വായ്പയുടേയും നിക്ഷേപത്തിന്റേയും പ്രത്യേകതകൾ കൂട്ടിയിണക്കി ഉണ്ടാക്കിയ ഒരു പദ്ധതിയാണ് ചിട്ടി. മുടങ്ങാതെയുള്ള മാസ അടവ് വഴി അത്യാവശ്യ സമയത്ത് വലിയ തുക നേടാൻ ചിട്ടി വഴി സാധിക്കും. വായ്പയിലേത് പോലെ ഉയർന്ന തിരിച്ചടവ് പേടിക്കാതെ മുൻകൂട്ടി നിശ്ചയിച്ച തുക മാത്രമാണ് ചിട്ടിയിൽ തിരിച്ചടയ്ക്കേണ്ടത്. 25 ലക്ഷം രൂപ വരെ ഭാവിയിൽ ആവശ്യമുള്ളൊരാൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്നൊരു റെഗുലർ ചിട്ടിയെ പരിചയപ്പെടാം.
ചിട്ടി വിശദാംശം
കെഎസ്എഫ്ഇ ശാഖകളിൽ അധികം ആരംഭിച്ചിട്ടില്ലാത്തൊരു ചിട്ടിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 75,000 രൂപ മാസ അടവും 40 മാസ കാലാവധിയുമുള്ള 30 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയെ വിശദമായി പരിചയപ്പെടാം. ആദ്യ മാസത്തിൽ ചിട്ടിയിൽ അടയ്ക്കേണ്ടി വരുന്നത്. 75,000 രൂപയാണ്.
റെഗുലർ ചിട്ടിയായതിനാൽ മാസത്തിൽ 30 ശതമാനം വരെ ലേല കിഴിവിൽ ചിട്ടി വിളിക്കാം. ഈ സമയത്ത് 56,250 രൂപയാണ് ചിട്ടിയിലേക്കുള്ള മാസ അടവ് വരുന്നത്. 75,000 രൂപയ്ക്കും 56,260 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുമെങ്കിൽ എളുപ്പത്തിൽ ചേരാൻ പറ്റിയൊരു റെഗുലർ ചിട്ടിയാണിത്.

എത്ര രൂപ കയ്യിൽ കിട്ടും
30 ലക്ഷം രൂപയാണ് ചിട്ടി സല. 26-27 ലക്ഷം രൂപ ആവശ്യമുള്ളവര്‍ക്ക് ഉചിതമായ ചിട്ടിയാണിത്. 30 ശതമാനം ലേല കിഴിവിൽ ചിട്ടി ലേലത്തിൽ വിളിച്ചെടുത്താൽ 9 ലക്ഷം രൂപ കിഴിവിൽ 21 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 10 നും 12നും ഇടയില്‍ ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകുമെന്ന് പ്രതീക്ഷിക്കാം.
ഈ സമയത്ത് ചിട്ടി വരിക്കാരന് മാസത്തിൽ 18,750 രൂപ ലാഭവിഹിതമായി ലഭിക്കും. ചിട്ടി കാലാവധിയോളം 3 ലക്ഷത്തിനും 3.250 ലക്ഷത്തിനും ഇടയിൽ ലാഭവിഹിതമാണ് ചിട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ 28.50 ലക്ഷം രൂപയാണ് ലഭിക്കുക.
ചിട്ടിയിൽ ഈടാക്കുന്ന ചാർജുകൾ
ചിട്ടി ലേലം വിളിച്ചെടുക്കുമ്പോൾ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ, 18 ശതമാനം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നീ ചാർജുകൾ നൽകേണ്ടി വരും. ലേല കിഴിവിൽ ഫോർമാൻസ് കമ്മീഷൻ ഉൾപ്പെടും. ഫോർമാൻസ് കമ്മീഷൻ തുകയുടെ 18 ശതമാനമാണ് ജിഎസ്ടി. ഈ ചിട്ടിയിൽ 1.50 ലക്ഷം (30 ലക്ഷം*5%) ആണ് ഫോർമാൻസ് കമ്മീഷൻ. ഇതിന്റെ 18 ശതമാനമായ 27,000 രൂപ ജിഎസ്ടി നൽകണം. 260 രൂപയോളമാണ് ഡോക്യുമെന്റേഷൻ ചാർജ്.
ജാമ്യങ്ങൾ
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി പണം ലഭിക്കാൻ മേൽ ബാധ്യതയ്ക്ക് തുല്യമായ ജാമ്യങ്ങൾ നൽകണം. സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വർണാഭരണ ജാമ്യം എന്നിങ്ങനെ നാല് തരം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുക.
സ്ഥിര നിക്ഷേപ രശീതികൾ, നാലു വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (VIII ഇഷ്യു), കിസാൻ വികാസ് പത്ര, എൽ.ഐ.സി സറണ്ടർ വാല്യു, വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ ചിട്ടിയുടെ പാസ്സ്ബുക്കുകൾ, ബാങ്ക് ഗ്യാരണ്ടി എന്നിവ സാമ്പത്തിക രേഖകളായി ഉപയോഗിക്കാം. വ്യക്തിഗത ജാമ്യമായി സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
എവിടെ ലഭിക്കും ചിട്ടി
75,000 രൂപ മാസ അടവും 40 മാസ കാലാവധിയുമുള്ള 30 ലക്ഷം രൂപയുടെ റെഗുലർ ചിട്ടി തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് ആരംഭിക്കുന്നത്. കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ ചിട്ടികളെ പറ്റി അറിയാൻ ksfeonline.com/chitty/getnewchits എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ശാഖ തിരിച്ചും, മാസ അടവ് തുക നോക്കിയും, കാലാവധി അനുസരിച്ചും ചിട്ടി തിരയാൻ സാധിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications