കെഎസ്എഫ്ഇ ചിട്ടികൾ പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ്. ഓരോ കാലാവധിക്ക് അനുസരിച്ചാണ് ചിട്ടികൾ പ്രവർത്തിക്കുന്നത്. 25 മാസം മുതൽ 100 മാസം വരെയാണ് സാധാരണയായി ചിട്ടികളുടെ കാലാവധി. 8 ലക്ഷത്തിൻ്റെ സാമ്പത്തിക ആവശ്യമുള്ളവർക്ക് 10 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരാം. ഒരു ബാങ്ക് ലോൺ എടുത്ത് അമിത പലിശ ഭാരം ഏറ്റെടുക്കുന്നതിലും ലളിതമായി കെഎസ്എഫ്ഇ ചിട്ടിയിൽ നിന്നും പണം സമ്പാദിക്കാം.
10 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരാൻ താത്പര്യമുണ്ടെങ്കിൽ ഇതൊരു മികച്ച തീരുമാനമായിരിക്കും. 100 മാസക്കാലത്തേക്ക് പ്രതിമാസം 10,000 രൂപയാണ് ചിട്ടിയിൽ അടക്കേണ്ടി വരിക. ഈ തുക ആദ്യ മാസം മാത്രമാണ് അടക്കുന്നത്. പിന്നീട് ഓരോ മാസവും നിങ്ങൾക്ക് ലഭിക്കുന്ന ഡിവിഡൻ്റിന് അനുസരിച്ച് ഈ പ്രതിമാസ തുകയിൽ വ്യത്യാസം വരും.
10 ലക്ഷം ചിട്ടിയിൽ ചേരുന്നോ?
ദീർഘകാല സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് ചേരാവുന്ന ചിട്ടിയാണിത്. കാരണം 100 മാസം എന്നാൽ ഏകദേശം 9 വർഷത്തോളം വേണ്ടി വരും. വിവാഹത്തിനോ, വിദ്യാഭ്യാസത്തിനോ വേണ്ടി നേരത്തെ നിക്ഷേപം ആരംഭിക്കുന്നവർക്ക് ഇത് അനുയോജ്യമായിരിക്കും. ഇതൊരു സാധാരണ ചിട്ടിയാണ്. അതിനാൽ ചിട്ടി ആരംഭിച്ച് ആദ്യ മാസങ്ങളിൽ 30 ശതമാനം താഴ്ത്തിയാണ് ലേലം വിളിക്കുന്നത്. ആദ്യ ലേലത്തിൽ ചിട്ടി ആവശ്യമുള്ളവർക്ക് വേഗം തന്നെ വിളിച്ചെടുക്കാം. 30 ശതമാനം വിളിച്ചെടുത്താൽ നിങ്ങൾക്ക് 7 ലക്ഷം രൂപ കിട്ടും. എന്നാൽ ചിട്ടി പരമാവധി 9.50 ലക്ഷം വരെ ലഭിക്കാനും സാധ്യതയുണ്ട്.

അധിക ചാർജുകൾ എത്രയാണ്?
ചിട്ടി വിളിച്ചെടുത്താൽ 50,000 രൂപ ഫോർമാൻ കമ്മീഷനായി ഈടാക്കും. മാത്രമല്ല ജിഎസ്ടിയായി 9,000 രൂപയും, 236 രൂപ ഡോക്യുമെന്റേഷൻ ചാർജും ചിട്ടിത്തുകയിൽ നിന്നും ഈടാക്കും.
ലാഭവിഹിതം
10 ലക്ഷത്തിൻ്റെ ഈ ചിട്ടിയിൽ ഏകദേശം 1.5 ലക്ഷം രൂപയോളം ലാഭവിഹിതം ലഭിക്കാൻ സാധ്യതയുണ്ട്. ആദ്യ മാസങ്ങളിൽ 30 ശതമാനം താഴ്ത്തി ചിട്ടി വിളിച്ചാൽ രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തിരിച്ചടവ് 7,500 രൂപയായിരിക്കും. അതായത് ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ചാൽ 2,500 രൂപ ലാഭവിഹിതം ലഭിക്കും. എന്നാൽ ചിട്ടിയുടെ കാലാവധി അവസാനിക്കുമ്പോഴേക്കും ലാഭവിഹിതം കുറയും. അവസാന മാസങ്ങളിൽ പ്രതിമാസം 10,000 രൂപ തന്നെ അടക്കേണ്ടി വരും.
വന്ദനം എഫ്ഡി VS എസ്.സി.എസ്.എസ്: പ്രായമായവർക്ക് ഇതിലും ബെസ്റ്റ് സ്കീം വേറെയില്ല, ഉയർന്ന പലിശയോടെ നിക്ഷേപിക്കാം
പരമാവധി തുക സ്വന്തമാക്കാം
8 ലക്ഷം ആവശ്യമുള്ള വ്യക്തിക്ക് 9.50 ലക്ഷം വരെ കിട്ടും. അതിനായി നിങ്ങൾ ചിട്ടി വിളിക്കാതെ കാത്തിരിക്കുക. ചിട്ടിയിൽ ചേർന്ന് ഏകദേശം 96 മാസത്തോളം ചിട്ടി വിളിക്കാതിരുന്നാൽ പിന്നീട് ലേലം അനുസരിച്ച് പണം കൊടുക്കേണ്ടി വരില്ല. ബാക്കിയുള്ള 4 മാസങ്ങളിൽ നറുക്കെടുപ്പിലൂടെയോ അല്ലെങ്കിൽ ആവശ്യം അനുസരിച്ചോ ചിട്ടി ലഭിക്കും. അതിനാൽ ഫോർമാൻ കമ്മീഷൻ മാത്രമേ ചിട്ടിപ്പണത്തിൽ നിന്നും ഈടാക്കുന്നുള്ളൂ. മാത്രമല്ല പണം പിൻവലിക്കുമ്പോൾ ജാമ്യം നൽകേണ്ട ആവശ്യകതയും ഇല്ലാതാകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications