടിയുടെ പ്രത്യേകത. ഈ ഗുണങ്ങളുള്ള 12 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയെ പരിചയപ്പെടാം.
ചിട്ടി വിശദാംശം
15,000 രൂപ പരമാവധി മാസ അടവ് വരുന്ന 80 മാസം കാലയളവുള്ള 12 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. 80 മാസ കാലാവധിയുള്ള ചിട്ടിയായതിനാൽ 35 ശതമാനമാണ് ചിട്ടിയുടെ പരമാവധി ലേല കിഴിവ്. മൾട്ടി ഡിവിഷൻ ചിട്ടിയിൽ 60 മാസം വരെ 30 ശതമാനവും കിഴിവിലും 100 മാസത്തിന മുകളിൽ 40 ശതമാനവുമാണ് ചിട്ടിയുടെ പരമാവധി ലേല കിഴിവ്.
പരമാവധി ലേല കിഴിവിൽ ചിട്ടി പോകുന്ന മാസങ്ങളിൽ മാസ അടവ് 11625 രൂപയാണ്. ഇതിനാൽ 11,625 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ അടയ്ക്കാൻ സാധിക്കുന്നൊരാൾക്കാണ് ചിട്ടിയിൽ ചേരാൻ സാധിക്കുക.
ലാഭ വിഹിതം
മാസത്തിൽ 4 പേർക്കാണ് ചിട്ടി ലഭിക്കുക. ഒരാൾക്ക് മുഴുവൻ തുകയും 3 പേർക്ക് ലേലത്തിലൂടെയും ചിട്ടി ലഭിക്കും. പരമാവധി ലേല കിഴിവായ 35 ശതമാനത്തിൽ ചിട്ടി വിളിക്കുമ്പോൾ എത്ര ലാഭ വിഹിതം ലഭിക്കുമെന്ന് നോക്കാം. 4.20 രൂപ കുറവിലാണ് ചിട്ടി ലേലം പോകുന്നത്. ഇതിൽ നിന്ന് 60,000 രൂപ ഫോർമാൻസ് കമ്മീഷൻ കിഴിച്ചാൽ 3.60 ലക്ഷം രൂപ ലഭിക്കും.
മൂന്ന് ഡിവിഷനിൽ നിന്നും ഇതേ തുക ലഭിക്കുമ്പോൾ 10.80 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന ആകെ ലാഭ വിഹിതം. ഇത് 320 ചിട്ടി അംഗങ്ങളിലേക്ക് വീതിച്ചാൽ ഒരാൾക്ക് മാസത്തിൽ 3375 രൂപ ലഭിക്കും. ഈ ചിട്ടിയിൽ നിന്ന് ഇത്തരത്തിൽ കാലാവധിയിലെത്തുമ്പോൾ 1.20 ലക്ഷത്തിനും 1.30 ലക്ഷത്തിനും ഇടയിലുള്ള ലേല കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്.
നറുക്ക് ലഭിച്ചാൽ
നറുക്ക് ലഭിക്കുന്നൊരാൾക്ക് ലേല കിഴിവുകളില്ലാതെ ചിട്ടി ലഭിക്കും. ഇവരിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ മാത്രമാണ് കിഴിക്കുന്നത്. മാസത്തിൽ ഓരോരുത്തർക്ക് വീതം ചിട്ടി കാലയളവിൽ 80 പേർക്ക് മുഴുവൻ തുകയും ലഭിക്കും. ഇത്തരത്തിൽ മാസത്തിൽ 11.40 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്ന് നറുക്ക് ലഭിച്ചവർക്ക് ലഭിക്കുക. ഈ തുക പിൻവലിക്കാതെ സ്ഥിര നിക്ഷേപമിട്ടാൽ ചിട്ടിയേക്കാൾ വലിയ ആദായം ലഭിക്കും.
ലേലം വിളിയിൽ ശ്രദ്ധിക്കാൻ
ചിട്ടയിൽ നിന്ന് പണം ലഭിക്കുന്നത് ലേലത്തിലൂടെയും നറുക്കിലൂടെയുമാണ്. 35 ശതമാനമാണ് ഇവിടെ പരമാവധി ലേല കിഴിവ്. അത്യാവശ്യക്കാർ മാത്രെമെ ഈ തുകയിൽ ലേലം വിളിക്കാൻ പാടുള്ളൂ. ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികളിൽ ആദ്യ മാസങ്ങളിൽ പരമാവധി ലേല കിഴിവിൽ നറുക്കെടുക്കുകയാണ് ചെയ്യുന്നത്.
ഇതിന് പകരം ഒന്നോ രണ്ടോ വർഷം കാത്തിരുന്നാൽ ലേലം വിളി ആരംഭിക്കുന്ന സമയത്ത് നല്ല ഇളവിൽ ചിട്ടി സ്വന്തമാക്കാം. പ്രോക്സി നൽകിയാലും വേഗത്തിൽ ചിട്ടി സ്വന്തമാക്കാനുള്ള സൗകര്യമുണ്ട്.
ജാമ്യ വ്യവസ്ഥകൾ
വിളിച്ചെടുത്ത ചിട്ടിയുടെ മേൽ ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ഭൂമി, സാലറി സർട്ടഫിക്കറ്റ്, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് പ്രധാന ജാമ്യങ്ങൾ. ചിട്ടിയിൽ ആവശ്യമായ ജാമ്യ വ്യവസ്ഥകളെ പറ്റി ധാരണയിലെത്തിയ ശേഷം മാത്രം ചിട്ടി ചേരുന്നതാണ് അനുയോജ്യം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
