പ്രതീക്ഷിത ചെലവുകൾക്ക് വായ്പകളെ ആശ്രയിക്കുന്നത് കൃത്യമായ സാമ്പത്തിക പ്ലാനിംഗുകൾ ഇല്ലാത്തതിനാലാണ്. 3 വർഷത്തിന് ശേഷം കാർ വാങ്ങനോ, വിവാഹ ചെലവുകൾക്കോ പണം കണ്ടത്തേണ്ടൊരാൾക്ക് മുന്നിലുള്ള സമയം ഉപയോഗപ്പെടുത്തി സമ്പാദിക്കാം. ഇതിനായി ഇന്നുള്ള മികച്ച മാർഗങ്ങളിലൊന്നാണ് കെഎസ്എഫ്ഇ ചിട്ടി കൂടുക എന്നത്.
3 വർഷം കൊണ്ട് 5 ലക്ഷം രൂപ വിവാഹ കാര്യത്തിനായി ആവശ്യം വരുന്നൊരാൾക്ക് ചേരാൻ പറ്റിയ സാധാരണ ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്. ഉയർന്ന ലേല കിഴിവ് ലഭിക്കുമെന്നതാണ് ഈ ചിട്ടിയുടെ പ്രധാന നേട്ടം.
10,000*50= 5,00,000
പതിനായിരം രൂപ മാസ അടവിന് സാധിക്കുന്നൊരാൾക്ക് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷാധിപതിയാകാൻ ഈ ചിട്ടി വഴി സാധിക്കും. 50 മാസ കാലവധിയിൽ 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയാണിത്. 10,000 രൂപ മാസ അടവുള്ള വിവിധ തുകകളുടെ ചിട്ടികളുണ്ടെങ്കിലും ഇടത്തരം കാലാവധിയാണ് ഇതിൻെറ പ്രത്യേകത. കാലാവധി 50 മാസമായതിനാല്‍ കൂടുതല്‍ ലാഭ വിഹിതം ലഭിക്കുമെന്നതും ആവശ്യ സമയത്ത് വിളിച്ചെടുക്കാനുള്ള സാവകാശം ലഭിക്കുന്ന ചിട്ടിയാണിത്.
മാസത്തവണ
മാസത്തവണ 10,000 രൂപയാണ്. എന്നാൽ രണ്ടാമത്തെ മാസം മുതല്‍ ലാഭ വിഹിതം ലഭിച്ചു തുടങ്ങും. ഓരോ മാസത്തിലും ലാഭ വിഹിതം കിഴിച്ച ശേഷമുള്ള തുക അടച്ചാല്‍ മതിയാകും. എത്ര ലാഭ വിഹിതം ഒരു മാസം ലഭിക്കുമെന്ന് നോക്കാം. പരമാവധി 30 ശതമാനം കിഴിവിലാണ് ചിട്ടി വിളിക്കാൻ സാധിക്കുക.
1.50 ലക്ഷം രൂപ വരെ മാത്രമെ താഴ്ത്തി വിളിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ നറുക്കെടുത്ത് ഒരാള്‍ക്ക് നല്‍കും. ഇത്തരത്തിൽ പരമാവധിയിൽ ലേലം വിളിച്ചെടുക്കുന്നൊരാൾക്ക് 3.50 ലക്ഷം രൂപ ലഭിക്കും.
ഫോര്‍മാന്‍സ് കമ്മീഷന്‍ ഉള്‍പ്പെടുത്തിയാണ് താഴ്ത്തി വിളിക്കുന്നത്. ആകെ ചിട്ടി തുകയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. 1,5,0000 രൂപയില്‍ നിന്ന് 25,000 രൂപ കിഴിച്ചാല്‍ 1,25,000 രൂപയാണ് ലാഭ വിഹിതമായി ലഭിക്കുക. 50 പേരുള്ള ചിട്ടിയിൽ ഇത് വീതിച്ചാൽ ഒരാള്‍ക്ക് 2,500 രൂപ ലഭിക്കും.
