കെ.എസ്.എഫ്.ഇ ചിട്ടികൾ ജനകീയമാണ്. കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള ധനകാര്യ സ്ഥാപനമെന്ന നിലയിൽ കെ.എസ്.എഫ്.ഇയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ചിട്ടികളിലൂടെ ഒരേ സമയം നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാനും സാമ്പത്തിക ആവശ്യം പൂർത്തീകരിക്കാനും സാധിക്കും. പുതുതലമുറയിലെ ചെറുപ്പക്കാർ പൊതുവേ കെ.എസ്.എഫ്.ഇ ചിട്ടികളോട് വലിയ താത്പര്യം പ്രകടിപ്പിക്കാറില്ല. എന്നാൽ ബാങ്ക് ലോണുകളോടാണ് പ്രിയം.
നിലവിൽ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും നിരവധി ലോൺ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിലൂടെ ഉടനടി നിങ്ങൾക്ക് പണം കിട്ടും എന്നതാണ് ഏറ്റവും വലിയ ആകർഷക ഘടകം. സ്വാഭാവികമായും ആളുകൾക്ക് ചിട്ടിയേക്കാൾ ഇത്തരം ലോണുകളോട് താത്പര്യവും വർദ്ധിക്കും. സത്യത്തിൽ ചിട്ടിയാണോ അതോ ലോണാണോ നല്ലത്? പരിശോധിക്കാം....
കെ.എസ്.എഫ്.ഇ ചിട്ടികൾ...
നിക്ഷേപത്തിന്റെയും വായ്പയുടേയും സ്വഭാവമുള്ളതും കൂട്ടായ്മയുടെ പങ്കാളിത്തത്തോട നിലനിൽക്കുന്നതുമായ ഒരു സാമ്പത്തിക വിനിമയ സംവിധാനമാണ് ചിട്ടി. വലിയ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള സുഗമമായ ഒരു മാർഗ്ഗം കൂടിയാണ് ഇത്. ചിട്ടിയുടെ ഏറ്റവും വലിയ നേട്ടം പലിശ രഹിത വായ്പയാണ്. എന്നാൽ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം എപ്പോഴും നിറവേറ്റാൻ സാധിക്കില്ല.

ബാങ്ക് ലോൺ...
ഒരു ബാങ്കിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള തുക വായ്പയായി എടുക്കാം. എന്നാൽ അതിന് നിശ്ചിത പലിശയും ബാങ്ക് ചുമത്തുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, സാമ്പത്തിക ഇടപാട്, തിരിച്ചടവ് കഴിവ് എന്നിവ പരിശോധിച്ചാൽ വായ്പയ്ക്ക് പലിശ നിശ്ചയിക്കുന്നത്. എന്നാൽ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം പൂർത്തിയാക്കാൻ ലോണുകൾക്ക് സാധിക്കും.
ചിട്ടിയാണോ, ലോൺ സൗകര്യമാണോ നല്ലത്?
നിങ്ങൾ 100 മാസത്തേക്ക് 10 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ പ്രതിമാസം തിരിച്ചടവ് 10,000 രൂപയാവും. ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ മാസം 10,000 അടക്കേണ്ടി വരും. എന്നാൽ പിന്നീടുള്ള മാസത്തിൽ ഡിവിഡന്റ് വരുന്നതിനാൽ തിരിച്ചടവ് തുകയിൽ കുറവ് വരും. 10 ലക്ഷത്തിന്റെ ചിട്ടി 30% താഴ്ത്തി വിളിച്ചാൽ നിങ്ങൾക്ക് 7 ലക്ഷം ചിട്ടിത്തുകയായി ലഭിക്കും. എന്നാൽ പരമാവധി 950,000 രൂപ വരെ കിട്ടാൻ സാധ്യതയുള്ള ചിട്ടിയാണിത്.
7 ലക്ഷം കിട്ടിയാൽ ജി.എസ്.ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കണക്കാക്കിയാൽ ബാക്കി നിങ്ങളുടെ കൈവശം എത്തുന്നത് 690,000 രൂപയാണ്. നിങ്ങൾക്ക് ഈ ചിട്ടിയിലൂടെ മൊത്തം 125,000 രൂപ വരെ ഡിവിഡന്റ് കിട്ടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളുടെ മൊത്തം തിരിച്ചടവ് തുക 8,75,000 രൂപയായിരിക്കും. അതായത് 185,000 രൂപയാണ് നിങ്ങൾ ചിട്ടിത്തുകയിൽ അധികമായി അടക്കേണ്ടി വരുന്നത്.
നിങ്ങൾക്ക് ചിട്ടിയിലൂടെ കിട്ടുന്ന 690,000 രൂപ ലോൺ തുകയായി കിട്ടിയാൽ എത്ര രൂപ തിരിച്ചടവ് വരും? ഏകദേശം 9% പലിശ കണക്കാക്കിയാൽ പ്രതിവർഷം 62100 രൂപ പലിശ അടക്കേണ്ടി വരും. ഇത് 100 മാസത്തേക്ക് പരിശോധിച്ചാൽ 517500 രൂപ പലിശ മാത്രം നിങ്ങൾ അടക്കേണ്ടി വരും.
ഇവിടെ ചിട്ടിയും ലോണും പരസ്പരം പരിശോധിച്ചാൽ ഏറ്റവും തുക തിരിച്ചടവ് വരുന്നത് ബാങ്ക് ലോണുകൾക്കാണ്. അതിനു കാരണം കഠിനമായ പലിശ നിരക്കാണ്. ഈ കണക്ക് പ്രകാരം ചിട്ടി തിരിച്ചടവിനേക്കാൾ 3 ലക്ഷത്തിനു മുകളിൽ തുകയാണ് ബാങ്ക് ലോൺ എടുക്കുമ്പോൾ ഈടാക്കുന്നത്. ഇതിനർത്ഥം സാമ്പത്തിക നഷ്ടം ഇല്ലാത്തത് ചിട്ടികൾക്കാണ്.
എന്നാൽ പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വന്നാൽ ചിട്ടിയിൽ നിന്നും പണം ലഭിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ബാങ്ക് ലോണുകളെ ആശ്രയിക്കുന്നതാണ് നല്ലത്. കാരണം നിങ്ങൾക്ക് ആവശ്യമുള്ള തുകയ്ക്ക് അനുസൃതമായ ജാമ്യം കൈവശം ഉണ്ടെങ്കിൽ ബാങ്ക് ലോൺ ഉടനടി ലഭിക്കും. സാമ്പത്തിക നഷ്ടം ഇല്ലാതെ പണം ലഭിക്കുന്നത് കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications