കെ.എസ്.എഫ്.ഇ ഒരു മികച്ച ധനകാര്യ സ്ഥാപനമാണ്. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നതിനാൽ സാമ്പത്തിക സുരക്ഷ പൂർണമായും ഉറപ്പാക്കുന്നുണ്ട്. കെ.എസ്.എഫ്.ഇയിൽ ചിട്ടികൾ മാത്രമല്ല ഉള്ളത്. വിവിധ വായ്പകളും നിക്ഷേപ പദ്ധതികളുമുണ്ട്. കെ.എസ്.എഫ്.ഇ ജനങ്ങൾക്കു വേണ്ടി നിരവധി വായ്പകൾ പരിചയപ്പെടുത്തുണ്ട്:- ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കെ.എസ്.എഫ്.ഇ നൽകുന്ന അധികം ചർച്ച ചെയ്യപ്പെടാത്ത വായ്പകളാണ് ചിട്ടി അനുബന്ധ ലോണുകൾ.
ചിട്ടിയുമായി ബന്ധപ്പെട്ട രണ്ട് ലോണുകളാണ് ചിട്ടി ലോൺ, പാസ്ബുക്ക് ലോൺ എന്നിവ. ഇവ രണ്ടും കെ.എസ്.എഫ്.ഇ നൽകുന്ന പ്രധാന വായ്പകളാണ്.
1) എന്താണ് ചിട്ടി ലോൺ?
കെ.എസ്.എഫ്.ഇയിൽ ചിട്ടി ചേർന്ന വ്യക്തിയ്ക്ക് ചിട്ടി ലഭിക്കുന്നതിനു മുന്നേ അപ്രതീക്ഷിതമായി സാമ്പത്തിക ആവശ്യം വന്നാൽ ചിട്ടിത്തുകയുടെ ഒരു നിശ്ചിത ശതമാനം ലോണായി നൽകുന്നു. ഇതാണ് ചിട്ടി ലോൺ. ഇത് സാധാരണയായി ചിട്ടി ലഭിക്കാത്ത വ്യക്തിക്കാണ് ചിട്ടി ലോൺ അപേക്ഷിക്കാൻ യോഗ്യത. മാത്രമല്ല മറ്റൊരു പ്രധാന കാര്യമെന്തെന്നാൽ ചിട്ടി ലോണിന് ജാമ്യം ആവശ്യമുണ്ട്. കെ.എസ്.എഫ്.ഇ സ്വീകരിക്കുന്ന ജാമ്യം നൽകാൻ സാധിക്കുന്നവരാണ് ഈ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്.
ചിട്ടിയുടെ 10% തവണകൾ അടച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ചിട്ടി ലോണിന് അപേക്ഷിക്കാം. അതായത് 30 മാസം അല്ലെങ്കിൽ 40 മാസത്തെ ചിട്ടിയാണ് നിങ്ങൾ ചേർന്നതെങ്കിൽ 3 തവണകൾ അടച്ചതു മുതൽ ഈ ലോണിന് അപേക്ഷിക്കാൻ സാധിക്കും. 100 മാസത്തെ കാലാവധിയുള്ള ചിട്ടിയാണെങ്കിൽ 10 തവണകൾ അടച്ചതിനു ശേഷം ലോണിന് അപേക്ഷിക്കാം.
ചിട്ടി ലോൺ എത്ര രൂപ വരെ?
നിങ്ങളുടെ ചിട്ടിത്തുക ചെറുതാണെങ്കിലും വലുതാണെങ്കിലും അതിന്റെ 50% വരെയാണ് വായ്പ നൽകുന്നത്. അതായത് 10 ലക്ഷത്തിന്റെ ചിട്ടിയ്ക്ക് ചിട്ടി ലോണിലൂടെ 5 ലക്ഷം വരെ കിട്ടും.

പലിശയും തിരിച്ചടവും.....
ചിട്ടിത്തുക ലഭിച്ചാൽ നിങ്ങൾക്ക് വായ്പാ തുക ഒന്നിച്ച് അടക്കാം. പക്ഷേ എല്ലാ മാസവും ഈ ചിട്ടി ലോണിന്റെ പലിശ അടക്കേണ്ടി വരും. അതിൽ മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ മാസവും ചിട്ടിയുടെ തവണകൾക്കൊപ്പം പലിശയും അടക്കണം എന്നർത്ഥം. ചിട്ടി ലോൺ എടുത്തതിനു ശേഷം ചിട്ടിത്തുക ലഭിക്കുന്നതു വരെയാണ് ഈ ലോണിന്റെ കാലാവധി വരുന്നത്.
നിലവിൽ ചിട്ടി ലോണുകൾക്ക് 12.75% പലിശയാണ് ഈടാക്കുന്നത്.
2) എന്താണ് പാസ്ബുക്ക് ലോൺ?
കെ.എസ്.എഫ്.ഇയിൽ വിളിച്ചെടുക്കാത്ത ചിട്ടിയുടെ പാസ്ബുക്ക് ജാമ്യം വെച്ച് എടുക്കാവുന്ന വായ്പയാണിത്. ഇവിടെ കെ.എസ്.എഫ്.ഇയുടെ മറ്റു ജാമ്യങ്ങൾ നൽകേണ്ട എന്നതാണ് വലിയ പ്രത്യേകത. ഈ പാസ്ബുക്ക് ലോൺ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ലഭിക്കുന്നത്. ചിട്ടിയിൽ കുടിശ്ശിക വരുത്താതെ കൃത്യമായി തിരിച്ചടവ് നടത്തുന്ന ചിട്ടി വിളിച്ചെടുക്കാത്തവർക്കാണ് ഈ വായ്പയ്ക്ക് യോഗ്യതയുള്ളത്. ചിട്ടി കിട്ടുന്നത് വരെയാണ് ഈ പാസ്ബുക്ക് ലോണിന്റെ കാലാവധി വരുന്നത്.
പാസ്ബുക്ക് ലോൺ കണക്കാക്കുന്നത് എങ്ങനെ?
ചിട്ടി ആരംഭിച്ച് എത്ര തവണകൾ അടച്ചുവെന്നും ഇനി ചിട്ടിയുടെ കാലാവധി എത്ര നാൾ ബാക്കിയുണ്ട് എന്നും അടിസ്ഥാനമാക്കിയാണ് പാസ്ബുക്ക് ലോൺ ലഭിക്കുന്നത്.
പലിശ നിരക്ക്
ചിട്ടി ലോണിനെ അപേക്ഷിച്ച് പാസ്ബുക്ക് ലോണിന് പലിശ നിരക്ക് കുറവാണ്. നിലവിൽ 11.50% നിരക്കിലാണ് പാസ്ബുക്ക് ലോണിന്റെ പലിശ കണക്കാക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