30 ശതമാനം കിഴിവ് പോകുന്ന മാസങ്ങളിൽ ചിട്ടിയില്‍ 7,500 രൂപ അടച്ചാല്‍ മതിയാകും. 30 ശതമാനം കിഴിവിൽ ചിട്ടി ലേലത്തിൽ പോയില്ലെങ്കിൽ 7,500 നും 10,000ത്തിനും ഇടയിലുള്ള തുകയാണ് മാസ അടവായി വരുന്നത്.
കാലാവധിയിൽ ലഭിക്കുന്ന തുക
4 വര്‍ഷവും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി. 50 മാസത്തേക്ക് 50 അംഗങ്ങളുള്ള ചിട്ടിയാണിത്. മാസത്തിൽ ഒരാൾക്കാണ് ചിട്ടി ലേലത്തിൽ ലഭിക്കുക. ലേലത്തിൽ പങ്കെടുക്കാത്തവർക്ക് എത്ര തുക ലഭിക്കുമെന്ന് നോക്കാം. കാലവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ഫോര്‍മാന്‍ കമ്മീഷന കിഴിച്ച് തുക ലഭിക്കും. 5 ലക്ഷത്തിന്റെ ചിട്ടിയിൽ 4.75 ലക്ഷം രൂപ ലഭിക്കും.
ഇതിനൊപ്പം 4,500 രൂപ ജിഎസ്ടിയും ഡോക്യുമെന്റേഷന്‍ ചാര്‍ജ് 236 രൂപയും കുറച്ച് 4,70,264 രൂപ ലഭിക്കും. ഓരോ മാസത്തിലും ലഭിക്കുന്ന ലാഭ വിഹിതം കുറച്ചാണ് ചിട്ടി തുക അഠയ്ക്കേണ്ടത്. അടയ്ക്കുന്ന തുകയേക്കാൾ കൂടുതലാകും കാലാവധിയിൽ ലഭിക്കുക. എന്നാലും ചിട്ടി കാലാവധിയോളം വിളിക്കാതിരിക്കുന്നത് സാമ്പത്തികമായി നേട്ടമല്ല.
ലേലം
കാലവധിക്ക് മുന്‍പ് ചിട്ടിതുക ആവശ്യമായി വരുന്നവർക്കുള്ള സഹായമാണ് ചിട്ടി ലേലം. ഓരോ ചിട്ടിയുടെ ലേലത്തിനും ഓരോ തീയതിയും സമയവും.ഉണ്ടാരകും. അവധി ദിവസമാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമാണ് ലേലം നടക്കുക. ഫോർമാൻസ് കമ്മീഷൻ കണക്കാക്കി ആ തുക മുതലാണ് ലേലം വിളി ആരംഭിക്കുക. ഇവിടെ 5 ലക്ഷത്തിന്റെ ചിട്ടിയിൽ 25,000 രൂപയില്‍ ലേലം തുടങ്ങും. വിളിക്കുന്ന സംഖ്യ ചിട്ടിയില്‍ നിന്ന കുറച്ചാണ് അനുവദിക്കുക.
ചിട്ടി ലേലത്തിൽ ലഭിച്ചൊരാൾ്ക്ക് മുന്നിൽ 3 വഴികളാണുള്ളത്. ചിട്ടിപണം പിന്‍വലിച്ച് മേല്‍ബാധ്യതയായി വരുന്ന തുകയ്ക്ക ജാമ്യം നല്‍കി പണം പിൻവലിക്കാം. ജാമ്യം നല്‍കാനുള്ള പണമില്ലാത്തൊരാൾക്ക് മേല്‍ബാധ്യതയായി വരുന്ന തുക സ്ഥിര നിക്ഷേപമിടാം. ബാക്കി അടച്ച തുക മുഴുവനായി പിൻവലിക്കാം. ചിട്ടി ലഭിച്ച മുഴുവൻ തുകയും സ്ഥിരനിക്ഷേപമിടനും സാധിക്കും. ചിട്ടിപ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോൾ 7.5 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
