കെഎസ്എഫ്ഇ ചിട്ടി ലഭിച്ചാൽ പണം കൈപ്പറ്റാനുള്ള നിബന്ധനകളിലെ കർശന സ്വഭാവമാണ് പലരെയും ചിട്ടിയിൽ നിന്ന് അകറ്റുന്നത്. എന്നാൽ കെഎസ്എഫ്ഇ ശക്തമായി നിലനിൽക്കുന്നതിന്റെ കാരണമായി ഇതിനെ ചൂണ്ടിക്കാട്ടുന്നവരും ധാരാളമാണ്. എന്തായാലും കെഎസ്എഫ്ഇയിൽ ചിട്ടി ചേർന്നൊരാൾക്ക് ചിട്ടിത്തുക ലഭിക്കണമെങ്കിൽ ജാമ്യം നൽകേണ്ടത് അനിവാര്യമാണ്.
ചിട്ടിയിൽ അടയ്ക്കാനുള്ള ഭാവി ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ഭൂമി മുതൽ സാലറി സർട്ടഫിക്കറ്റ് വരെയുള്ളവ ജാമ്യം നൽകി ചിട്ടി തുക നേടാം. എന്താണ് ഭാവി ബാധ്യതയെന്നും ചിട്ടിയിൽ നിന്ന് തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ എങ്ങനെ ലഘൂകരിക്കാമെന്നും നോക്കാം.
ഭാവി ബാധ്യത
ചിട്ടിയിൽ ബാക്കി അടയ്ക്കാനുള്ള തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതി മാസ തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ ഭാവി ബാധ്യത കണക്കാക്കാം. 25,000 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടി ഉദാഹരമായെടുക്കാം.
20 മാസം ചിട്ടി വിളിച്ചെടുത്താല്‍ വരുന്ന ഭാവി ബാധ്യത(20* 25000) 5 ലക്ഷം രൂപയാണ്. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. ഭൂമി, സാലറി സർട്ടഫിക്കറ്റ്, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് പ്രധാന ജാമ്യങ്ങൾ.
വസ്തു ജാമ്യം
കെഎസ്എഫ്ഇയിൽ നിന്ന് പണം ലഭിക്കാൻ ചിറ്റാളന്മാർ തിരഞ്ഞെടുക്കുന്ന പ്രധാന ജാമ്യം വസ്തുവമാണ്. എങ്ങനെ വസ്തു ജാമ്യം നൽകി ചിട്ടി തുക വേഗത്തിൽ വാങ്ങിയെടുക്കാമെന്ന് നോക്കാം. ഇതിന് കൃത്യമായ പ്ലാനിംഗ് വേണം. ചിട്ടി ചേരുമ്പോൾ തന്നെ ഇത് തുടങ്ങണം. ഏതൊക്കെ ചിട്ടികളാണ് ശാഖയിൽ ലഭിക്കുന്നതെന്ന് മനസിലാക്കുക. ആവശ്യമുള്ളത് തിരഞ്ഞെടുക്കണം.
വലിയ തുകയുടെ ചിട്ടിയാണെങ്കേില്‍ വസ്തു ജാമ്യം നലേകണ്ടി വരും. നല്‍കാനുദ്യേശിക്കുന്ന ജാമ്യം ചിട്ടിയിൽ ചേരുന്നതിന് മുൻപ് ശാഖ മാനേജരെ കാണിച്ച് ആവശ്യായ നിര്‍ദ്ദേശം നല്‍കണം. ഇതിവ് അനുസരിച്ച് ജാമ്യത്തിന് വേണ്ട രേഖകള്‍ തയ്യാറാക്കി വെയ്ക്കാന്‍ സാധിക്കും.
പതിമൂന്ന് വർഷത്തെ മുന്നാധാരങ്ങൾ (ഒറിജിനൽ), 13 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ഭൂനികുതി രശീതി, കെട്ടിടമുണ്ടെങ്കിൽ കെട്ടിട നികുതി രശീതി , വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ചുകളും സർട്ടിഫിക്കറ്റുകളും എന്നിവ ഹാജരാക്കേണ്ടി വരും. മറ്റു ധനകാര്യ സ്ഥാപനങ്ങളിലേത് പോലെ വസ്തു കെഎസ്എഫ്ഇയിൽ രജിസ്റ്റര്‍ ചെയ്ത് കൊടുക്കേണ്ടി വരുന്നില്ല. ഇതോടൊപ്പം വസ്തുവിന്റെ വാല്യുവേഷന്‍ ബാക്കിയുണ്ടെങ്കിൽ അധികം നടപടി ക്രമങ്ങളില്ലാതെ മറ്റു ചിട്ടികള്‍ക്കും ജാമ്യമായി ഉപയോഗിക്കാം. ഇതിന് സത്യവാങ്മൂലം, ഫോം എന്നിവ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും.
