വരാനിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി പ്ലാനിംഗ് നടത്തുന്നവരാണെങ്കിൽ ധനസമാഹരണത്തിന് ഏറ്റവും അനുയോജ്യമായ മാർഗം ചിട്ടികളാണ്. വേഗത്തിൽ പണം ആവശ്യമുള്ളവരാണെങ്കിൽ ഹ്രസ്വകാല ചിട്ടികളാണ് ഏറ്റവും അനുയോജ്യം. 25-60 മാസം കാലാവധിയുള്ള ചിട്ടികളാണ് ഹ്രസ്വകാല ചിട്ടികൾ.
പരമാവധി കിഴിവിൽ ലേലം വിളിച്ചെടുക്കാൻ കൂടുതൽ ഉപഭോക്താക്കളില്ലാത്തതിനാൽ വേഗത്തിൽ ലേലം ആരംഭിക്കുകയും ആവശ്യമായ തുകയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും. ഇതിനാൽ വായ്പയേക്കാൾ ഗുണകരമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഹ്രസ്വകാല ചിട്ടികളുടെ ഗുണം. ഉടൻ ആരംഭിക്കാൻ പോകുന്ന ചില ഹ്രസ്വകാല ചിട്ടികളെ വിശദമായി പരിചയപ്പെടാം.
1 ലക്ഷത്തിന്റെ ചിട്ടി
2,500 രൂപയുടെ മാസ അടവുള്ള 40 മാസത്തെ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ഹ്രസ്വകാല ചിട്ടി കുറഞ്ഞ മാസ അടവിൽ ലഭ്യമാണ്. എറണാകുളം ജില്ലയിലെ ചെറായി ശാഖയില്‍ 2,500 രൂപ മാസ അടവുള്ള ഒരു ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടി ആരംഭിക്കുന്നുണ്ട്. ആലങ്ങാട് ശാഖയില്‍ 2,500 രൂപ അടവ് വരുന്ന 1 ലക്ഷത്തിന്റെ ചിട്ടി ഡിസംബര്‍ 30 തിന് ആരംഭിക്കും. 40 പേരാണ് ചിട്ടിയിലെ അംഗങ്ങൾ.
മാസത്തിൽ പരമാവധി 2,500 രൂപയാണ് ചിട്ടിയുടെ അടവ് വരുന്നത്. 30 ശതമാനമാണ് പരമാവധി ലേല കിഴിവ് ഈ മാസങ്ങളിൽ 1,875 രൂപയാണ് അടയ്ക്കേണ്ടത്. ഒരാൾക്ക് 70,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും.

3 ലക്ഷത്തിന്റെ ചിട്ടി
അത്താണി ശാഖയില്‍ 30 മാസ കാലയളവുള്ള 3 ലക്ഷത്തിന്റെ ചിട്ടി ആരംഭിക്കുന്നുണ്ട്,. 10,000 രൂപയാണ് മാസ അടവ്. ജനുവരി 31 ന് ചിട്ടി ആരംഭിക്കും. 10,000 രൂപ മാസ അടവും 30 മാസ കാലവധിയുമുള്ള 3 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടി 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. റെഗുലർ ചിട്ടിയായതിനാൽ 30 ശതമാനം വരെ താഴ്ത്തി വിളിക്കാം. ഇത്തരത്തിൽ 2.10 ലക്ഷം രൂപ വരെ ലഭിക്കും.
5 ലക്ഷത്തിന്റെ ചിട്ടി
അയര്‍കുന്നം ശാഖയില്‍ 10,000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 5 ലക്ഷത്തിന്റെ ചിട്ടി ആരംഭിക്കുന്നുണ്ട്. ഇത് ജനുവരി 15ന് ആരംഭിക്കും. 10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയിൽ ആദ്യ മാസം പരമാവധി 10,000 രൂപയാണ് അടയ്ക്കേണ്ടത്. പരമാവധി കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,500 രൂപയുമാണ് അടവ് വരുന്നത്. 4 വർഷവും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി.
2 ലക്ഷത്തിന്റെ ചിട്ടി
എറണാകുളം ജില്ലയിലെ ചെറായി ശാഖയില്‍ 5,000 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 2 ലക്ഷത്തിന്റെ ആരംഭിക്കുന്നുണ്ട്. 2024 ജനുവരി 5 ആണ് ചിട്ടി ആരംഭിക്കാന്‍ ഉദ്യേശിക്കുന്ന ദിവസം. കണ്ണൂര്‍ ആലക്കോട് ശാഖയില്‍ ജനുവരി 12 ന് 2 ലക്ഷത്തിന്റെ ചിട്ടി ആരംഭിക്കും.
ജാമ്യങ്ങൾ
ലേലം വിളിച്ചെടുത്ത തുകയിലുള്ള മേൽ ബാധ്യതയ്ക്കാണ് കെഎസ്എഫ്ഇ ജാമ്യം ആവശ്യപ്പെടുന്നത്. ചിട്ടിയിലേക്ക് അടച്ച തുകയിൽ നിന്ന് ലേലം വിളിച്ചെടുത്ത തുക കുറച്ചാൽ മേൽ ബാധ്യത ലഭിക്കും. ജാമ്യങ്ങളായി ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണം,, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്.
എവിടെ ചിട്ടി ലഭിക്കും
ഹ്രസ്വകാല ചിട്ടികൾ കെഎസ്എഫ്ഇ വിവിധ ശാഖയിലും ആരംഭിക്കുന്നുണ്ട്. കേരളത്തിലെ ഏത് ശാഖയിലെ ചിട്ടിയിലും ചേരാൻ സാധിക്കും. ഓരോ ശാഖയിലുമുള്ള പുതിയ ചിട്ടികളെ പറ്റി അറിയാൻ ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
