ഭാവിയിലെ സാമ്പത്തിക ആവശ്യം മുൻകൂട്ടി കാണാൻ സാധിക്കുമെങ്കിൽ വായ്പയിലേക്ക് കടക്കാതെ പണം സമാഹരിക്കാനുള്ള മാർഗമാണ് ചിട്ടികൾ. വായ്പ മാർഗത്തിനൊപ്പം നിക്ഷേപ സാധ്യതകളും ചിട്ടി തുറക്കുന്നുണ്ട്. ചിട്ടി ചേരുന്നതിലൂടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള വഴിയാണ് കെഎസ്എഫ്ഇ സ്കീമുകൾ. നിലവിലുള്ള 2 സ്കീമുകൾ വഴി ഓണപ്പുടവ മുതൽ ഡയമണ്ട് ആഭരണങ്ങൾ വരെ നേടാൻ സാധിക്കും. ഓണത്തിന് കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ സ്കീമായ ഓണപ്പുടവ സ്കീമിനെയും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഡയമണ്ട് ചിട്ടി സ്കീമിനെയും അറിയാം.
ഓണപുടവ സ്കീം
ചിങ്ങം 1 മുതല്‍, അതായത് ഓഗസ്റ്റ് 17 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പുതിയ ചിട്ടി ചേരുന്ന വരിക്കാര്‍ക്കാണ് ഓണപ്പുടവ സ്കീം വഴി സമ്മാനം ലഭിക്കുന്നത്. പുതിയ ചിട്ടി ചേര്‍ന്നവരില്‍ നിന്ന് ദിവസത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ നറുക്കിലൂടെ 1,000 രൂപ വില മതിക്കുന്ന ഓണപ്പുടവയോ സെറ്റ് മുണ്ടുകളോ ലഭിക്കും.
ഉദാഹരണമായി ഓഗസ്റ്റ് 17 ന് കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ചിട്ടികള്‍ ആരംഭിച്ചാല്‍ 18 മുതല്‍ നറുക്കെടുത്ത് ഒരാള്‍ക്ക് സെറ്റ്മുണ്ടോ മുണ്ടുകളോ ലഭിക്കും. 1000 രൂപ വില വരുന്ന സമ്മാന വിതരണം ഓഗസ്റ്റ് 25 വരെ തുടരും. സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ക്കും സ്കീം പ്രയോജനപ്പെടുത്താം. 17 മുതല്‍ 25 വരെ സ്വര്‍ണം പണയം വെയ്ക്കുന്നവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് 1,000 രൂപയുടെ ഓണപ്പുടവ സമ്മാനമായി ലഭിക്കും.

കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി സ്കീം
നിലവിലുള്ള മറ്റൊരു കെഎസ്എഫ്ഇ ചിട്ടി സ്കീമാണ് ഡയമണ്ട് ചിട്ടി. പുതിയ ചിട്ടിയിൽ ചേരുന്ന അംഗങ്ങൾക്ക് സ്വർണവും ഡയമണ്ടും അടക്കമുള്ള സമ്മാനങ്ങളാണ് ചിട്ടി സ്കീമിലൂടെ നൽകുന്നത്. ഏപ്രില്‍ 17 ന് ആരംഭിച്ച സ്കീം സെപ്റ്റംബര്‍ 30 വരെ നീണ്ടു നിൽക്കും.
ഇക്കാലയളവിൽ ആരംഭിക്കുന്ന ചിട്ടികളിൽ ചേരുന്നവർക്ക് ഡയമണ്ട് ചിട്ടിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ബംബർ സമ്മാനമായി 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് ഡയമണ്ട് ചിട്ടിയിലൂടെ ലഭിക്കു. ആഭരണങ്ങൾ ആവശ്യമില്ലാത്തവർക്ക് 25 ലക്ഷം രൂപ പണമായി സ്വീകരിക്കാം.
മേഖലാ തല സമ്മാനമായി 10 പവന് നൽകും. 10 പവൻ സ്വർണം വീതം 17 പേർക്കാണ് സമ്മാനം ലഭിക്കുക. 16 മേഖലകളിലും ഒരു ഡിജിറ്റൽ ബിസിനസ് സെന്ററിലുമായാണ് 17 പേർക്ക് സമ്മാനം ലഭിക്കുക. പണമായി സമ്മാനം വേണ്ടവർക്ക് പരമാവധി 4.50 ലക്ഷം രൂപ ലഭിക്കും.
ശാഖ തല സമ്മാനങ്ങൾ 3,744 പേര്‍ക്ക് സ്മാനം ലഭിക്കും.
ശാഖാതലത്തില്‍ ഓരോ ശാഖയുടെയും വാര്‍ഷിക വരുമാനം കണക്കാക്കി വ്യത്യസ്ത അളവിലാണ് സമ്മാനം നൽകുന്നത്. പുതിയ ചിട്ടി ചേർന്ന് വരിക്കാരിൽ നിന്ന് നറുക്കെടുക്കുന്നവർക്ക് 10,000 രൂപയുടെ സ്വർണം ലഭിക്കും പണമായി പരമാവധി 10,000 രൂപയും ലഭിക്കും. സമ്മാനം ലഭിക്കുന്നവരുടെ എണ്ണം ബ്രാഞ്ചുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
പുതിയ ചിട്ടികൾ ചേരാം
ചിട്ടി ചേരുന്നതിനൊപ്പം സമ്മാനങ്ങൾക്കും സാധ്യതയുള്ളതിനാൽ ഈ സമയത്ത് ചിട്ടി ചേരുന്നത് അനുയോജ്യമായ സമയാണ്. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള, ബജറ്റിന് അനുസരിച്ചുള്ള മാസ അടവ് വരുന്ന ചിട്ടികൾ കണ്ടെത്തി ചേരുന്നതാകും ഉചിതം. ഏതൊക്കെ ശാഖകളിൽ ഏതൊക്കെ ചിട്ടികൾ ആരംഭിക്കുന്നുണ്ടെന്ന് ഓൺലൈനായി അറിയാനുള്ള സൗകര്യം കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്.
ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടി വിവരങ്ങൾ അറിയാൻ സാധിക്കുക. ജില്ല, ബ്രാഞ്ച്, ആവശ്യമുള്ള കാലയളവ്, മാസ അടവ് എന്നിവ തിരഞ്ഞെടുത്ത് ചിട്ടി തിരയാൻ സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