സാലറി സർട്ടിഫിക്കറ്റ്
15 ലക്ഷം വരെയുള്ള ഭാവി ബാധ്യതയ്ക്ക് സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കുക. കേന്ദ്ര,സംസ്ഥാന സർക്കാർ ജീവനക്കാർ, സർക്കാർ കമ്പനികളിലേയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ജീവനക്കാർ, അധ്യാപകർ, ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാർ, രണ്ടാം ക്ലാസ്സോ അതിനു മുകളിലോ ഗ്രേഡിംഗ് ഉള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർ എന്നിവരുടെ ശമ്പള സർട്ടിഫിക്കറ്റാണ് സ്വീകരിക്കുക. ഏറ്റവും ചുരുങ്ങി നെറ്റ് ശമ്പളം 5000രൂപ വരുന്ന മുഴുവൻ സമയ സ്ഥിര ജോലിക്കാരെയാണ് ജാമ്യം ആയി സ്വീകരിക്കുന്നത്.
ചിട്ടി കഴിയുന്ന കാലത്തിന് ശേഷം 6 മാസത്തിലധികം സര്‍വീസ് ഉള്ളവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് മാത്രമെ ഹാജരാക്കാവൂ. ശമ്പളത്തിന്റെ 40 ശതമാനം കയ്യില്‍ വാങ്ങുന്നൊരാള്‍ക്കും ഭാവി ബാധ്യതയുടെ 10 ശതമാനം ശമ്പളം വാങ്ങുന്നയാൾക്കും മാത്രമെ ജാമ്യം നിൽക്കാൻ സാധികുകയുള്ളൂ.
ചിട്ടി പാസ്ബുക്ക്
വിളിച്ചെടുത്ത ചിട്ടിയുടെ പാസ് ബുക്ക് ജാമ്യമായി ഹാജരാക്കി കെഎസ്എഫ്ഇയിൽ നിന്ന് ലേലം വിളിച്ചെടുത്ത ചിട്ടി സ്വന്തമാക്കാം. കെഎസ്എഫ്ഇയിലെ തന്നെ വിളിച്ചെടുക്കാത്ത മറ്റൊരു ചിട്ടിയുടെ പാസ് ബുക്കാണ് ഇതിനായി വേണ്ടത്. സ്വന്തം പേരിലുള്ള പാസ് ബുക്ക് വേണമെന്ന് നിർബന്ധമില്ല.
ഇൻഷൂറൻസ് പോളിസി
ചിട്ടിയുടെ ഭാവി ബാധ്യതയ്ക്ക് തുല്യമോ അധികമോ ആയ സറണ്ടർ വാല്യു ഉള്ള ലൈഫ് കവർ പോളിസികൾ ജാമ്യമായി സ്വീകരിയ്ക്കും. സ്വന്തം സ്വന്തം പേരിലുള്ള പോളിസികൾ തന്നെ ആകണമെന്ന് നിർബന്ധമില്ല. സറണ്ടര്‍ വാല്യു ഉറപ്പാക്കുന്ന റിപ്പോർട്ട് ഇൻഷൂറൻസ് കമ്പനികളിൽ നിന്ന് ലഭിക്കും. ഇത് ഹാജരാക്കേണ്ടി വരും.
സ്ഥിര നിക്ഷേപ രസീത്
ബാങ്ക്, സംസ്ഥാന ട്രഷറി, കെഎസ്എഫ്ഇ എന്നിവിടങ്ങളിലെ സ്ഥിര നിക്ഷേപത്തിന്റെ രസീത് സമർപ്പിച്ച് ചിട്ടി തുക വാങ്ങാം. ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ സ്ഥിര നിക്ഷേപ രസീത് അവശ്യമുണ്ട്. സുഹൃത്തുക്കളുടേതോ ബന്ധുക്കളുടെതോ സ്ഥിര നിക്ഷേപ രസീത് അംഗീകരിക്കും. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളായ കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ചിട്ടി ലഭിക്കാൻ ജാമ്യമായി ഹാജരാക്കാം.
ബാങ്ക് ഗ്യാരണ്ടി
ഭാവി ബാധ്യതയ്ക്ക് ബാങ്കിൽ നിന്ന് ഗ്യാരണ്ടി ലഭിച്ചാൽ ഇത് ഹാജരാക്കി ചിട്ടിത്തുക നേടാം. ചിറ്റാളൻ പണം അടച്ചില്ലെങ്കില്‍ ഉത്തരവാദിത്വം ബാങ്ക് ഏറ്റെടുക്കുന്നതാണ് ബാങ്ക് ഗ്യാരണ്ടി കൊണ്ട് ഉദ്യേശിക്കുന്നത്. സ്വർണം ഭാവി ബാധ്യതയ്ക്ക് തുല്യമായ സ്വർണം ജാമ്യമായി നൽകി ചിട്ടിത്തുക പിൻവലിക്കാം.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications