നിക്ഷേപത്തേക്കാൾ ഉപരി വായ്പ സാധ്യതയാണ് ചിട്ടികൾക്കുള്ളത്. അതിനാൽ തന്നെ ചിട്ടി കാലാവധിയോളം തുടരുന്നതിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കില്ല. ചിട്ടി വിളിച്ച് ആവശ്യ സമയത്ത് ഉപയോഗിക്കുന്നത് പോലെ ചിട്ടി വിളിച്ചെടുത്ത് ഈ തുക സ്ഥിര നിക്ഷേപമിടുക എന്നതാണ് ചിട്ടിയിൽ നിന്ന് അധിക ലാഭമുണ്ടാക്കാനുള്ള വഴി. അതിനായി ചിട്ടി വിളിച്ചെടുക്കുന്ന സമയവും ലേലകിഴിവും സ്ഥിര നിക്ഷേപം ലാഭകരമാക്കുന്നതിൽ പ്രധാനമാണ്.
ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നത് ഗുണകരമാകില്ല. മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് നറുക്കില്‍ ലഭിക്കുന്ന ചിട്ടി തുക സ്ഥിര നിക്ഷേപമിട്ടാൽ വലിയ ലാഭം നേടാം. ആദ്യ മാസങ്ങളിൽ നറുക്ക് ലഭിച്ച ചിട്ടി കാലാവധിയോളം തുടരുകയാണെങ്കില്‍ അടയ്ക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ലഭം കിട്ടും. ചിട്ടി ലേലം വിളിക്കുകയാണെങ്കിൽ ലേല കിഴിവ് കുറയുന്ന സമയം നോക്കി വിളിച്ചെടുക്കുത്ത് സ്ഥിര നിക്ഷേപമിട്ടാൽ ലാഭമുണ്ടാക്കാം.
ചിട്ടി സ്ഥിര നിക്ഷേപം പലിശ നിരക്ക്
2 തരത്തിലാണ് ചിട്ടി വിളിച്ചെടുത്ത തുക സ്ഥിര നിക്ഷേപമിടുന്നത്. ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക് തുല്യമായ തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് നിക്ഷേപത്തിലേക്കും ചിട്ടിയിലേക്ക് അടച്ച തുക ചിട്ടി പ്രൈസ് മണി നിക്ഷേപത്തിലേക്കും മാറ്റും. ഇതിന് രണ്ടിനും വ്യത്യസ്ത നിരക്കാണ് ലഭിക്കുന്നത്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് നിക്ഷേപത്തിന് 8.15 ശതമാനം പലിശയും ചിട്ടി പ്രൈസ് മണി നിക്ഷേപത്തിന് 7.10 ശതമാനം പലിശയും ലഭിക്കും.

നടപടികൾ
ചിട്ടി ലേലത്തിൽ ലഭിച്ചാൽ തൊട്ടടുത്ത ലേല തീയതിക്ക് മുൻപായി ചിട്ടി സ്ഥിര നിക്ഷേപമിടാൻ സാധിക്കും. ഇതിനായി ആധാർ കാർഡും ചിട്ടി പാസ് ബുക്കുമായി ചിട്ടിയുള്ള ശാഖയിൽ നേരിട്ടെത്തണം. ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിനുള്ള അപേക്ഷയും ആധാറും സമർപ്പിച്ചാൽ ചിട്ടി സ്ഥിര നിക്ഷേപമിടാം. നടപടികൾ പൂർത്തിയാക്കിയാൽ തൊട്ടടുത്ത മാസം അടവ് തുടങ്ങുമ്പോള്‍ സ്ഥിര നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
3 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപ മാസ അടവും 60 മാസം കാലയളവുള്ള 3 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഉദാഹരണമായി എടുക്കുന്നത്. 5,000 രൂപയ്ക്കും 3,875 രൂപയ്ക്കും ഇടയിലാണ് ഈ ചിട്ടിയിൽ മാസ അടവ് വരുന്നത്. മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ മാസത്തില്‍ ഒരു നറുക്കും 3 ലേലവും ലഭിക്കും. ഒരാൾക്ക് ചിട്ടി ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. ബാക്കി മൂന്ന് പേർക്ക് 35 ശതമാനം വരെ താഴ്ത്തി ചിട്ടി ലേലത്തിൽ വിളിക്കാം.
ചിട്ടി സ്ഥിര നിക്ഷേപം
35 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിക്കുന്ന 3 പേര്‍ക്ക് 1.95 ലക്ഷം രൂപ ലഭിക്കും. നറുക്കെടുപ്പിലൂടെ ചിട്ടി ലഭിക്കുന്നൊരാള്‍ക്ക് ഫോർമാൻസ് കമ്മീഷനായ 15,000 രൂപ കുറച്ച് 2.85 ലക്ഷ രൂപ ലഭിക്കും. 2.85 ലക്ഷം രൂപയില്‍ നിന്ന് ഡോക്യുമെന്റേഷന്‍ ചാര്‍ജും ജിഎസ്ടിയും കുറച്ചാല്‍ 2.82 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാന്‍ ലഭിക്കും.
നിലവിലെ പലിശ നിരക്കായ 8.15 ശതമാനം നിരക്കിൽസ്ഥിര നിക്ഷേപമിട്ടാൽ 22,983 വർഷത്തിൽ പലിശയായി ലഭിക്കും. മാസത്തിൽ 1,915 രൂപയോളം ലഭിക്കും.
5 വർഷ ചിട്ടിയിൽ ആദ്യ മാസം ചിട്ടി നറുക്ക് ലഭിച്ച വ്യക്തിക്ക് 58 മാസത്തോളം സ്ഥിര നിക്ഷേപമിടാൻ സാധിക്കും. കാലാവധിയോളം സ്ഥിര നിക്ഷേപം തുടർന്നാൽ 1,11,070 രൂപയോളം പലിശയായി ലഭിക്കും. ഇതോടൊപ്പം ചിട്ടി വിളിച്ചെടുത്ത 2.82 ലക്ഷം കൂടി ചേർത്താൽ 3.93 ലക്ഷം രൂപ ചിട്ടി കാലാവധി എത്തുമ്പോൾ സ്വന്തമാക്കാം.
നേട്ടങ്ങൾ
ചിട്ടിയിൽ നിന്ന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്നത് തന്നെയാണ് സ്ഥിര നിക്ഷേപമിടുന്നത് കൊണ്ടുള്ള പ്രധാന നേട്ടം. ചിട്ടി പണം പിൻവലിക്കാൻ ആവശ്യമായ ജാമ്യം കയ്യിലില്ലാത്തവർക്ക് ചിട്ടി സ്ഥിര നിക്ഷേപമിടാവുന്നതാണ്. ഇതിനായി ജാമ്യങ്ങളൊന്നും സമർപ്പിക്കേണ്ടതില്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications