വായ്പ ഉത്പ്പന്നമെന്ന നിലയിൽ വളരെ പ്രചാരം നേടിയ സാമ്പത്തിക ഉത്പ്പന്നമാണ് ചിട്ടി. ചെറുതും വലുതുമായ ആവശ്യങ്ങൾക്ക് ചിട്ടിയിൽ ചേർന്ന് സാമ്പത്തിക ആവശ്യങ്ങൾ നടത്തുന്നത് സാധാരണമാണ്. അനുയോജ്യമായ തുകയ്ക്ക് ചിട്ടി ചേർന്ന് കൃത്യമായ മാസ അടവിലൂടെ മുന്നോട്ട് പോകുന്നൊരാൾക്ക് ആവശ്യ ഘട്ടത്തിൽ ചിട്ടി സ്വന്തമാക്കി നേട്ടമുണ്ടാക്കാം. ചിട്ടി ചേർന്നവരാണെങ്കിലും ചേരാനിരിക്കുന്നവരാണെങ്കിലും കെഎസ്എഫ്ഇയുടെ ചിട്ടി ലേലം, നറുക്ക് രീതികളെ പറ്റി അറിയണം. വിശദമായി നോക്കാം.
കെഎസ്എഫ്ഇ ചിട്ടികള്‍ നറുക്കിലാണോ
കെഎസ്എഫ്ഇ ചിട്ടി ചേർന്നവരാണെങ്കിൽ ചിട്ടി പണം സ്വന്തമാക്കുന്ന നടപടികളെ പറ്റി അറിഞ്ഞിരിക്കണം. ചിട്ടി ലേലത്തിലൂടെയാണോ നറുക്കിലൂടെയാണോ സ്വന്തമാക്കുക എന്നതിനെ ആദ്യം വിശദമാക്കാം. കെഎസ്എഫ്ഇ ചിട്ടിയിൽ മള്‍ട്ടി ഡിവിഷന്‍ ഒഴിച്ച് ബാക്കി ചിട്ടികളെല്ലാം ലേല ചിട്ടികളാണ്. റെഗുലർ ചിട്ടിയിൽ ഒരാൾക്ക് മാസത്തിൽ ചിട്ടി പണം ലേലം വിളിച്ച് സ്വന്തമാക്കാം. മൾട്ടി ഡിവിഷൻ ചിട്ടിയിൽ കഥ മാറി. ഒരു നറുക്കും മൂന്ന് ലേലവുമാണ് ചിട്ടിയിലുള്ളത്.

ലേലത്തിൽ ചിട്ടി സ്വന്തമാക്കുന്നത്
നിശ്ചിത പരിധിക്കുള്ളിൽ ലേലം വിളിച്ചാണ് ചിട്ടി സ്വന്തമാക്കേണ്ടത്. ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം. 10,000 രൂപ മാസ അടവും 50 മാസ കാലയളവുള്ള 5 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി എടുക്കാം. ഈ ചിട്ടിയിൽ 30 ശതമാനം വരെ താഴ്ത്തി വിളിക്കാം. 30 ശതമാനം വരെ താഴ്ത്തി വിളിക്കുമ്പോൾ 1.50 ലക്ഷം രൂപ കുറവിൽ ചിട്ടി ലഭിക്കും. ഈ തുകയ്ക്ക് വിളിക്കാന്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ നറുക്കിലൂടെ ഒരാള്‍ക്ക് ചിട്ടി ലഭിക്കും.
1.50 രൂപയിൽ താഴ്ത്തി വിളിക്കാന്‍ ആളില്ലെങ്കിൽ ലേലം തുടങ്ങും. ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ തുകയിൽ നിന്നാണ് ലേലം തുടങ്ങുക. 5 ലക്ഷം രൂപയുടെ ചിട്ടിയിൽ ഫോർമാൻസ് കമ്മീഷനായ 25,000 താഴ്ത്തി ലേലം വിളി തുടങ്ങും. ഏറ്റവും ഉയർന്ന തുകയിൽ ലേലം ഉറപ്പിച്ച വ്യക്തിക്ക് വിളിച്ച തുക കുറച്ച് ബാക്കി തുക ലഭിക്കും.
മൾട്ടി ഡിവിഷൻ ചിട്ടിയിൽ
മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഒരു നറുക്കും മൂന്ന് ലേലവുമാണ് മാസത്തിലുണ്ടാവുക. നാല് പേർക്ക് ചിട്ടി പണം ലഭിക്കും. ഒരാൾക്ക് ചിട്ടിയിൽ നിന്ന് ഫോർമാൻ കമ്മീഷൻ കുറച്ചുള്ള തുക മാസത്തിൽ ലഭിക്കും. ചിട്ടി സ്വന്തമാക്കാത്ത, മാസ തവണ അടച്ച ചിട്ടി വരിക്കാരെ ഉൾപ്പെടുത്തി നറുക്കിലൂടെ ഒരാളെ കണ്ടെത്തി ചിട്ടി പണം നൽകും. മുകളിലെ ഉദാഹരണം പ്രകാരം മാസത്തിൽ നറുക്ക് ലഭിക്കുന്നൊരാൾക്ക് 4.75 ലക്ഷം രൂപ ലഭിക്കും.
റെഗുലർ ചിട്ടികളിൽ നടക്കുന്നതിന് സമാനമായാണ് മൾട്ടി ഡിവിഷൻ ചിട്ടിയിൽ ലേലം നടക്കുന്നത്. കാലാവധി അനുസരിച്ച് ലേല കിഴിവ് വ്യത്യാസപ്പെടും. 60 മാസ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ 35 ശതമാനത്തിലും 60 മാസത്തിൽ താഴെ കാലാവധിയുള്ളവ 30 ശതമാനത്തിലുമാണ് ലേലം നടക്കുക.
ജാമ്യങ്ങൾ
കെഎസ്എഫ്ഇ ചിട്ടി സ്വന്തമാക്കിയാൽ പണം ലഭിക്കാൻ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകണം. ചിട്ടിയിൽ എത്ര മാസ തവണകൾ ബാക്കിയുണ്ട് എന്നതിന് അനുസരിച്ചാണ് മേൽബാധ്യത കണക്കാകുക. ബാക്കിയുള്ള മാസ തവണകളെ പ്രതിമാസ തവണ കൊണ്ട് ഗുണിച്ചാണ് മേൽ ബാധ്യത കണക്കാക്കുക. മേൽ ബാധ്യതയ്ക്ക് തുല്യമായ ജാമ്യമായി
സാലറിസർട്ടിഫിക്കറ്റ് , ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് ജാമ്യമായി ഹാജരാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications